ന്യുഡല്‍ഹി:ഭക്തരെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന് ഗൂര്‍മീത് ഉപയോഗിച്ചത് ഹൈന്ദവ ആരാധനാമൂര്‍ത്തിയായ ശ്രീകൃഷ്ണന്റെ കഥകളെ. പീഡനത്തിനിരയായ യുവതി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കും അന്നത്തെ പഞ്ചാബ് – ഹരിയാനാ ചീഫ് ജസ്റ്റിസിനും അയച്ച കത്തിലാണ് ഇതേക്കുറിച്ച് പരാമര്‍ശിക്കുന്നത്. ലൈംഗിക പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിമിനെതിരായ അന്വേഷണത്തിലേക്ക് വഴി തുറന്നത് 2002ല്‍ തന്റെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താതെ യുവതി അയച്ച ഈ കത്തായിരുന്നു.”ഗുര്‍മീത് റാം റഹിമിന്റെ അടുത്ത അനുയായികളായിരുന്നു തന്റെ കുടുംബം. ആ നിലയിലാണ് താന്‍ സന്യാസിനിയായി ആശ്രമത്തില്‍ എത്തിയത്. ദേരാ സിര്‍സയിലെ ആദ്യ രണ്ടു വര്‍ഷത്തെ ജീവിതം തന്നില്‍ വലിയ മതിപ്പുണ്ടാക്കി. വലിയ ആദരവോടെയാണ് ദേരാ തലവനെ കണ്ടിരുന്നത്. മാഹാരാജ് ജി എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. ഒരു ദിവസം അദ്ദേഹം തന്നെ ഗുഫ(ഭൂഗര്‍ഭ വസതി)യിലേക്ക് വിളിപ്പിച്ചു. സമയം രാത്രി 10 മണിയായിരുന്നു. ഗുഫയിലേക്ക് കടക്കുമ്പോള്‍ മഹാരാജ് ബെഡില്‍ ഇരിക്കുന്നതാണ് കണ്ടത്. കൈയില്‍ റിമോട്ടുമായി അശ്ലീല സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. തലയിണയുടെ ചുവട്ടില്‍ ഒരു റിവോള്‍വറും ഉണ്ടായിരുന്നു. വലിയ ഞെട്ടലാണ് ആ കാഴ്ച തന്നിലുണ്ടാക്കിയത്. ഇതുപോലൊരു രീതിയില്‍ ഒരിക്കലും മഹാരാജിനെ കാണുമെന്ന് ധരിച്ചിരുന്നില്ല. അടുത്തിരിക്കാന്‍ ക്ഷണിച്ച അദ്ദേഹം ഏറ്റവും ഇഷ്ടപ്പെട്ട സന്യാസിനി പട്ടം നിങ്ങള്‍ക്ക് സമ്മാനിക്കാന്‍ പോകുകയാണെന്ന് അറിയിച്ചു.
മാനഭംഗക്കേസില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗ് അഴിക്കുള്ളിലായതോടെ അദ്ദേഹത്തെ കുടുക്കിയ ആ സംഭവം വീണ്ടും മറനീക്കി പുറത്തുവരുന്നു. 2002ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് ലഭിച്ച ഒരു ഊമക്കത്താണ് ഗുര്‍മീതിനെതിരെയുള്ള സി.ബി.ഐ അന്വേഷണത്തിന് തുടക്കമിട്ടത്. അത്രയ്ക്കും ഹൃദയഭേദകമായിരുന്നു ആ കത്ത്. ആശ്രമത്തിനുള്ളില്‍ തങ്ങള്‍ നേരിടുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ വിവരിക്കുന്നതായിരുന്നു ആ കത്ത്. ദേര സച്ച സൗദ തലവന്‍ ജയിലില്‍ ആയതോടെയാണ് ആ കത്ത് വീണ്ടും ചര്‍ച്ചയാകുന്നത്. ഇന്ത്യ ടുഡെ വെബ്‌സൈറ്റിലാണ് ആ കത്ത് വീണ്ടും പ്രത്യക്ഷപ്പെട്ടത്. പ്രധാനമന്ത്രിയെ അഭിസംബോധ ചെയ്തു തുടങ്ങുന്ന കത്തില്‍ ദേര മേധാവിയാല്‍ നൂറുകണക്കിന് പെണ്‍കുട്ടികള്‍ മാനഭംഗത്തിനിരയായ സംഭവത്തില്‍ അന്വേഷണം വേണമെന്നായിരുന്നു കത്തിലെ ആവശ്യം. പഞ്ചാബ് സ്വദേശിനിയുടെതായിരുന്നു ആ കത്ത്.
