യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള നാഷണൽ ട്രഷറർ ശ്രീ ഷാജി തോമസ് ‌ ഉദ്ഘാടകനം ചെയ്യും

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള നാഷണൽ ട്രഷറർ ശ്രീ ഷാജി തോമസ് ‌ ഉദ്ഘാടകനം ചെയ്യും , ഒക്ടോബർ 31 ന് ബോൾട്ടനിൽ കലകളുടെ മൽസര മാമാങ്കം

ബോൾട്ടൻ മലയാളി അസോസിയേഷൻ ആധിതേയത്വം വഹിക്കുന്ന

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റീജിയണൽ കലാമേളയുടെ ഉദ്ഘാടന ചടങ്ങിൽ , റീജിയണൽ പ്രസിഡഡ് അഡ്വ സിജു ജോസഫിൻറെ അദ്ധ്യക്ഷതയിൽ , യുക്മ നാഷണൽ ട്രഷറർ ശ്രീ ഷാജി തോമസ് ‌ ഉദ്ഘാടകനം നിർവ്വഹിക്കുന്നതാണ് . ആതീഥേയ അസോസിയേഷൻ പ്രസിഡഡ് ശ്രീ കുരിയൻ ജോർജ് കലാമേളയ്ക്ക് ആശംസകളർപ്പിച്ച് സംസാരിക്കും .

ഓരോരുത്തർക്കും ലഭിച്ചിരിക്കുന്ന സർഗ്ഗാൽമക കഴിവുകൾ പുറത്തെടുക്കുന്ന ഒരു കലാവിരുന്നാണന്നതുകൊണ്ട് യുകെയിലാകമാനം നടക്കുന്ന കലാമേളകൾക്ക് വൻ ജനസ്വികാര്യതയാണ് ലഭിച്ചു വരുന്നത് .

രണ്ട് സ്റ്റേജ്കളിലായി നടത്തുന്ന കലാമേളയുടെ നടത്തിപ്പിനായി കലാമേള കമ്മറ്റി അണിയറയിൽ പ്രവർത്തിച്ച് വരുന്നു . ഓരോ അസോസിയേഷനും തങ്ങളുടെ കുട്ടികളെ മത്സരിപ്പിച്ച് വിജയിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് . കലാമേളയുടെ വിജയത്തിനായി രൂപികരിച്ചിട്ടുള്ള കമ്മറ്റികളുടെ പ്രവർത്തനം പുരോഗമിക്കുകയാണ് . രാവിലെ 10.30 മണിക്ക് മത്സരാർത്തികൾക്കുള്ള ചെസ്റ്റ് നമ്പർ കൊടുത്തു തുടങ്ങുന്നതായിരിക്കും .കലാമേള നടക്കുന്ന സ്കൂൾ കോംപൌണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാണ് .

കലാമേളയിലെ മത്സരങ്ങള്ക്ക് ശേഷം ആരംഭിക്കുന്ന പ്രൌഡ ഗംഭീരമായ സമ്മാനദാന ചടങ്ങിൽ യുക്മയുടെ മുൻ പ്രസിഡണ്ട് ശ്രീ വിജി കെ . പി മുഖ്യ അതിഥിയായിരിക്കും . കൂടാതെ എല്ലാവര്ക്കും കലാമേളയിലെ എല്ലാ പ്രോഗ്രാമുകളും കാണാന് അവസരമൊരുക്കിയിട്ടുള്ളതായും നോർത്ത് വെസ്റ്റിലെയും സമീപ പ്രദേശങ്ങളിലെയും മുഴുവനാളുകളെയും കലാമേളയിലേക്ക് ക്ഷണിക്കുന്നതായും സംഘാടക സമിതി അറിയിച്ചു .

കലാമേളയുടെ വിജയത്തിനായുള്ള സാമ്പത്തിക സഹായങ്ങൾ നല്കുന്നവരായ യുകെയിലെ പ്രമുഖ സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവ്വിസസ് , മുത്തൂറ്റ് ഗ്രൂപ് , ഫസ്റ്റ് റിംഗ് ഗ്ലോബൽ ഒൻലൈൻ ട്യുഷൻ , ഏലൂർ കണ്സൾട്ടൻസി , 10 വർഷത്തിലധികമായി ബോൾട്ടൻ കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന മൂണ് ‍ ലൈറ്റ് ബഡ്റും ആൻഡ് കിച്ചണ് ‍ സ് യുകെയിലെ അറിയപ്പെടുന്ന ഒരു ഫർണ്ണിച്ചർ സ്ഥാപനമാണ് ‌. ഇവർക്ക് യുക്മ നോർത്ത് വെസ്റ്റ് ‌ റീജിയൻ പ്രത്യേകം അഭിനന്ദിക്കുകയാണ് .

Details regarding കലാമേളയെ

യുക്മ നോർത്ത് വെസ്റ്റ് റീജീയൻ ഇത്തവണ മുതൽ മൽസരത്തിൽ സമ്മാനർഹർക്ക് മാത്രമല്ല മത്സരത്തിൽ പങ്കെടുക്കുന്നവർക്കും സർട്ടിഫിക്കറ്റ് (participation Certificate) will be provided.

രാവിലെ 10.30 ന് ചെസ്റ്റ് കൊടുത്ത് നമ്പർ കൊടുത്തു തുടങ്ങും . മുൻകൂട്ടി പേർ രജിസ്റ്റർ ചെയ്ത് തങ്ങളുടെ ചെസ്റ്റ് നമ്പർ നേരത്തെ കരസ്ഥമാക്കാൻ കഴിയുവെന്നതിനാൽ 27 തിയതിക്ക് മുൻപായി രജിസ്ട്രേഷൻ ഫോം ഫിൽ ചെയ്ത് ഇ മെയിൽ ചെയ്യണമെന്ന അപേക്ഷിക്കുകയാണ് .

