13-ാം വയസ്സിൽ പിതാവ് സമ്മാനമായി നൽകിയ പ്രേതപ്പാവയെ വിവാഹം കഴിച്ച് 20-കാരി; ഡോളുമായി ശാരീരികബന്ധം വരെ നടത്തുമെന്ന് പ്രഖ്യാപിച്ച് വധു

20-കാരിയായ  മസാച്ചുസറ്റ്‌സിൽനിന്നുള്ള ഫെലിസിറ്റി വിവാഹം കഴിച്ചത് കെല്ലി റോസി എന്ന പേരിട്ട പാവയെയാണ്. പാവയ്ക്ക് 37 വയസ്സായെന്നും അവർ പറയുന്നു. കഴിഞ്ഞവർഷം സെപ്റ്റംബർ 15-നായിരുന്നു വിവാഹം. റോഡ് ഐലൻഡിലെ ടിവർടണിൽനടന്ന വിവാഹച്ചടങ്ങിന് ഫെലിസിറ്റിയുടെ കൈയിൽനിന്ന് 500 ഡോളർ ചെലവായി. തന്റെ വിവാഹവസ്ത്രത്തിനും പാവയെ അണിയിച്ചൊരുക്കുന്നതിനുമായിരുന്നു ചെലവ് വന്നത്. വേദിയിലും ചില്ലറ അലങ്കാരങ്ങൾ നടത്തി. കുടുംബസുഹൃത്തുക്കളായ നാലുപേരും ഫെലിസിറ്റിയുടെ ശേഖരത്തിലുള്ള മറ്റ് എട്ട് പ്രേതരൂപികളായ പാവകളുമായിരുന്നു വിവാഹച്ചടങ്ങിലെ അതിഥികൾ.

ഓക്‌ലഹാമയിലെ വിനിറ്റയിലാണ് ഇപ്പോൾ ഫെലിസിറ്റിയും കെല്ലിയും താമസിക്കുന്നത്. ചോരയൊലിക്കുന്ന മുഖമുള്ള പാവയ്‌ക്കൊപ്പമുള്ള ജീവിതം താൻ ആസ്വദിക്കുന്നതായും ഫെലിസിറ്റി പറഞ്ഞു. നാലുവർഷമായി താൻ കെല്ലിയുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാനായത് ഭാഗ്യമാണെന്നും അവർ പറഞ്ഞു. ഫെലിസിറ്റിയുടെ അച്ഛനാണ് ഈ പാവ സമ്മാനിച്ചത്. പ്രേത സിനിമകളോടും പ്രേതരൂപികളായ പാവകളോടുമുള്ള ഫെലിസിറ്റിയുടെ ഇഷ്ടം കണ്ടാണ് ഇത്തരമൊരു പാവയെ സമ്മാനിച്ചത്. 13-ാം വയസ്സിൽ തനിക്ക് കിട്ടിയ പാവയെ പൊന്നുപോലെ അണിയിച്ചൊരുക്കി കൊണ്ടുനടക്കുകയാണ് ഫെലിസിറ്റി. 16-ാം വയസ്സുമുതലാണ് കെല്ലിയോട് പ്രണയം തോന്നിത്തുടങ്ങിയത്. കെല്ലിയും പെണ്ണാണെങ്കിലും ദാമ്പത്യത്യത്തിൽ ഭർത്താവിന്റെ സ്ഥാനമാണ് കെല്ലിക്ക് നൽകിയിരിക്കുന്നതെന്നും ഫെലിസിറ്റി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top