സിര്‍സയിലെ ആശ്രമത്തില്‍ അഞ്ചു വര്‍ഷമായി സന്യാസിനിയായി സേവനം ചെയ്യുന്ന തനിക്കൊപ്പം നൂറുകണക്കന് പെണ്‍കുട്ടികളുണ്ട്. 16-18 മണിക്കൂറാണ് ഞങ്ങള്‍ ദേരയില്‍ സേവനം ചെയ്യുന്നത്. ഞങ്ങള്‍ അവിടെ പലപ്പോഴും ശാരീരികമായി പീഡനത്തിന് ഇരയാകുന്നു. ദേര മഹാരാജ് ഗുര്‍മീത് സിംഗ് പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നു. ഞാന്‍ ബിരുദധാരിയാണ്. എന്റെ കുടുംബാംഗങ്ങള്‍ ദേര മഹാരാജിന്റെ അന്ധമായ ആരാധകരാണ്.സ്വാധിയായി രണ്ടു വര്‍ഷം പിന്നിട്ടപ്പോള്‍ മഹരാജ് ഗുര്‍മീതിന്റെ അടുപ്പക്കാരിയായ ഒരു ശിഷ്യ ഒരു രാത്രി 10 മണിയോടെ തന്നെ സമീപിച്ച് ഗുര്‍മീതിന്റെ വീട്ടിലേക്ക് (ഗുഫ) ചെല്ലാന്‍ നിര്‍ദേശിച്ചു. ദൈവം നേരിട്ട് തന്നെ വിളിച്ചതിന്റെ ആഹ്‌ളാദത്തില്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി. അവിടെ താന്‍ കാണുന്നത് റിമോര്‍ട്ട് കണ്‍ട്രോളും കയ്യില്‍ പിടിച്ച് ബെഡ്ഡില്‍ കിടന്ന് ടിവിയില്‍ ബ്ലൂ ഫിലിം കാണുന്ന മഹാരാജിനെയാണ്. ബെഡില്‍ തലയിണയ്ക്ക് സമീപം ഒരു റിവോള്‍വറും ഉണ്ടായിരുന്നു. ഇതോടെ താന്‍ ഭയന്നുവിറച്ചു. കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നപോലെ തോന്നി. അവിടെ നടക്കുന്നതിനെ ഓര്‍ത്ത് താന്‍ അത്ഭുതപ്പെട്ടു.
മഹാരാജ് അത്തരത്തില്‍ ഒരാളാണെന്ന് ഒരിക്കലും താന്‍ കരുതിയിരുന്നില്ല. ടി സ്വിച്ച് ഓഫ് ചെയ്ത് ചെയ്ത് അദ്ദേഹം എന്നെ പിടിച്ച് ബെഡില്‍ ഒപ്പമിരുത്തി. കുടിക്കാന്‍ വെള്ളം തന്നു. അദ്ദേഹത്തിന് താന്‍ ഏറെ പ്രിയപ്പെട്ടവളാണെന്നും അതുകൊണ്ടാണ് വിളിപ്പിച്ചതെന്നും പറഞ്ഞു. അതായിരുന്നു തന്റെ ആദ്യ അനുഭവം. തന്റെ കൈകള്‍ എടുത്ത് അദ്ദേഹം പറഞ്ഞു… ഹൃദയത്തിന്റെ അഗാധതയില്‍ നിന്നു നിന്നെ ഞാന്‍ പ്രണയിക്കുന്നു… നീയുമായി പ്രണയത്തിലാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു… അദ്ദേഹത്തിന്റെ ശിഷ്യ ആയതോടെ തന്റെ സ്വത്തും ശരീരവും ആത്മാവും അദ്ദേഹത്തിന് സമര്‍പ്പിച്ചതാണെന്നും എന്റെ പ്രാര്‍ത്ഥനകള്‍ അദ്ദേഹം സ്വീകരിച്ചുവെന്നും അതുകൊണ്ട് തന്റെ ശരീരം അദ്ദേഹത്തിന്റേതാണെന്നും പറഞ്ഞു.എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍, ‘താന്‍ ഒരു ദൈവമാണെന്ന് ഓര്‍മ്മവേണം’ എന്നു പറഞ്ഞു. ദൈവം ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുമോ എന്ന ചോദ്യത്തിന് അദ്ദേഹം ദേഷ്യപ്പെട്ടു. അദ്ദേഹം എന്നെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തി. ഓരോ 25-30 ദിവസം കൂടുമ്പോള്‍ തന്റെ ഊഴം വരുമായിരുന്നു. എന്നെ പോലെ നിരവധി പെണ്‍കുട്ടികളെ അദ്ദേഹം മാനഭംഗപ്പെടുത്തുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. ദേരയില്‍ നിരവധി സ്ത്രീകളുണ്ട്. അവരെല്ലാം ജീവിതം മഹാരാജിന് സമര്‍പ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടികളില്‍ പലരും ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും കഴിഞ്ഞവരാണ്. എന്നാല്‍ ദേരയിലെ നരകത്തില്‍ ജീവിതം തള്ളിനീക്കാനാണ് വിധി. വെളുത്ത വസ്ത്രം ധരിച്ച് തലയില്‍ സ്‌കാര്‍ഫ് കെട്ടി, പുരുഷന്മാരില്‍ നിന്ന് മുഖം മറച്ചുവേണം ജീവിക്കാന്‍ പുരുഷന്മാരില്‍ നിന്ന് 5-10 അടി അകലം പാലിക്കണമെന്ന് മഹാരാജിന്റെ നിര്‍ദേശവുമുണ്ട്.
