വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥനശനിയാഴ്ച്ച ;ഫാ: ഫ്രാൻസീസ് സേവ്യർ നേതൃത്വം നല്കും.

ന്യൂടൗണ്‍ : കൗണ്ടി കില്‍ഡെറിലെ കില്‍കോക്കിലുള്ള ന്യൂടൗണ്‍ നേറ്റിവിറ്റി ചര്‍ച്ചില്‍ വച്ച് ശനിയാഴ്ച്ച ( 01-12- 2018) രാവിലെ 10 .30 ന് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രുഷകളില്‍ സ്തുതിപ്പ്, വചന പ്രഘോഷണം, നിത്യ സഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും, ആരാധനയും, രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്. വൈകുന്നേരം 4:00 ന് ശുശ്രുഷകള്‍ സമാപിക്കും.

ശുശ്രുഷകള്‍ക്ക് റവ:ഫാ: ഫ്രാൻസീസ് സേവ്യർ ( സിലൻ) PMI, റവ. ആന്റണി സജീഷ് PMI, റവ. ഡോ. ജോർജ്ജ് അഗസ്റ്റിൻ എന്നീ വൈദീകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നതാണ്‌ .ഈ ശുശ്രുഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. തദവസരത്തില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക ധ്യാനവും ഒരുക്കിയിരിക്കുന്നു.കുമ്പസാരത്തിനും, കൌണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
CHURCH OF THE NATIVITY
Newtown House, Kilbride, Enfield, Co. Kildare
Eir code – A83 YY4
കൂടുതല്‍ വിവരങ്ങള്‍ക്ക് :-
അനീഷ് പുതുശ്ശേരി – 0879726281
പ്രദീബ് ബേബി – 0873159728,
ജിമ്മി പുത്തൻപറമ്പിൽ – 0899654293

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

(Direction – Leave M4 at exit 8 take R148 to Enfield 2.5 miles take left on to L5027 to Church 2.7 miles)
Google map:
Voice Of Peace Ministry.Church of the Nativity, Newtown, Kilbride, Enfield, Co. Kildare
https://maps.google.com/?cid=1677532890175971502

Top