കെയറർ ജോലിക്ക് 13 മുതൽ 15 ലക്ഷം വരെ ! ബ്ലേഡ് പലിശക്ക് പണം വാങ്ങിയെത്തിയ നേഴ്‌സുമാർ ആത്മഹത്യ മുനമ്പിൽ .ഫ്രീയായി വരാവുന്ന കെയറർ ജോലിക്ക് ക്രൂരന്മാരായ ഏജന്റുമാർ വാങ്ങുന്നത് ലക്ഷങ്ങൾ !ജീവിതം മുന്നോട്ട് നീക്കാനാകാതെ നിലവിളിക്കുന്ന നേഴ്‌സുമാർ.

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്ക് കുടിയേറ്റം ശക്തമായതോടെ കഴുത്തറപ്പൻ റിക്രൂട്ടിങ് ഏജന്റുമാർക്ക് ചാകര .അയർലണ്ട് , ബ്രിട്ടൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലേക്ക് സീനിയർ കെയറർ വിസ തുടങ്ങിയതോടെ ഏജന്റുമാരുടെ വലയിൽ വീഴുന്നത് നൂറുകണക്കിന് നേഴ്സുമാരാണ് . IELTS യും OET യും പാസാക്കാൻ കഴിയാതെ വിദേശ വാസം സ്വപനം കാണുന്ന നേഴ്‌സുമാർ ആണ് ഏജന്റുമാരുടെ ചതിയിൽ വീഴുന്നവരിൽ ഭൂരിഭാഗവും .IELTS യും OET യും പാസായവരും ചതിയിൽ പെടുന്നു ഉണ്ട് എങ്കിലും ഏറ്റവും വലിയ ക്രൂരത നേരിടുന്നത് IELTS യും OET യും ഇല്ലാത്തവരാണ് .

ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിൽ നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളും പ്രധാന വാര്‍ത്തകളും, വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക. https://chat.whatsapp.com/BWhR8MIlMVH34U29ew6poq

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെയറർ ജോലിക്ക് 13 മുതൽ 15 ലക്ഷം വരെയും അതിൽ കൂടുതലും വാങ്ങിയാണ് ചില ഏജന്റുമാർ നേഴ്‌സുമാരെ കെയറർ വിസ കൊടുത്ത് അയർലണ്ടിൽ കൊണ്ട് വന്നിരിക്കുന്നത് ! ഡബ്ലിൻ താലയിൽ ചില രാഷ്ട്രീയ നേതാക്കൾ പുതിയ ബിനാമി പേരിൽ റിക്രൂട്ടിങ് ഏജൻസി ഉണ്ടാക്കി വലിയ തട്ടിപ്പുകൾ നടത്തുന്നു.കാവനിലും ബ്ളാഞ്ചസ്ടൗണിലും കിൽക്കെനിയിലും ഉള്ള ചില ഏജന്റുമാരുടെ ക്രൂരതയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവരാനിരിക്കയാണ് മറ്റു പലരുടെയും തട്ടിപ്പിന്റെ വിവരങ്ങൾ ഞങ്ങൾ അറിഞ്ഞത് .

ഫ്രീ വിസ സൗകര്യം ഉള്ളപ്പോൾ ലക്ഷങ്ങൾ ഏജന്റുമാർക്ക് കൊടുത്ത് നേഴ്‌സുമാർ വരുന്നത് നിയവിരുദ്ധം ആണെങ്കിലും അത് കൊടുക്കാൻ തയ്യാറാകുന്നവരുടെ താല്പര്യം ആയതിനാൽ ഹെറാൾഡിനെ ബാധിക്കുന്ന വിഷയം അല്ല .എന്നാൽ നിയമവിരുദ്ധമായി ലക്ഷങ്ങൾ വാങ്ങി ഇവിടെ നേഴ്‌സുമാരെ കൊണ്ടുവന്നതിനു ശേഷം പറഞ്ഞു ധരിപ്പിച്ച ജോലിയും ശമ്പളവും ഇല്ലാ എങ്കിൽ പണം കൊടുത്തവർക്ക് പരാതി ഉണ്ടങ്കിൽ അത് തെറ്റാണ് .അത് ചോദ്യം ചെയ്യപ്പെടേണ്ടതാണ് .ശിക്ഷിക്കപ്പെടേണ്ടതാണ് .അത്തരം കശ്മലന്മാരായ പുഴുക്കുത്തുക്കാർ ഏതു വമ്പൻ ആണെങ്കിലും അവർ പിടിക്കപ്പെടണം .മോൺസൻ മാവുങ്കാലിലെ പോലെ , സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി പ്രവീൺ റാണയെപ്പോലെ നേഴ്‌സിങ് റിക്രൂട്ടിങ് തട്ടിപ്പുകാർ കൂടുകയാണ് .

