കടുത്ത മാനസിക സംഘർഷം ;കുട്ടികൾ മാതാപിതാക്കളെ വിട്ടോടുന്നു !അയർലന്റിലെ സീറോമലബാർ കുടുംബങ്ങളിൽ പൊട്ടിത്തെറി. മക്കൾ മാതാപിതാക്കളെ വെറുത്തുതുടങ്ങി !

ഡി.പി.തിടനാട്

ഡബ്ലിൻ :അയർലന്റിലെ മാതാപിതാക്കളെ മക്കൾ വിട്ടോടുകയാണ് .ചുരുക്കം വർഷങ്ങൾക്കുള്ളിൽ ഐറീഷ് ഫാമിലികളിൽ കാണുന്നപോലെ പ്രായമായ മാതാപിതാക്കൾ ഒറ്റപ്പെട്ട ജീവിതത്തിലേക്ക് വഴുതി വീഴും .കുടിയേറ്റക്കാരായ സീറോ മലബാർ സഭയിലെ വളർന്നുവരുന്ന കുട്ടികൾ അവരുടെ  മാതാപിതാക്കളെ ഉപേക്ഷിക്കാൻ തയ്യാറാകുന്നു, അവരിൽ നിന്നും ഓടിയൊളിക്കാൻ വെമ്പൽ കൊള്ളുന്നു എന്നാണു പുതിയ വിവരങ്ങൾ .സീറോ മലബാർ സംസ്കാരം -സഭ എന്ന പേരിൽ കടുത്ത ചട്ടങ്ങൾ വൈദികർ മാതാപിതാക്കളിലൂടെ  അടിച്ചേൽപ്പിക്കുന്നതിനാൽ  ആണ് ഈ ദുരവസ്ഥക്ക് കാരണകുന്നത് . സീറോ മലബാർ സഭയിലെ വൈദികർ വെറും ”കണ്ണൂർ ഗുണ്ടകളെ” പോലെയാണെന്ന് ഒരു ടീനേജ് കുട്ടിയുടെ പിതാവ് വെളിപ്പെടുത്തി .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഐറീഷ് സംസ്കാരത്തിൽ അയർലന്റിലെ  നിയമങ്ങളിൽ കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നത് കടുത്ത ശിക്ഷക്ക് വിധേയമാകുമെന്നറിയാമായിട്ടും ഒന്നും പുറത്തറിയില്ല എന്ന കണക്കുകൂട്ടലിൽ ‘സീറോ മലബാറിസം ‘കുട്ടികളിൽ അടിച്ചേൽപ്പിക്കുകയാണ് ചില വൈദികരും കമ്മറ്റിക്കാരും മാതാപിതാക്കളും. ഏതെങ്കിലും കുട്ടികൾ നിയമ നടപടികളുമായി മുന്നോട്ടു പോയാൽ സീറോ മലബാർ സഭയിലെ വൈദികരും കമ്മറ്റിക്കാരും കുടുങ്ങും എന്നുള്ളത് വിസ്മരിച്ചുകൊണ്ടാണ് ‘കുട്ടികളിൽ കടുത്ത മാനസിക സംഘർഷം ഉണ്ടാക്കുന്ന കടുത്ത നിയമങ്ങൾ സീറോ മലബാർ കമ്മറ്റികളും വൈദികരും നടപ്പിലാക്കുന്നത് .

ആഴ്ച്ചയിൽ നാല് കുർബാന ,യൂത്ത് പ്രോഗ്രാം ,ഓണം ,ക്രിസ്തുമസ് ,ഫാദേഴ്‌സ് ഡേ ,വ്യക്തികളുടെ ആദ്യകുർബാനകൾ സമൂഹമാമാങ്കമാക്കൽ ,മുട്ടിനു മുട്ടിനു ധ്യാനം -സെമിനാർ ,എന്നിവയിൽ വീർപ്പുമുട്ടുകയാണ് സീറോമലബാർ കുട്ടികൾ .മാതാപിതാക്കൾ ഇവരെ കർശനമായി ഭീഷണിപ്പെടുത്തി പറഞ്ഞുവിടുകയാണ് .ഐറീഷ് കുട്ടികൾ ഫ്രീയായി -സ്വതന്ത്രമായി അവരുടെ അവധിക്കാലം സന്തോഷകരമാക്കുമ്പോൾ മത ചട്ടക്കൂട്ടിൽ തളച്ചിടുന്ന ബാല്യത്തെ നോക്കി സീറോ മലബാർ കുട്ടികൾ കടുത്ത സംഘര്ഷത്തിലാണ് ..ഇവർ ഈ മാതാപിതാക്കളിൽ നിന്നും ഓടി ഒളിക്കാൻ വെമ്പൽ കൊള്ളുകയാണ് .ചില കമ്മറ്റിക്കാരുടെ പ്രായപൂർത്തിയായ കുട്ടികൾ അപ്പന്റെ ജാഡക്കായി മാത്രം പള്ളിയിൽ പോയിരുന്നവർ പതിനെട്ടു തികഞ്ഞതോടെ വീടുവിട്ടിറങ്ങി തുടങ്ങി .ചുരുക്കം വർഷങ്ങൾക്കുള്ളിൽ സീറോമലബാർ അടിച്ചെല്പിക്കുന്ന മാതാപിതാക്കൾ മക്കളുടെ നഷ്ടത്തിൽ വിലപിക്കുംഎന്നുള്ളതിൽ സംശയമില്ല .ഐറീഷ് പൗരന്മാരായി ഈ സമൂഹത്തിൽ വളരുന്ന കുട്ടികളെ രണ്ടു തരം പൗരന്മാരായി വളർത്തുകയാണ് എന്ന തിരിച്ചറിവ് കുട്ടികളിൽ എത്തുന്നതോടെ ,പ്രായപൂർത്തി ആകുന്നതോടെ അവർ മാതാപിതാക്കളെ ഉപേക്ഷിക്കും .

