‘മുന്‍ഗാമിയെ വധിച്ച് വഴിയൊരുക്കം,ലൈംഗികതയുടെ അതിപ്രസരം,പ്രീതിപ്പെടുത്തിയും അടക്കിഭരിച്ചും ഏകാധിപതിയായി’; ഗുര്‍മീത് റാം റഹിം ‘ലോകം കീഴടക്കിയത്’

ന്യുഡൽഹി :ദേര സച്ചാ സൗദ തലവനായി അധികാരമേല്‍ക്കുമ്പോള്‍ മുതല്‍ ആരോപണങ്ങളുടെ നിഴലിലാണ് ഗുര്‍മീത് റാം റഹീം സിങ്. പക്ഷെ ആരോപണങ്ങള്‍ ഉണ്ടായെങ്കിലും അതൊന്നും അയാളെ ബാധിച്ചില്ല. കാരണം തുടക്കം മുതല്‍ ഹരിയാനയിലെ അധികാരികളെ തന്റെ നിയന്ത്രണത്തിലാക്കിയിരുന്നു ഈ സ്വയം പ്രഖ്യാപിത ദൈവത്തിന്റെ ‘അവതരണം’എന്ത് ചെയ്യാനും തയാറായി നില്‍ക്കുന്ന ലക്ഷക്കണക്കിന് അനുയായികളുടെ പിന്‍ബലത്തിലായിരുന്നു ഗുര്‍മീത് തന്റെ സാമ്രാജ്യം വികസിപ്പിച്ചത്.രാജസ്ഥാനിലെ ഗംഗാനഗര്‍ ജില്ലയിലെ ഭൂപ്രഭു കുടുംബത്തില്‍ നിന്നാണ് ഗുര്‍മീത് റാം റഹീം സിങിന്റെ വരവ്. വെറും 23 വയസ് മാത്രം പ്രായമുള്ളപ്പോളാണ് ദേര സച്ചാ സൗദ തലവനായി ഗുര്‍മീത് മാറുന്നത്.സ്വതന്ത്ര പരമാധികാര സിഖ് രാഷ്ട്ര വാദമുയര്‍ത്തിയ ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോര്‍സ് സായുധ പോരാളി ഗുര്‍ജന്ത് സിങ് രാജസ്ഥാനിയുടെ ഏറ്റവും അടുത്ത അനുയായിയാണ് ഗുര്‍മീതിന്റെ തുടക്കം. ഗുര്‍മീതിന്റെ മുന്‍ഗാമി പരം പീത സിങിനെ വധിച്ചാണ് ഗുര്‍ജിത് സിങ് ഇതിനുള്ള വഴിയൊരുക്കിയത്.
1948ല്‍ സ്ഥാപിക്കപ്പെട്ട സാധു ആശ്രമത്തിന്റെ തലവനായി ഗുര്‍മീത് സിങ് 1990ല്‍ ചുമതലയേറ്റു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രീതിപ്പെടുത്തിയും താത്പര്യങ്ങള്‍ക്കൊത്ത് അടക്കിനിര്‍ത്തിയും ലക്ഷണക്കണക്കിന് പേരെ അനുയായികളാക്കി തീര്‍ക്കാന്‍ ഗുര്‍മീതിനായി. ഗ്രാമവാസികളില്‍ നിന്നും കയ്യടക്കിയ 700ല്‍ അധികം ഏക്കര്‍ ഭൂമിയിലാണ് തലവന്റെ വാസം. ദേര സച്ചാ സൗദയുടെ കീഴിലെ വിവിധ വ്യവസായശാലകള്‍ക്ക് നികുതി അടയ്ക്കേണ്ടെന്ന് സര്‍ക്കാരുകള്‍ സൗകര്യമേര്‍പ്പെടുത്തിയതും മറ്റൊരു വൈരുദ്ധ്യം.വിചിത്രമായ രീതികളായിരുന്നു ഗുര്‍മീതിന്റെത്. ആശ്രമ ജീവിതം എന്നതുകൊണ്ട് പൊതുവില്‍ വിവക്ഷിക്കപ്പെടുന്നതൊന്നും അയാളുടെ താവളത്തില്‍ ഉണ്ടായിരുന്നില്ല. 21124075_1994933890742475_1921869350_n (1)മറിച്ച് ആയുധ പരിശീലനം, പട്ടാള ബാരക്കിനെ അതീജീവിക്കുന്ന തരത്തിലുള്ള അച്ചടക്ക നടപടികള്‍. അങ്ങനെ വിചിത്ര രീതികളായിരുന്നെങ്കിലും അനുയായികള്‍ക്ക് ഒരു കുറവുമുണ്ടായില്ല, ഈ ‘ദൈവ’ത്തിന്‌. പക്ഷെ മറ്റു മിക്ക ആശ്രമങ്ങളിലെതുപോലെ ഇവിടെയും ഒരു കാര്യം ഇയാള്‍ നിര്‍ബന്ധമാക്കിയിരുന്നു. ബ്രഹ്മചര്യം. അനുയായികളെല്ലാം കടുത്ത ബ്രഹ്മചര്യം അനുഷ്ഠിക്കുന്നവരാവണം.അങ്ങനെയാവുമ്പോഴും ഈ ‘ദൈവ’ത്തിന് മൂന്ന് കുട്ടികളുണ്ട്.

