പി.പി ചെറിയാൻ
മെരിലാന്റ്: പുനലൂർ തോട്ടുകടവിൽ എം.ഇ ഈപ്പന്റെ (സിഎൽഎസ്) മകൻ ബെഞ്ചമിൻ ഈപ്പൻ (54) നിര്യാതനായി. ബിസിനസുമായി ബന്ധപ്പെട്ട് ഡൽവനിൽ സന്ദർശനം നടത്തുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നു ഡെൻവർ റോസ് മെഡിക്കൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.
ഭാര്യ – ഡോ.നീനാ തോമസ് ഈപ്പൻ, മക്കൾ- പോൾ ഈപ്പൻ, നേതൻ ഈപ്പൻ, ഡോ.ജോൺ ടി.ഈപ്പൻ (മുംബൈ), ഹന്ന സ്റ്റീഫൻ (മയാമി, ഫ്‌ളോറിഡ), എന്നിവർ സഹോദരങ്ങളാണ്.
പൊതുദർശനം സിഡാർ റിഡ്ജ് കമ്മ്യൂണിറ്റി ചർച്ച 2410 സ്പീഡ് വില്ലേ റിട്ട ശ്രീന്റിവില്ലേ എംഡി 20868. സമയം ഒക്ടോബർ ഒൻപത് വെള്ളിയാഴ്ച രാവിലെ 9.30 മുതൽ പന്ത്രണ്ടു വരെ നടക്കും. ഫ്യൂണറൽ സർവീസ് സൈഡർ റിഡ്ജ് കമ്മ്യൂണിറ്റി ചർച്ച. സമയം ഒക്ടോബർ ഒൻപതു വെള്ളി 12.15 മുതൽ 1.15 വരെ. തുടർന്നു നാലുമണിക്കു യൂണിയൻ സെമിട്രിയിൽ സംസ്‌കാരം നടക്കും.


