ഒഐ സി സി സൗദി നാഷണൽ പ്രസിഡണ്ട്‌ പി എം നജീബ് നിര്യാതനായി.

റിയാദ് : ഒഐ സി സി സൗദി നാഷണൽ പ്രസിഡണ്ട്‌ പി എം നജീബ് (55 ) നാട്ടില്‍ നിര്യാതനായി. കഴിഞ്ഞ രണ്ടാഴ്ചയായി ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് കോഴിക്കോട് ഇഖ്‌റ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ദമാമിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പൊതു രംഗത്തെ സജീവ സാന്നിധ്യമായിരുന്നു നജീബ് .കോവിഡ് പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ മൂന്നര പതിറ്റാണ്ടു കാലമായി ദമാമിൽ പ്രവാസിയായ ഇദ്ദേഹം കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനാ രൂപീകരിക്കുന്നതില്‍ നേതൃത്വപരമായ പങ്കു വഹിച്ചിരുന്നു. കോണ്‍ഗ്രസ് മുൻ കാല നേതാവായ സാദിരിക്കോയയുടെ രണ്ടാമത്തെ മകനാണ് സഹോദരനും നിയസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരിലെ യു ഡി എഫ് സ്ഥാനാർഥിയായ പി എം നിയാസിന്റെ തെരെഞ്ഞെടുപ്പ് പ്രവർത്ത നിങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്നു.

Top