കടുത്ത മത ചടങ്ങുകൾ അടിച്ചെൽപ്പിച്ച ഒരുപാടുപേർ ഐ എസ് തീവ്രവാദ സംഘടനകളിൽ ചെന്ന് ചേർന്ന സംഭവങ്ങൾ ഓരോ ദിനവും വാർത്തകളായി പുറത്തുവരുന്നുണ്ട് .ലവ് ജിഹാദുകളിൽ എത്തുന്നതും മാതാപിതാക്കളുടെ ആവശ്യമില്ലാത്ത കാർക്കശ്യം കാരണമാകുന്നു .ഡയസിൽ കയറി പ്രസംഗിക്കുന്ന വൈദികന് ഒന്നും നഷ്ടപ്പെടാനില്ല .സ്വർഗ്ഗരാജ്യം വരെ ….നഷ്ടം നിങ്ങൾക്കുമാത്രമായിരിക്കും മാതാപിതാക്കളെ ..കടുത്ത മത ചട്ടത്തിൽ ഐറീഷ് സംസ്കാരം മറക്കണം , സീറോ സംസ്കാരം ആവാഹിക്കണം എന്ന് പറഞ്ഞു നിങ്ങളെ ‘പണം ലക്‌ഷ്യം വെച്ച് ഭിന്നിപ്പിച്ച് ‘ഗുണ്ടകളെപ്പോലെ പെരുമാറുന്ന സീറോ വൈദികർ നിങ്ങൾക്കൊപ്പം കാണില്ല .നിങ്ങൾ മരിച്ചാൽ നിങ്ങളുടെ ശവം വരെ മക്കൾ തിരിഞ്ഞു നോക്കില്ല എന്നുള്ള യാഥാർഥ്യം മറക്കാതിരിക്കുക .ഫ്യൂണറൽ ഇൻഷുറൻസ് ഉണ്ടെങ്കിൽ ആരെങ്കിലും വല്ല ഇലക്ട്രിക് ശ്മശാനത്തിലോ ഐറീഷ് സിമിറ്ററിയിലോ തള്ളിക്കളയും .മതവും സമൂഹവും മനുഷ്യനന്മക്കായി ആയിരിക്കണം .മക്കളെ മറന്നു അവരുടെ വളരുന്ന മനസിനെയും ലോകത്തെയും -ചവിട്ടി അരച്ച് നിങ്ങൾ കെട്ടിപ്പടുക്കുന്നതെല്ലാം നശിക്കും .നഷ്ടപ്പെടും .യേശു പറഞ്ഞ നല്ല വാക്കുകകൾ ശ്രവിക്കുവിൻ -നിങ്ങൾ കുട്ടികളെ സ്നേഹിക്കുവിൻ !!!

ഏതെങ്കിലും കുട്ടികൾ മാതാപിതാക്കളുടെയും വൈദികരുടെയും സഭ കമ്മറ്റികളുടെയും കടുത്ത മതപരമായ ചട്ടങ്ങളാൽ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടങ്കിൽ ഞങ്ങളെ അറിയിക്കുക .നിങ്ങളുടെ വിവരങ്ങൾ -ഐഡന്റിറ്റി പുറത്തറിയിക്കാതെ ചൈൽഡ് പ്രൊട്ടക്ഷനിലും സർക്കാർ സംവിധാനങ്ങളിലും അവ അറിയിക്കുകയും നിയമപരമായ നടപടിയും സഹായവും നൽകുന്നതായിരിക്കും.

Under both the Constitution and the Education Act (1998), parents have a right to have their children opt out of religion classes if they wish.IF ANY CHILDREN  WANT LEGAL AID BECAUSE OF COMPULSORY RELIGIOUS  PRACTICE AND FACING CONFLICT IN MIND THEY CAN CONTACT CHILD PROTECTION LINE ALSO YOU CAN WRITE TO US WE WILL CONTACT CHILD PROTECTION dpt..

The Child and Family Agency has a primary responsibility to promote the safety and well-being of children. An Garda Síochána also have statutory responsibilities for the safety and welfare of children.Everyone must be alert to the possibility that children with whom they are in contact may be suffering from abuse or neglect. This responsibility is particularly relevant for professionals such as teachers, child care workers, health professionals and those working with adults with serious parenting difficulties. It is also an important responsibility for staff and people involved in sports clubs, community activities, youth clubs, religious/faith sector and other organisations catering for children.

The Agency should always be informed when a person has reasonable grounds for concern that a child may have been, is being or is at risk of being abused or neglected.Child protection concerns should be supported by evidence that indicates the possibility of abuse or neglect.A concern about a potential risk to children posed by a specific person, even if the children are unidentifiable, should also be communicated to the Agency.   

 

Top