പുരസ്‌കാരം വാങ്ങാനായി എഴുന്നേറ്റ നടിയുടെ വസ്ത്രം കസേരയില്‍ കുടുങ്ങി; തെന്നിവീഴാന്‍ പോയ നടിയെ പിടിച്ചുനിര്‍ത്തി സൂപ്പര്‍താരം

അമളി പറ്റിയത് മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിയ റെജിന കിംഗിനാണ്. അവാര്‍ഡ് വാങ്ങാനായി വേദിയിലേക്ക് കയറുന്നതിനിടെ റെജീനയുടെ വസ്ത്രം കസേരയില്‍ കുടുങ്ങി പോവുകയായിരുന്നു. ഇതോടെ തെന്നിവീഴാന്‍ പോയ നടിയെ ഒപ്പമുണ്ടായിരുന്ന നടന്‍ ക്രിസ് ഇവന്‍സ് വീഴാതെ പിടിച്ചുനിര്‍ത്തുകയായിരുന്നു. റെജിനയെ കൈകളില്‍ താങ്ങി പിടിച്ച് വേദിയിലെ സ്റ്റെപ്പുകള്‍ കയറാന്‍ സഹായിച്ചതിനു ശേഷമായിരുന്നു ക്രിസ് തിരിച്ചിറങ്ങിയത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. മനുഷ്യത്വത്തോടെയുള്ള പെരുമാറ്റത്തിലൂടെയും മറ്റുമായി ഓസ്‌കാര്‍ വേദിയിലെ യഥാര്‍ത്ഥ ഹീറോ ആയത് ക്രിസ് ഇവന്‍സ് ആണെന്നാണ് ഒരു വിഭാഗം ആളുകള്‍ പറഞ്ഞത്. ട്വിറ്റര്‍ പേജുകളിലൂടെ താരത്തെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഈഫ് ബില്‍ സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തിലെ അഭിനയമാണ് റെജിനയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

https://twitter.com/AshleyKSmalls/status/1099845539439538176

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top