കലാമേളയിലെ എല്ലാ പ്രസംഗ മൽസരങ്ങൾക്കുമുള്ള വിഷയങ്ങൾ ഇപ്പോൾ ലഭ്യമാണ് കിട്ടാത്തവർ ഉടൻബന്ധപ്പെടുക .

മൽസരാർത്ഥികൾ അതാതു അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെട്ട് തങ്ങളുടെ പേർ രജിസ്റ്റർ ചെയ്യാൻ വേണ്ട നടപടി ക്രമങ്ങൾ എത്രയും പെട്ടന്ന് പൂർത്തികരിക്കുക .

ഒരാൾക്ക് മൂന്നു സിംഗിൾ ഇനത്തിലും രണ്ട് ഗ്രൂപ്പ് ഇനത്തിലും പങ്കെടുക്കാവുന്നതാണ് . പ്രായം അനുസരിച്ച് ഓരോ വിഭാഗമായി തിരിച്ചിരിക്കുന്നു .

Depending on the age of the Kids (8 years and below), the Sub – Junior (8-12), Junior (12-17), Senior (Above 17 years), general (common, no age bar) എന്നീവിഭാഗങ്ങളിൽ ആയാണ് മത്സരങ്ങള് നടക്കുന്നത് .

മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും , രണ്ടാം സ്ഥാനം നേടുന്നവർക്ക് മെഡലും സർട്ടിഫിക്കറ്റും , മൂന്നാം സ്ഥാനംനേടുന്നവർക്ക് സർട്ടിഫിക്കറ്റും നൽകി ആദരിക്കുന്നതാണ് .

കലാമല്സരങ്ങളിൽ കൂടുതൽ പോയിന്റ് നേടുന്ന മത്സരാർഥികൾക്ക് ‘ കലാതിലക ‘ പട്ടവും , ‘ കലാപ്രതിഭ ‘ പട്ടവും നൽകി ആദരിക്കുന്നതാണ് . കൂടാതെഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന അസോസിയേഷന് എവറോളിംഗ് ട്രോഫി നൽകി ആദരിക്കുന്നതാണ് .

നാട്യ കലയിലെ മികവുള്ളയാൾക്ക് ‘ യുക്മ നാട്യ മയൂരം 2015’ നല്കിയും , കുട്ടികളിലെ മലയാള ഭാഷയിലുള്ള മികവ് നേടുന്നയാൾക്ക് ‘ യുക്മ ഭാഷാകേസരി പുരസ്കാരം 2015’ നല്കിയും ആദരിക്കും .

മത്സരങ്ങൾ കൂടുതൽ എളുപ്പമാകുന്നതിനായി , എല്ലാ അസോസിയേഷനുകളും തങ്ങളുടെ മത്സരാർത്തികളുടെ പേര് വിവരങ്ങൾ , കലാമേളയ്ക്കായുള്ളപ്രത്യേക രജിഷ്ട്രേഷൻ ഫോം പൂരിപ്പിച്ച് ഇ മെയിൽ വഴി അയച്ചു നൽകേണ്ടതാണ് . രജിഷ്ട്രേഷൻ ഫോമുകൾ യുക്മ വെബ്സൈറ്റിൽ നിന്നോഫേസ്ബുക്ക് പേജിൽ നിന്നോ , അതാത് അസോസിയേഷൻ സിക്രട്ടറിയിൽ നിന്നോ ലഭ്യമാകുന്നതാണ് . മത്സരാർത്തികളുടെ പേര് വിവരങ്ങൾ ഒക്ടോബർ 27 ന് മുൻപ് യുക്മ ഭാരവാഹികൾക്ക് [email protected] അയച്ചു നൽകേണ്ടതാണ് .

മത്സരങ്ങളെ കുറിച്ചുള്ള വിശദ വിവരങ്ങൾക്ക് , റീജിയണൽ കലാമേള നാഷണൽ കലാമേളയുടെ ഭാഗമായതിനാൽ മേളയുടെ നിയമാവലിയും മറ്റുംനാഷണൽ കലാമേളയുടെതായിരിക്കും ഇത് യുക്മ വെബ്സൈറ്റില്http://www.uukma.org/

ലഭ്യമാണ് , കൂടാതെ യുക്മ നോർത്ത് വെസ്റ്റ് റിജിയൻ ഫേസ്ബുക്ക് പേജിലും ലഭ്യമാണ് .

കലാ മത്സരങ്ങളുടെ വിജയത്തിനായി എല്ലാ മലയാളി സുഹൃത്തുക്കളുടെയും സഹായ സഹകരണങ്ങൾ അഭ്യർത്തിക്കുന്നതായി , കലാമേള കമ്മറ്റിഅറിയിച്ചു .

To learn more about the കലാമേളയെ

റീജിയണൽ പ്രസിഡന്റ് : അഡ്വ . സിജു ജോസഫ് 07951453134

Regional secretary: 07852931287 ഷിജോ Varghese

കൾച്ചുറൽ കോ – ഓഡിനേറ്റർ : സുനിൽ മാത്യു 7832674818

” ആഘോഷിക്കു യുക്മാക്കൊപ്പം ” നമ്മുടെ കുട്ടികൾക്ക് പ്രോത്സാഹനം നൽകു .

Vedi and address of the Ya.St.James School,Lucas Road,Farnworth, Bolton,BL4 ,RU,Sending news

 

Top