ശുഹൈബ് രക്തസാക്ഷി ദിനത്തിൽ ദമ്മാം ഒ ഐ സി സി വീൽചെയറുകൾ വിതരണം ചെയ്തു

ദമ്മാം: ഇന്ത്യൻ യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ശുഹൈബ് രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിൽ ദമ്മാം ഒ ഐ സി സി കണ്ണൂർ ജില്ലാ കമ്മിറ്റി വീൽചെയറുകൾ വിതരണം ചെയ്തു. നിർദ്ധനരായ രോഗികൾക്കാണ് വീൽ ചെയറുകൾ നൽകിയത്. കല്ലിങ്കിൽ പത്മനാഭൻ വീൽ ചെയർ വിതരണോദ്ഘാടനം നടത്തി.

യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് വി. രാഹുൽ അധ്യക്ഷത വഹിച്ചു. രജനി രമാനന്ദ്, ടി.വി. രവി, സക്കറിയ കായക്കുൽ, നൗഷാദ് ബ്ലാത്തൂർ, രാഹുൽ ദാമോദരൻ, ഒ ഐ സി സി പ്രതിനിധി സ്നേഹസുധാ വേണുഗോപാൽ, ദീപാ രജിത്ത്, വരുൺ, ജോതിഷ് സി കെ, തുടങ്ങിയവർ പങ്കെടുത്തു. കണ്ണൂർ ജില്ലയിലെ നിർദ്ധന കുടുംബങ്ങൾക്കായി ദമ്മാം ഒ ഐ സി സി കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വേണുഗോപാൽ തളിപ്പറമ്പ്, ബിജു കണ്ണൂർ, മുസ്തഫാ നണിയൂർ നമ്പ്രം എന്നിവരെ കണ്ണൂർ ഡി സി സി പ്രസിഡണ്ട് സതീശൻ പാച്ചേനി അഭിനന്ദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top