പൂജപ്പുരയിൽ ഭാര്യയുടെ സഹോദരനേയും അച്ഛനേയും കുത്തി കൊലപ്പെടുത്തി; മരുമകൻ അറസ്റ്റിൽ..

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുരയിിൽ ഭാര്യയുടെ പിതാവിനേയും സഹോദരനയേും യുവാവ് കുത്തിക്കൊലപ്പെടുത്തി. പ്രതി അരുണിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഭാര്യയുടെ അച്ഛനായ സുനിൽ, ഭാര്യയുടെ സഹോദരന്‍ അഖിൽ എന്നിവരാണ് കൊല്ലപ്പെട്ടത്. ​കുടുംബവഴക്കാണ്‌ കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

ഇന്ന് വൈകുന്നേരം എട്ട് മണിയോടെയാണ് ഇരട്ടകൊലപാതകം നടന്നത്. സുനിലിന്റെ മകൾ മരുമകൻ അഖിൽ നിന്നും വേർപ്പെട്ടു താമസിക്കുകയായിരുന്നു. അരുൺ സ്ഥിരം മദ്യപാനിയും വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനുമാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഭാര്യയെ തിരികെ വിളിക്കാൻ എത്തിയതായിരുന്നു അരുൺ. ഇനി അരുണിനോടൊപ്പം ജീവിക്കാൻ താൽപര്യമില്ലെന്നും വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്നും മകളും സഹോദരൻ സുനിലും അരുണിനോട് പറഞ്ഞു. തുടർന്നാണ് കൈയിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് സുനിലിനെയും മകൻ അഖിലിനെയും അരുൺ കുത്തിയത്.

സുനിലിന്റെ കഴുത്തിലും അഖിലിന്റെ നെഞ്ചിലുമാണ് കുത്തേറ്റത്. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനിടെ കൃത്യം നടത്തിയിട്ട് രക്ഷപ്പെട്ട അരുണിനെ പൂജപ്പുരയിൽവച്ചാണ് പൊലീസ് പിടികൂടിയത്

Top