വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന, ഈ ശനിയാഴ്ച മുതല്‍ നീനയ്ക്ക് സമീപം (02/03/2019 ന്

ടൂമെവാരാ : വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 2012- ഡിസംബര്‍ 1 ന് ആരംഭിച്ച ഉപവാസ പ്രാര്‍ത്ഥന, ഇനിമുതല്‍ എല്ലാ ആദ്യ ശനിയാഴ്ച്ചകളിലും കൗണ്ടി ടിപ്പററിയിലെ നീനക്കടുത്തുള്ള ടൂമെവാരാ, ( ഒബാമ പ്ലാസ്സയ്ക്കടുതുള്ള) സെന്റ്. ജോസഫ്‌സ് പാരിഷില്‍ വച്ച് നടത്തപ്പെടുന്നതാണ്. ഈ ശനിയാഴ്ച്ച ( 02 – 03- 2019) രാവിലെ 10 .30 ന് ആരംഭിക്കുന്ന ശുശ്രുഷകളില്‍ ജപമാല, സ്തുതിപ്പ്, വചനപ്രഘോഷണം, നിത്യസഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും, ആരാധനയും, രോഗികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്, ശുശ്രുഷകള്‍ വൈകുന്നേരം 4:00 ന് സമാപിക്കും.

ഈ ശുശ്രുഷകള്‍ക്ക് റവ:ഫാ. ഫ്രാന്‍സീസ് സേവ്യര്‍, റവ. ഫാ. ജോര്‍ജ്ജ് അഗസ്റ്റിന്‍, റവ.ഫാ റെക്സ്സണ്‍ എന്നിവര്‍ നേതൃത്വം നല്‍കും. അയര്‍ലന്‍ഡിലെ എല്ലാ വിശ്വാസികളെയും ഉപവാസപ്രാര്‍ത്ഥനയിലേക്ക് വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ ഡയറക്ടറായ റവ:ഫാ. ഫ്രാന്‍സീസ് സേവ്യര്‍ ( സിലനച്ചന്‍) സ്വാഗതം ചെയ്യുന്നു. തദവസരത്തില്‍ പള്ളിക്ക് സമീപമുള്ള പാരിഷ് ഹാളില്‍ കുട്ടികള്‍ക്കായുള്ള ദിവ്യബലിയും, പ്രത്യേക ധ്യാനവും ഒരുക്കിയിരിക്കുന്നു. കുമ്പസാരത്തിനും, കൌണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഡ്രസ്സ്:-
സെന്റ്. ജോസഫ്‌സ് ചര്‍ച്ച്, ടൂമെവാരാ, കൂള്‍കെരീന്‍, കൗണ്ടി ടീപ്പെററി.

Eir code – E45 VP21

Geographic Address

SAINT JOSEPH’S
CATHOLIC CHURCH
CHAPEL STREET
TOOMEVARA
NENAGH
CO. TIPPERARY

Eircode:- E45 VP21

കൂടുതല്‍ വിവരങ്ങള്‍ക്ക് :-

അനീഷ് പുതുശ്ശേരി – 0879726281
പ്രദീബ് ബേബി – 0873159728,
ജിമ്മി പുത്തന്‍പറമ്പില്‍ – 0899654293
(Direction – People coming from Dublin:-Leave M7 at Exit -23( Obama plaza) continue 6 km to your left)
People coming from Limerick:- Leave M7 at – Exit -24 cross the overbridge continue 4km)

Google map:

Voice Of Peace Ministry
Coolkereen
Co. Tipperary

Top