കുട്ടികള്‍ക്കായി വോയ്‌സ് ഓഫ് പീസ് 3, 4, 5 തീയതികളില്‍ നടക്കും. 10 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് വോയ്‌സ് ഓഫ് പീസ് സംഘടിപ്പിക്കുന്നത്. മൂന്ന് ദിവസത്തെ ധ്യാനവും ചടങ്ങുകളുമായിരിക്കും നടക്കുക. താമസസൗകര്യത്തോടുകൂടിയുള്ള ധ്യാനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
ലാവോയിസ് കാസില്‍ടൗണിലെ ഡി ലാ സെല്‍ പാസ്റ്ററല്‍ സെന്ററായിരിക്കും പരിപാടി നടക്കുക. കേന്ദ്രം. റവ. ഫാ. ജോര്‍ജ് അഗസ്റ്റിന്‍ നേതൃത്വം നല്‍കും. പ്രാര്‍ത്ഥനകളും ചടങ്ങുകളും ഇംഗ്ലീഷിലായതുകൊണ്ട് ഐറിഷ് കുട്ടികള്‍ക്കും പങ്കെടുക്കാവുന്നതാണ്.
രജിസ്ട്രേഷന്‍ ഫീസായ 100 യൂറോ ധ്യാനം തുടങ്ങുമ്പോള്‍ അടച്ചാലും മതിയാകും. താമസ, ഭക്ഷണ ചെലവുകള്‍ക്ക് വേറെ ഫീസ് ഈടാക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രതീബ് (0873159728), ജോമോന്‍ (0894461284) എന്നിവരെ ബന്ധപ്പെടാം.