പി.പി.ചെറിയാൻ
ഡാലസ് :കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയെ ആശ്വസിപ്പിക്കാൻ ബൈബിൾ വാക്യം പറഞ്ഞുകൊടുക്കുന്ന ജഡ്ജി ലോകമാധ്യമങ്ങളിൽ ചർച്ച ആവുകയാണ് . 10 വർഷത്തേക്ക് ശിക്ഷ വിധിച്ചശേഷം ചേംബറിൽ നിന്നും ഇറങ്ങി വന്നു കൊലക്കേസ് പ്രതിയെ ആലിംഗനം ചെയ്യുകയും ബൈബിൾ വാക്യം (യോഹ: 3.16) വായിച്ചു പ്രതിയെ ആശ്വസിപ്പിക്കുകയും ചെയ്ത ജഡ്ജിയുടെ അസാധാരണമായ സ്നേഹ പ്രകടനത്തിനു ഡാലസ് കോടതി മുറിയും അവിടെ കൂടിയിരുന്നവരും സാക്ഷ്യം വഹിച്ചു.
കോടതിയുടെ ചരിത്രത്തിൽ ഇതുവരെ ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല എന്നാണ് അവിടെ കൂടിയിരുന്ന അറ്റോർണിമാരും മറ്റുള്ളവരും ഒരു പോലെ അഭിപ്രായപ്പെട്ടത്. ഒക്ടോബർ 2 നായിരുന്നു സംഭവം.” അവനിൽ വിശ്വജിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനു വേണ്ടി ,തന്റെ ഏക ജാതകനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു !!! (യോഹ: 3.16 )
അപ്രതീക്ഷിതമായ ജഡ്ജിയുടെ സ്നേഹ പ്രകടനത്തിനു മുമ്പിൽ കണ്ണീർ അടക്കുവാൻ പോലും പ്രതിയായ മുൻ വനിതാ പൊലീസ് ഓഫിസർക്ക് കഴിഞ്ഞില്ല.
സ്വന്തം അപ്പാർട്ട്മെന്റാണെന്ന് തെറ്റിദ്ധരിച്ചു മറ്റൊരു റൂമിൽ കടന്നു ചെന്ന് അവിടെയുണ്ടായിരുന്ന ബോത്തം ജോൺ (26) നെ വെടിവച്ചു കൊലപ്പെടുത്തിയ കേസ്സിലെ പ്രതി ആംബർ ഗൈഗറിനെയാണ് ജഡ്ജി റ്റാമി കെംപ ആലിംഗനം ചെയ്തത്.