മാതാപിതാക്കള്‍ക്ക് ലോണ്‍ അടയ്ക്കാന്‍ കഴിയുന്നില്ല; സഹായിക്കാന്‍ കൗമാരക്കാരി കന്യകാത്വം ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെച്ചു  

കന്യകാത്വം ലേലത്തിന് വെച്ച് ഒരു കൗമാരക്കാരി. മാതാപിതാക്കളുടെ ലോണ്‍ അടയ്ക്കാനും, തനിക്ക് യൂണിവേഴ്‌സിറ്റി പഠനത്തിനുള്ള ഫീസും കണ്ടെത്തുകയാണ് ഈ പെണ്‍കുട്ടിയുടെ ഉദ്ദേശം. 57000 പൗണ്ട് അതായത് ഏകദേശം 52 ലക്ഷം രൂപയാണ് ഇവര്‍ സ്വയം വിലയിട്ടിരിക്കുന്നത്. സിഡ്‌നിയില്‍ നിന്നുമുള്ള പെണ്‍കുട്ടി ഇതിനായി സ്വന്തം വെബ്‌സൈറ്റും തുടങ്ങി. കഴിഞ്ഞ മാസം പിറന്നാള്‍ ആഘോഷിച്ച ശേഷം വെബ്‌സൈറ്റ് ഉദ്ഘാടനവും നടന്നു. സിയാന പേടോണ്‍ എന്ന അപരനാമത്തിലാണ് പെണ്‍കുട്ടി ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. നിലവില്‍ വളരെ കുറഞ്ഞ രണ്ട് ലേല അപേക്ഷങ്ങളാണ് ലഭിച്ചിട്ടുള്ളതെങ്കിലും തുക കുറവായതിനാല്‍ ഇത് യുവതി നിരസിച്ചു. ചെറുപ്പക്കാരികള്‍ കന്യകാത്വം വില്‍പ്പനയ്ക്ക് വെയ്ക്കുന്നതായുള്ള വാര്‍ത്തകള്‍ കേട്ടതോടെയാണ് തനിക്ക് ഇത്തരമൊരു ചിന്ത തുടങ്ങിയതെന്ന് സിയാന പറയുന്നു.

ചിലര്‍ ലക്ഷക്കണക്കിന് ഡോളറുകള്‍ ഇതുവഴി നേടിയിട്ടുണ്ട്. ഏറെ നാളായി ഇതേക്കുറിച്ചുള്ള ചിന്തയിലായിരുന്നു. പണത്തിന് ആവശ്യമുള്ളതിനാല്‍ ഇതിനായി തയ്യാറാകുകയായിരുന്നു. ഇപ്പോള്‍ തന്നെ ഇത് ചെയ്യേണ്ടതുണ്ടെന്നും സിയാന വ്യക്തമാക്കി. സിഡ്‌നി ടെക്‌നോളജി യൂണിവേഴ്‌സിറ്റിയില്‍ ഐടി പഠനമാണ് പെണ്‍കുട്ടിയുടെ ലക്ഷ്യം. സാമ്പത്തിക സഹായം നേടുക മാത്രമാണ് കന്യകാത്വ വില്‍പ്പനയിലൂടെ ഉദ്ദേശിക്കുന്നത്. യൂണിവേഴ്‌സിറ്റി ഫീസ്, കാര്‍, മാതാപിതാക്കളുടെ ലോണ്‍, ബില്ലുകള്‍ എന്നിവയ്‌ക്കെല്ലാം പണം ആവശ്യമാണ്. ജര്‍മ്മന്‍ വെബ്‌സൈറ്റായ സിന്‍ഡ്രല എസ്‌കോര്‍ട്‌സാണ് ഇത്തരം സംഭവങ്ങളെക്കുറിച്ച് പതിവായി വാര്‍ത്ത പുറത്തുവിടുന്നത്. എന്നാല്‍ ലക്ഷക്കണക്കിന് രൂപയ്ക്ക് ഇത്തരം വില്‍പ്പനകള്‍ ഓണ്‍ലൈനില്‍ നടക്കുന്നതിനെക്കുറിച്ച് പല സംശയങ്ങളും ഉയരുന്നുണ്ട്. ഈ വെബ്‌സൈറ്റുമായി ബന്ധപ്പെട്ടെങ്കിലും നടപടിക്രമങ്ങള്‍ ഏറെ നീണ്ടതാണ്. ഇതോടെയാണ് സ്വന്തം വെബ്‌സൈറ്റിന് തുടക്കമിട്ടത്. മാതാപിതാക്കളെ അറിയിക്കാതെയാണ് തന്റെ ഈ സാഹസമെന്നും യുവതി സമ്മതിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top