മകളുടെ സ്ഥാനം കിടപ്പറയിലാണെന്നറിഞ്ഞതോടെ ഞെട്ടിത്തരിച്ചു, അത്ഭുതങ്ങള്‍ കാണിക്കുന്ന ദൈവം തിരശീലക്ക് പിന്നില്‍ നടത്തുന്ന കാമകേളികള്‍ പുറത്തറിയിച്ചത് സ്വന്തം ഭാര്യ .ദേര ആശ്രമത്തിലെ ആരും അറിയാത്ത രഹസ്യങ്ങള്‍

സിര്‍സ: പീഡനക്കേസില്‍ അകത്തായ വിദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ്ങിനെ കുടുക്കിയതിനു പിന്നില്‍ സ്വന്തം ഭാര്യയുടെ കൈകള്‍. ഗുര്‍മീതിന്‍റെ വളര്‍ച്ച ലോകത്തിനു നാശമാണെന്നു മനസിലാക്കിയ ഭാര്യ ഹര്‍ജീത് കൗര്‍ തന്നെയാണ് ഗുര്‍മീതിനു കെണി ഒരുക്കിയതെന്ന റിപ്പോര്‍ട്ടാണ് ദേര ആശ്രമത്തില്‍ നിന്നും പുറത്തു വരുന്നത്. ഗുര്‍മീത് അറസ്റ്റിലായതിനു പിന്നാലെ ഗുര്‍മീതിന്‍റെ ഭാര്യ ഹര്‍ജീതിന്‍റെ ഒട്ടേറെ വാര്‍ത്തകളും ചിത്രങ്ങളും പുറത്തു വന്നിരുന്നു. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തയായിരുന്നു ഹര്‍ജീത് കൗര്‍ എന്ന സ്ത്രീയെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

അത്യാഡംബരത്തില്‍ ഗുര്‍മീത് കൊട്ടാരങ്ങള്‍ കെട്ടിപ്പൊക്കുമ്പോള്‍ പ്രാര്‍ഥനകളുമായി ആശ്രമത്തിലെ സാധുക്കള്‍ക്കൊപ്പമായിരുന്നു ഹുര്‍ജിത് കൗര്‍ എപ്പോഴും. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമാണ് അവര്‍ പൊതു പരിപാടികളില്‍ പങ്കെടുത്തിരുന്നതും. ദൈവമെന്ന് ധരിച്ച് ഗുര്‍മീതിനെ വിവാഹം ചെയ്ത ഹര്‍ജിത് സ്വന്തം ഭര്‍ത്താവിന്‍റെ തട്ടിപ്പ് മനസിലാക്കിയതും വൈകിയാണത്രേ. 1990ലാണ് ഗുര്‍മീത് ദേര സച്ചൗ സൗദ ആശ്രമത്തിലെത്തുന്നത്. വളരെ വേഗം ആശ്രമത്തിന്‍റെ നേതൃ സ്ഥാനത്തേക്ക് വളര്‍ന്ന ഗുര്‍മീത് സ്വയം ദൈവമായി അവരോധിച്ചു. ആശ്രമ വിശ്വാസികള്‍ക്കൊപ്പം ഇക്കാര്യം വിശ്വസിച്ചിരുന്ന ഒരു സാധു സ്ത്രീയായിരുന്നു സുന്ദരിയായ ഹര്‍ജിത് കൗര്‍.Gurmit-Ram-Rahim-Singh

വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞപ്പോള്‍ ദൈവത്തെ സ്വന്തമാക്കുന്നതിന്‍റെ സന്തോഷത്തിലായിരുന്നു ഹര്‍ജിത്ത്. എന്നാല്‍ വിവാഹ ശേഷമാണ് ഗുര്‍മീത് എന്ന കാപട്യക്കാരനെ ഹര്‍ജീത് കൗര്‍ മനസിലാക്കുന്നത്. ജാല വിദ്യകള്‍ കൊണ്ട് സര്‍വരെയും കബളിപ്പിച്ച് ജീവിക്കുന്ന തട്ടിപ്പുകാരനാണ് തന്‍റെ ഭര്‍ത്താവ് എന്നു വ്യക്തമായതോടെ ഇവര്‍ ഗുര്‍മീതുമായി അകന്നുവെന്നും പറയപ്പെടുന്നു. എന്നാല്‍ ഗുര്‍മീതിന്‍റെ ഭീഷണി ഉണ്ടായിരുന്നതിനാല്‍ ആശ്രമം വിട്ട് പോകാന്‍ ധൈര്യമില്ലായിരുന്നു. ആശ്രമത്തിലേക്ക് സ്ത്രീകളെ ആകര്‍ഷിക്കാനുള്ള ആയുധമായിരുന്നു ഗുര്‍മീതിനു സ്വന്തം ഭാര്യ. എന്നാല്‍ ഗുര്‍മീതിന്‍റെ ലൈംഗിക താല്‍പര്യങ്ങള്‍ക്ക് ഹര്‍ജീത് വഴങ്ങാതിരുന്നതോടെയാണ് ഹണി പ്രീതിന്‍റെ വരവെന്നാണ് സൂചന.

വിവാഹ ജീവിതത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആശ്രമത്തിലെത്തിയ ഹണി പ്രീത് ദാമ്പത്യ ജീവിതത്തില്‍ പരാജയം അനുഭവിക്കുകയാണെന്നു ബോധ്യമായതോടെയാണ് ഗുര്‍മീത് അവരെ വശത്താക്കുന്നത്. ആരുമില്ലാത്ത ഒരു കുട്ടിയെ മകളായി ദത്തെടുക്കുകയാണെന്നാണ് ഹര്‍ജിത് കൗറിനോടും ആശ്രമ വിശ്വാസികളോടും ഗുര്‍മീത് പറഞ്ഞിരുന്നത്. എന്നാല്‍ മകളുടെ സ്ഥാനം കിടപ്പറയിലാണെന്നു ഹര്‍ജീത് മനസിലാക്കിയത് പിന്നീടാണ്.
ദൈവത്തിന്‍റെ കാമകേളികളെ കുറിച്ച് ആസ്രമത്തിലെ സന്യാസിനികളും ഹര്‍ജീതിനോട് പരാതി പറയാന്‍ തുടങ്ങിയിരുന്നു. ഇതോടെയാണ് ഇനിയും ഗുര്‍മീത് വളരരുതെന്ന് ഹര്‍ജിത് കൗര്‍ തീരുമാനിച്ചത്. 2002ല്‍ ആശ്രമത്തിലെ രണ്ട് വനിതാ സന്യാസിനിമാര്‍ പ്രധാന മന്ത്രിക്ക് അയച്ച ഊമകത്തിലാണ് ഗുര്‍മീതിനെതിരെ കേസെടുക്കുന്നതും അന്വേഷണം ആരംഭിക്കുന്നതും. ഈ കത്തിനു പിന്നില്‍ ഹര്‍ജീത് കൗറിന്‍റെ കരങ്ങളുണ്ടെന്നും ആശ്രമത്തിലെ അന്തേവാസികളില്‍ നിന്നും സൂചനകള്‍ പുറത്തു വരുന്നുണ്ട്.

Top