ട്രംപിനെ കാത്തിരിക്കുന്നത് ബധിരത; യൂറോപ്പ് തകര്‍ന്നടിയും; ബള്‍ഗേറിയന്‍ വൃദ്ധ 2019ല്‍ സംഭവിക്കുമെന്നു പറയുന്ന കാര്യങ്ങള്‍ ലോകത്തെ ഞെട്ടിക്കുന്നത്

ബാബ വാംഗ എന്ന ബള്‍ഗേറിയക്കാരി വൃദ്ധയാണ് പിഴയ്ക്കാത്ത പ്രവചനങ്ങളിലൂടെ ലോകത്തെ അമ്പരപ്പിക്കുന്നത്. തനിക്കുമുന്നിലുള്ളതൊന്നും കാണാനാവില്ലെങ്കിലും അകക്കണ്ണിന്റെ കാഴ്ചയാല്‍ ബാബ വാംഗ നടത്തിയ പ്രവചനങ്ങളൊന്നും നടക്കാതെ പോയിട്ടില്ല. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും ഭീകരസംഘടനയായ ഐസിസിന്റെ ഉദയവും യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള ബ്രിട്ടന്റെ വേര്‍പിരിയലുമൊക്കെ മുമ്പുതന്നെ പ്രവചിച്ചിട്ടുള്ള ബള്‍ഗേറിയയിലെ ബാബ വാംഗ അടുത്ത വര്‍ഷം ലോകത്ത് ശ്രദ്ധേയമായ ചില മാറ്റങ്ങള്‍കൂടി പ്രവചിക്കുന്നു. പറഞ്ഞതൊന്നും തെറ്റിയിട്ടില്ലാത്തതിനാല്‍, ഈ വാക്കുകള്‍ ഏറെ ആകാംഷയോടെയാണ് ലോകം കേള്‍ക്കുന്നത്.

ലോകനേതാക്കളില്‍ മുമ്പന്മാരായ ഡൊണാള്‍ഡ് ട്രംപിനെയും വ്‌ളാദിമിര്‍ പുടിനെയും കാത്തിരിക്കുന്നത് അത്ര ശുഭകരമായ ദിനങ്ങളല്ലയെന്നാണ് വാംഗ പ്രവചിക്കുന്നത്. തന്റെ തന്നെ സുരക്ഷാജീവനക്കാരനില്‍നിന്ന് വധശ്രമമുള്‍പ്പെടെയുള്ള തിരിച്ചടികളാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ കാത്തിരിക്കുന്നത്. അജ്ഞാതമായ അസുഖം ബാധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കേള്‍വിശക്തി നഷ്ടപ്പെടുമെന്നും ബാംഗ പ്രവചിക്കുന്നു. ഏഷ്യയുടെ വലിയൊരു ഭാഗത്തെ തുടച്ചുനീക്കുന്ന ഭൂകമ്പവും സുനാമിയും 2019-ലുണ്ടാകുമെന്ന് പറഞ്ഞ ബാംഗ, യൂറോപ്പിന് പ്രവചിക്കുന്നത് കടുത്ത സാമ്പത്തിക തകര്‍ച്ചയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2012ല്‍ പുടിനു നേരെ വധശ്രമമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍, അത്യാധുനിക പരിശീലനം കിട്ടിയ സ്നിപ്പര്‍ സ്‌ക്വാഡിനാണ് പുട്ടിന്റെ സുരക്ഷാച്ചുമതല. രഹസ്യാന്വേഷണവിഭാഗത്തിന്റെ ജാഗ്രതയുംകൂടി ചേരുന്നതോടെ, പുടിനെതിരേ ഇനിയൊരു വധശ്രമത്തിന് സാധ്യതയില്ലെന്ന് വിലയിരുത്തുന്നവരാണേറെയും. റഷ്യയില്‍ വലിയൊരു ഉല്‍ക്ക പതിക്കുമെന്നും ബാംഗ പ്രവചിച്ചിട്ടുണ്ട്. അതിനെ പ്രതിരോധിക്കാനാവും പ്രസിഡന്റ് കൂടുതല്‍ സമയം ചെലവിടുക.ട്രംപിന് കേള്‍വിശക്തി നഷ്ടമാകുമെന്നുമാത്രമല്ല പ്രവചനത്തിലുള്ളത്. അജ്ഞാതരോഗം വേറെയും ബുദ്ധിമുട്ടുകളുണ്ടാക്കും.

ട്രംപിന്റെ കുടുംബാംഗങ്ങളിലൊരാള്‍ കാറപടകടത്തില്‍പ്പെടുമെന്ന പ്രവചനവും ബാംഗ നടത്തിയിട്ടുണ്ട്. ക്യൂബയിലും ചൈനയിലും ജോലി ചെയ്യുന്ന അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരില്‍പലര്‍ക്കും അജ്ഞാത രോഗത്തെത്തുടര്‍ന്ന് കേള്‍വിശക്തി നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റേഡിയേഷനാണ് ഇതിന് കാരണമെന്നും വിലയിരുത്തിയിരുന്നു. ട്രംപും അതേ അവസ്ഥയിലാകുമോ എന്നാണിപ്പോള്‍ വാംഗയുടെ പ്രവചനം കേട്ട ആളുകള്‍ സംശയം പ്രകടിപ്പിക്കുന്നത്. യൂറോപ്യന്‍ സമ്പദ്വ്യവസ്ഥ തകര്‍ന്നടിയുമെന്ന ബാംഗയുടെ പ്രവചനം സത്യമാകാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധരും പ്രവചിക്കുന്നു. ബ്രെക്സിറ്റ് തീരുമാനപ്രകാരം മാര്‍ച്ച് 29-ന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനോട് വിടപറയും. അതിന്റെ പ്രതിഫലനങ്ങള്‍ ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയിലും യൂറോപ്യന്‍ സമ്പദ്വ്യവസ്ഥയിലും പ്രതിഫലിക്കാതിരിക്കില്ല.

ബ്രെക്സിറ്റ് സംബന്ധിച്ച ഓരോ നീക്കവും ബ്രിട്ടനിലെ ഓഹരിവിപണിയിലും പൗണ്ടിന്റെ മൂല്യത്തിലും വരുത്തുന്ന ചലനങ്ങള്‍ അതിന്റെ സൂചനയാണ്. ജപ്പാന്‍, ഇന്തോനേഷ്യ, ഇന്ത്യ, പാക്കിസ്ഥാന്‍, ചൈന തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ കനത്ത നാശംവിതയ്ക്കുന്ന ഭൂകമ്പവും സുനാമിയും ഉണ്ടാകുമെന്നതാണ് മറ്റൊരു പ്രവചനം. ഇന്തേനേഷ്യയില്‍ ഇക്കൊല്ലം രണ്ട് സുനാമികളുണ്ടായി. സെപ്റ്റംബറില്‍ സുലവേസിയിലുണ്ടായ സുനാമിയില്‍ 2100 പേരും കഴിഞ്ഞ ശനിയാഴ്ച സുമാത്രയ്ക്കും ജാവയ്ക്കുമിടക്കുണ്ടായ സുനാമിയില്‍ 430 പേരും മരിച്ചു. 159 പേരെ ഇനിയും കണ്ടെത്താനുമുണ്ട്. വാംഗയുടെ പ്രവചനങ്ങള്‍ സത്യമാകുമോ എന്ന ആകാംക്ഷയിലും ഭയത്തിലുമാണ് ആളുകള്‍ ഇപ്പോള്‍.

Top