വാടക തട്ടിപ്പ് വായിക്കുവാൻ താഴത്തെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

നേഴ്‌സുമാരുടെ വിലാപം ദൈവം കേട്ടു! 15 ലക്ഷം രൂപ വാങ്ങി നേഴ്‌സുമാരെ ചതിച്ചവൻ വാടക തട്ടിപ്പിൽ കുടുങ്ങി !വാടകക്ക് എടുത്ത വീട് വലിയ തുകക്ക് മറിച്ചുകൊടുത്ത മലയാളി നേഴ്സിനെ കോടതി ശിക്ഷിച്ചു! 20,000 പിഴ വിധിച്ചു.

പതിഞ്ഞഞ്ചു ലക്ഷം വരെ കൊടുത്തു ഇവിടെ എത്തിയ കെയറർ മാരിൽ ചിലർ ജീവിതം മുന്നോട്ട് പോകാനാകാതെ ആത്മഹത്യയുടെ വക്കിൽ എത്തി നിൽക്കുന്നവരും ഉണ്ട് . നേഴ്‌സിങ് റിക്രൂട്ട്മെന്റ് നടത്തുന്ന ജോബിനും ഭാര്യയും ,കൂട്ടാളിയായ നേഴ്സായ ഭാര്യയും ഭർത്തവും മോഹന വാഗ്നാനം കൊടുത്ത് ഇവിടെ എത്തിച്ച നേഴ്‌സുമാർ നരക യാതനയിൽ ആണ് .

ഇവിടെ എത്തി പാവം നേഴ്‌സുമാർ നരക യാതന അനുഭവിക്കുമ്പോൾ അവരെ ചതിച്ച് കോടികൾ ഉണ്ടാക്കിയവർ പഴയ വീടുകൾ വാങ്ങി റിപ്പയർ ചെയ്തു വലിയ ലാഭത്തിൽ വിൽക്കുന്നു , പല ബിസിനസുകൾ നടത്തുന്നു ,അതു കൂടാതെ വാടകക്ക് എടുത്ത വീട് തന്റേതാണെന്നു പറഞ്ഞു കൂടിയ വാടകക്ക് മറ്റുള്ളവർക്ക് കൊടുക്കുന്നു .നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു .എന്നാൽ വീട് കിട്ടാതെ അലയുന്നവർക്ക് ഒരു വാടകക്ക് പോലും വീട് കൊടുക്കുന്നില്ല .മൂന്നു നേരം ശരിയായ ഭക്ഷണം കഴിക്കാനാകാതെ നരകിക്കുന്നവരും ഉണ്ട് എന്നത് ഞെട്ടിക്കുന്നതാണ്.

നേഴ്‌സുമാരെ ചതിക്കുന്ന ജോബിനും കൂട്ടാളികളും നടത്തുന്ന നിയവിരുദ്ധ റിക്രൂട്ട്മെന്റിൽ കൊച്ചി കേന്ദ്രമായ ഏജൻസിയും ഉണ്ട് .അത് അടിമാലിക്കാരനായ നേഴ്‌സും ഭാര്യക്കും ഷെയർ ഉള്ളതുമാണെന്നാണ് വിവരം. ഈ തട്ടിപ്പ് ഏജൻസി മുഖാന്തിരം ആണ് കേരളത്തിൽ ഇവർ വലവിരിച്ചിരിക്കുന്നത് .ആയതിനാൽ കേരള സർക്കാരും ഈ തട്ടിപ്പിനെക്കുറിച്ച് അന്വോഷിക്കണം . ക്രൈം ബ്രാഞ്ചോ മറ്റു പോലീസ് അന്വോഷണ ഏജൻസിയോ ഈ നേഴ്‌സിങ് തട്ടിപ്പിനെക്കുറിച്ച് അന്വോഷിക്കണമെന്ന് ആവശ്യപ്പെട്ടു മനുഷ്യാവകാശ കമ്മീഷനും പോലീസിനും മനുഷ്യാവകാശ പ്രവർത്തകർ പരാതി കൊടുത്തു കഴിഞ്ഞു എന്നാണു ഹെറാള്ഡിന് കിട്ടിയ വിവരം .അയർലണ്ടിൽ ഇൻസ്പയർ അയർലണ്ട് റിക്രൂട്ടിങ് ഏജൻസിക്ക് എതിരെ അന്വോഷണം ആവശ്യപ്പെട്ട് പരാതി ഉയർന്നിട്ടുണ്ട് എന്നാണു വിവരം.

ചതിയിൽ പെട്ട നേഴ്‌സുമാരുടെ വിലാപം -തുടരും

Top