കാനഡയില്‍ മകള്‍ക്കൊപ്പം അവധിയാഘോഷിച്ച് വിജയ്; ആരാധകര്‍ തിരിച്ചറിയാതിരിക്കാന്‍ ചില സമയങ്ങളില്‍ മുഖം മറച്ചു

ചെറിയൊരു ബ്രേക്കിലാണ് വിജയ് ഇപ്പോള്‍. ഈ ഇടവേള കുടുംബത്തോടൊപ്പം കാനഡയില്‍ ആസ്വദിക്കുകയാണ് വിജയ്. കാനഡ യാത്രയില്‍ കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളും വൈറലായിരിക്കുകയാണിപ്പോള്‍. ടൊറന്റോയിലെ മാളില്‍ മകള്‍ സാഷയ്‌ക്കൊപ്പം ഭക്ഷണം കഴിക്കാനിരിക്കുന്ന വിജയ്‌യുടെ ചിത്രങ്ങളും വീഡിയോയുമാണ് വൈറലാകുന്നത്. ചില ചിത്രങ്ങളില്‍ വിജയ് മുഖം മറച്ചിരിക്കുന്നതു കാണാം. മകള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ ആസ്വദിക്കുന്നതിനിടയില്‍ ആളുകള്‍ തിരിച്ചറിയാതിരിക്കാനുമാണ് മുഖം മറച്ചിരിക്കുന്നത്. വിജയ് സംഗീത ദമ്പതികള്‍ക്ക് രണ്ട് മക്കളാണ്. രണ്ടുപേരും അച്ഛന്റെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. മകന്‍ സഞ്ജയ് വേട്ടക്കാരനില്‍ ഗനരംഗത്തും ദിവ്യ തെറി എന്ന ചിത്രത്തില്‍ വിജയ്‌യുടെ മകളായി തന്നെയുമാണ് വേഷമിട്ടത്.

https://youtu.be/1dx7jDWxRsg

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top