വിവാഹ സല്‍ക്കാരത്തിനിടെ കുന്നിടിഞ്ഞ് വീണു; 15 പേര്‍ക്ക് ദാരുണാന്ത്യം; വരനും വധുവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വിവാഹസല്‍ക്കാരത്തിനിടെ ഹോട്ടലിന് മുകളില്‍ കുന്നിടിഞ്ഞ് വീണ് 15 പേര്‍ മരിച്ചു. 34ഓളം പേര്‍ക്ക് പരിക്കേറ്റു. തെക്ക്കിഴക്കന്‍ പെറുവിലെ അല്‍ഹബ്ര ഹോട്ടലില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ഹോട്ടലിന്റെ ചുമരിലേക്ക് കുന്നിടിഞ്ഞ് വീഴുകയായിരുന്നുവെന്ന് പെറുവിലെ നഗരമായ അബാന്‍കായിലെ മേയര്‍ എവരീസ്‌തോ റമോഷ് പറഞ്ഞു. അപകടത്തില്‍ 11 സ്ത്രീകളും നാല് പുരുഷന്‍മാരുമാണ് മരിച്ചത്. നവവധുവും വരനും തലനാരിഴയ്കാണ് രക്ഷപ്പെട്ടത്. ശനിയാഴ്ച നടന്ന വിവാഹസല്‍ക്കാരത്തില്‍ നൂറോളം അതിഥികളെ ക്ഷണിച്ചിരുന്നതായും സിവില്‍ ഡിഫന്‍സ് ചീഫ് ജനറല്‍ ജോര്‍ജ് ഷാവേസ് പറഞ്ഞു. അഗ്‌നിസുരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി അപകടത്തില്‍ മണ്ണിനടിയില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. ആളുകളെ രക്ഷപ്പെടുത്തുന്നതിനായി പ്രദേശവാസികളും ഇവര്‍ക്കൊപ്പം ചേര്‍ന്നു. അപകടത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോ?ഗമിക്കുകയാണെന്നും ജോര്‍ജ് ഷാവേസ് കൂട്ടിച്ചേര്‍ത്തു.

Top