ദേവിയെ പോലെയാണ് കാഴ്ചയില്‍ ഞങ്ങള്‍ നടന്നിരുന്നത്. എന്നാല്‍ ജീവിതം വേശ്യയെ പോലെയായിരുന്നു. ഒരിക്കല്‍ ഇക്കാര്യങ്ങള്‍ വീട്ടുകാരോട് പറയാന്‍ തീരുമാനിച്ചു. എന്നാല്‍ അവര്‍ തന്നോട് ദേഷ്യപ്പെടുകയായിരുന്നു. തന്റെ മനസ്സിലെ അഴൂക്കാണ് ഇങ്ങനെ പറയിക്കുന്നതെന്നും സത്ഗുരു നാമം ഉരുവിടാനുമാണ് അവര്‍ നിര്‍ദേശിച്ചത്. ഞാന്‍ നിസ്സഹായയായി. മഹാരാജിന്റെ ആജ്ഞകള്‍ അനുസരിക്കാന്‍ മാത്രമായി വിധി.ആശ്രമത്തിലെ പെണ്‍കുട്ടികള്‍ക്ക് പരസ്പരം സംസാരിക്കാനോ വീട്ടുകാരോട് ഫോണില്‍ സംസാരിക്കാനോ അനുവാദമുണ്ടായിരുന്നില്ല. ഒരിക്കല്‍ മഹാരാജിന്റെ ചെയ്തികളെ കുറിച്ച് വീട്ടുകാരോട് പറഞ്ഞ ഒരു പെണ്‍കുട്ടിയെ വനിതാ ശിഷ്യകളെ കൊണ്ട് മര്‍ദ്ദിച്ചു. അവശനിലയില്‍ ആയ അവളെ വീട്ടുകാര്‍ കൊണ്ടുപോകുകയായിരുന്നു. ഒന്നും പുറത്തുപറയാന്‍ പിന്നീട് അവള്‍ ധൈര്യപ്പെട്ടില്ല. ആശ്രമം വിട്ടുപോയ പല പെണ്‍കുട്ടികളെയും ദേരയിലെ ഗുണ്ടകള്‍ എത്തി ഭീഷണിപ്പെടുത്തി. വീട്ടുകാരെ സ്വാധീനിച്ചും പ്രലോഭിപ്പിച്ചും പെണ്‍കുട്ടികളുടെ പരാതി ഒതുക്കി. എന്റെ പേരും വിലാസവും വ്യക്തമാക്കിയാല്‍ വീട്ടുകാര്‍ എന്നെ കൊല്ലും. എന്നാല്‍ നിശബ്ദയായിരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. മരിക്കാനും ആഗ്രഹിക്കുന്നില്ല. എന്നാല്‍ ദേരയില്‍ നടക്കുന്ന യഥാര്‍ത്ഥ്യം ഞാന്‍ തുറന്നുകാട്ടുന്നു. ഇവിടെ 45 ഓളം പെണ്‍കുട്ടികളാണ് ഭയന്ന് കഴിയുന്നത്. അവരില്‍ പലരും സത്യം തുറന്നുപറയാന്‍ തയ്യാറാണ്.ഞങ്ങളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം. ഞങ്ങള്‍ ശിഷ്യകളാണോ അല്ലയോ എന്ന് അപ്പോള്‍ അറിയാം. ഞങ്ങള്‍ കന്യകകള്‍ അല്ലെങ്കില്‍ ഞങ്ങളുടെ കന്യാകാത്വം അവര്‍ നശിപ്പിച്ചിട്ടുണ്ട്. മഹാരാജും സച്ച സൗദയും ചേര്‍ന്ന് ഞങ്ങളുടെ ജീവിതം നശിപ്പിച്ചു എന്നും അവള്‍ കത്തില്‍ പറയുന്നു.