അബുദാബി : ദുബായില്‍ പന്ത്രണ്ടുവയസ്സില്‍കൂടുതലുള്ള വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍പരിശീലനം നേടാനും 15 മുതല്‍ 18 വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പെര്‍മിറ്റോടെ ജോലി ചെയ്യാനും അനുമതി. മുതിര്‍ന്നവര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും തൊഴില്‍ പെര്‍മിറ്റുള്ള വിദ്യാര്‍ഥികള്‍ക്കും ബാധകമായിരിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കി. താത്കാലികം, പാര്‍ട് ടൈം, ജുവനൈല്‍ എന്നിങ്ങനെ മൂന്നുതരത്തിലുള്ള തൊഴില്‍ പെര്‍മിറ്റുകളുണ്ട്.12 മുതല്‍ 18 വയസ്സ് വരെയുള്ളവര്‍ക്കു തൊഴില്‍ പരിശീലനത്തിനും 15 മുതല്‍ 18 വയസ്സ് വരെയുള്ളവര്‍ക്കു സ്വകാര്യമേഖലയില്‍ ജോലിക്കുമാണ് അനുമതി. മലയാളികളടക്കമുള്ള നൂറുകണക്കിനു വിദേശ വിദ്യാര്‍ഥികള്‍ക്കു പ്രയോജനകരമായ തീരുമാനമാണിത്. കൗമാരക്കാര്‍ക്കു തൊഴില്‍ പെര്‍മിറ്റ് കിട്ടാന്‍ രക്ഷിതാവിന്റെ രേഖാമൂലമുള്ള അനുമതി വേണം.
ജോലിചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് അതേ തസ്‌തികയിലുള്ള തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ഉണ്ടാകും. മറ്റു വ്യവസ്‌ഥകള്‍: പരമാവധി ജോലിസമയം ആറു മണിക്കൂര്‍. പ്രാര്‍ഥന, ഭക്ഷണം. എന്നിവയ്‌ക്കു സമയം അനുവദിക്കും. തുടര്‍ച്ചയായി നാലുമണിക്കൂറിലധികം ജോലി പാടില്ല. 31 മേഖലകളില്‍ കൗമാരക്കാര്‍ക്കു നിയമനമില്ല. വിദ്യാര്‍ഥികള്‍ക്കു ടെംപററി, പാര്‍ട്‌ടൈം, ജുവനൈല്‍ എന്നിങ്ങനെ മൂന്നുതരത്തിലുള്ള തൊഴില്‍ പെര്‍മിറ്റ് ആണു ലഭിക്കുക.
ടെംപററി പെര്‍മിറ്റ് അനുസരിച്ച് ആറുമാസം വരെയുള്ള പദ്ധതികളില്‍ തൊഴില്‍ പെര്‍മിറ്റ് അനുവദിക്കാം. പാര്‍ട്‌ടൈം, ജുവനൈല്‍ പെര്‍മിറ്റുകളാണെങ്കില്‍ ഒരുവര്‍ഷത്തില്‍ കൂടാതെയുള്ള കാലാവധിയില്‍ ജോലിക്കു നിയോഗിക്കാം. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കു ജോലി ചെയ്യാന്‍ 2011 മുതല്‍ താല്‍ക്കാലിക തൊഴില്‍ പെര്‍മിറ്റ് അനുവദിച്ചിരുന്നു. ഇതു പ്രകാരം സ്വകാര്യമേഖലയില്‍ ജോലി തേടാമായിരുന്നെങ്കിലും പഠനത്തോടൊപ്പം ജോലിചെയ്യാന്‍ ആദ്യമായാണു പെര്‍മിറ്റ് അനുവദിക്കുന്നത്.താത്കാലിക -ജുവനൈല്‍ വിഭാഗക്കാര്‍ക്ക് പെര്‍മിറ്റുകളുടെ കാലാവധി പരമാവധി ഒരുവര്‍ഷമാണ്.
തദ്ദേശീയര്‍ക്കും വിദേശികള്‍ക്കും അപേക്ഷിക്കാം. തസ്ഹീല്‍ കേന്ദ്രങ്ങള്‍ (സര്‍ക്കാറിന്റെ രേഖ പരിശോധനാ കേന്ദ്രം) മുഖേനയോ മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് ഫോണ്‍ ആപ്പുകള്‍ മുഖേനയോ അപേക്ഷ നല്‍കാം. 31 വിഭാഗം തൊഴിലുകളില്‍ വിദ്യാര്‍ഥികളെ വിലക്കിയിട്ടുണ്ട്. ഇവരെ ദിവസം പരമാവധി ആറുമണിക്കൂറേ ജോലി ചെയ്യിക്കാവൂ; തുടര്‍ച്ചയായി നാലുമണിക്കൂറിലധികം പാടില്ല. ഭക്ഷണം, പ്രാര്‍ഥന തുടങ്ങിയവയ്ക്കായി ഒന്നോരണ്ടോ മണിക്കൂര്‍ ഇടവേള അനുവദിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. രാജ്യത്തെ മാനവവിഭവശേഷി വികസനവും ജനങ്ങളുടെ ഉത്പാദനക്ഷമതയും പങ്കാളിത്തവും വര്‍ധിപ്പിക്കുകയുമാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനവവിഭവശേഷി മന്ത്രി സഖര്‍ ഗൊബാഷ് പറഞ്ഞു