സാന്റാ ആയി ഒബാമ എത്തിയത് രോഗികളായ കുട്ടികളെ കാണാന്‍

ക്രിസ്മസ് പപ്പായായി കൈ നിറയെ സമ്മാനങ്ങളുമായി ചില്‍ഡ്രന്‍സ് നാഷണല്‍ ഹോസ്പിറ്റലില്‍ എത്തിയത് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ.അത്ഭുതപ്പെട്ടു നില്‍ക്കുന്നവര്‍ക്കു മുന്നിലൂടെ ക്രിസ്മസ് തൊപ്പി ധരിച്ചെത്തിയ ഒബാമ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും അവരെ ആലിംഗനം ചെയ്യുകയും ചെയ്തു. മിടുക്കരായ കുറേ കുട്ടികളേയും അവരുടെ മാതാപിതാക്കളേയും കാണാന്‍ സാധിച്ചതില്‍ അതീവ സന്തുഷ്ടനാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഒബാമയുടെ സന്ദര്‍ശനത്തിന്റെ വീഡിയോ ആശുപത്രി അധികൃതര്‍ പങ്കുവച്ചിരുന്നു.ആ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തതിനൊപ്പം ഒബാമ ആശുപത്രി ജീവനക്കാര്‍ക്കും അധികൃതര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു. രണ്ട് പെണ്‍കുട്ടികളുടെ പിതാവായ തനിക്ക് രോഗികളായ കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും അവസ്ഥ മനസ്സിലാക്കാന്‍ കഴിയുന്നുവെന്നും ആ കുഞ്ഞുങ്ങളുടെ കാര്യങ്ങള്‍ ഭംഗിയായി നോക്കുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും അവിടെ കണ്ടുമുട്ടിയ എല്ലാവരും, അതാണ് ആശുപത്രിയില്‍ കണ്ട ഏറ്റവും മഹത്തായ കാര്യമെന്ന് അദ്ദേഹം കുറിച്ചു. കഴിഞ്ഞ ക്രിസ്മസ് കാലത്തും ഇതുപോലെ വാഷിങ്ടണിലെ ബോയ്‌സ് ആന്‍ഡ് ഗേള്‍സ് ക്ലബ്ബിലെ അംഗങ്ങളായ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിക്കാന്‍ സമ്മാനങ്ങളുമായി ഒബാമ എത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top