ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ഈ ആഴ്ചയില്ല: റിലീസ് നീട്ടിയെന്ന് നിർമാതാവ്

ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിന്റെ റിലീസ് നീട്ടി. 17ന് തിയറ്ററുകളില്‍ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.

എന്നാല്‍, ചിത്രം 24ന് റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ രാജേഷ് കൃഷ്ണ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രിയപ്പെട്ടവരെ, ഒഴിവാക്കാൻ കഴിയാത്ത ചില കാരണങ്ങളാല്‍ ന്റിക്കാക്കയ്‌ക്കൊരു പ്രേമണ്ടാര്‍ന്നു എന്ന ചിത്രം നാളെ 17ന് റിലീസ് ചെയ്യാന്‍ സാധിക്കില്ലന്ന വിവരം ഖേദപൂര്‍വ്വം അറിയിക്കുന്നു. നിങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഞങ്ങള്‍ക്കറിയാം. അടുത്ത വെള്ളിയാഴ്ച 24 ഫെബ്രുവരി ഞങ്ങള്‍ നിങ്ങളെ തിയേറ്ററില്‍ പ്രതീക്ഷിക്കുന്നു എന്നാണ് രാജേഷ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ചിത്രത്തില്‍ ഭാവനയുടെ നായികയായെത്തുന്നത് ഷറഫുദ്ദീനാണ്.

Top