അതേസമയം ഭക്തരെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന് ഗൂര്‍മീത് ഉപയോഗിച്ചത് ഹൈന്ദവ ആരാധനാമൂര്‍ത്തിയായ ശ്രീകൃഷ്ണന്റെ കഥകളെ. പീഡനത്തിനിരയായ യുവതി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കും അന്നത്തെ പഞ്ചാബ് – ഹരിയാനാ ചീഫ് ജസ്റ്റിസിനും അയച്ച കത്തിലാണ് ഇതേക്കുറിച്ച് പരാമര്‍ശിക്കുന്നത്. ലൈംഗിക പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിമിനെതിരായ അന്വേഷണത്തിലേക്ക് വഴി തുറന്നത് 2002ല്‍ തന്റെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താതെ യുവതി അയച്ച ഈ കത്തായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
യുവതി അയച്ച കത്ത് കത്തിലെ വാക്കുകള്‍ ഇങ്ങനെ:

യുവതി അയച്ച കത്ത്
കത്തിലെ വാക്കുകള്‍ ഇങ്ങനെ:

”ഗുര്‍മീത് റാം റഹിമിന്റെ അടുത്ത അനുയായികളായിരുന്നു തന്റെ കുടുംബം. ആ നിലയിലാണ് താന്‍ സന്യാസിനിയായി ആശ്രമത്തില്‍ എത്തിയത്. ദേരാ സിര്‍സയിലെ ആദ്യ രണ്ടു വര്‍ഷത്തെ ജീവിതം തന്നില്‍ വലിയ മതിപ്പുണ്ടാക്കി. വലിയ ആദരവോടെയാണ് ദേരാ തലവനെ കണ്ടിരുന്നത്. മാഹാരാജ് ജി എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. ഒരു ദിവസം അദ്ദേഹം തന്നെ ഗുഫ(ഭൂഗര്‍ഭ വസതി)യിലേക്ക് വിളിപ്പിച്ചു. സമയം രാത്രി 10 മണിയായിരുന്നു. ഗുഫയിലേക്ക് കടക്കുമ്പോള്‍ മഹാരാജ് ബെഡില്‍ ഇരിക്കുന്നതാണ് കണ്ടത്. കൈയില്‍ റിമോട്ടുമായി അശ്ലീല സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. തലയിണയുടെ ചുവട്ടില്‍ ഒരു റിവോള്‍വറും ഉണ്ടായിരുന്നു. വലിയ ഞെട്ടലാണ് ആ കാഴ്ച തന്നിലുണ്ടാക്കിയത്. ഇതുപോലൊരു രീതിയില്‍ ഒരിക്കലും മഹാരാജിനെ കാണുമെന്ന് ധരിച്ചിരുന്നില്ല. അടുത്തിരിക്കാന്‍ ക്ഷണിച്ച അദ്ദേഹം ഏറ്റവും ഇഷ്ടപ്പെട്ട സന്യാസിനി പട്ടം നിങ്ങള്‍ക്ക് സമ്മാനിക്കാന്‍ പോകുകയാണെന്ന് അറിയിച്ചു.

എന്നാല്‍ അദ്ദേഹത്തിന്റെ ചേഷ്ടകള്‍ എന്നില്‍ നീരസമുണ്ടാക്കി. അടുത്തിരിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ചു. താന്‍ ദൈവം തന്നെയാണെന്നായിരുന്നു ഗുര്‍മീതിന്റെ പ്രതികരണം. ദൈവങ്ങള്‍ ഇതുപോലുള്ള പ്രവൃത്തികള്‍ ചെയ്യുമോ എന്ന ചോദ്യത്തിന്, എന്താണ് സംശയമെന്നായിരുന്നു മറുപടി. ഇത് പുതിയ കാര്യമൊന്നുമല്ല. കഴിഞ്ഞ അഞ്ചു വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്നതു തന്നെയാണ്. ഭഗവാന്‍ കൃഷ്ണന് ദിവസവും മാറിമാറി പ്രണയിക്കാന്‍ 360 ഗോപികമാര്‍ ഉണ്ടായിരുന്നു. എന്നിട്ടും കൃഷ്ണനെ ജനം ദൈവമായി ആരാധിക്കുന്നില്ലേ…നിഷേധം തുടര്‍ന്നതോടെ ആശ്രമത്തിനു പുറത്തെറിയുമെന്നും കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. ഒടുവില്‍ വഴങ്ങേണ്ടിവന്നു. തുടര്‍ന്നുള്ള മൂന്നു വര്‍ഷം ദേരാ തലവന്റെ പീഡനം തുടര്‍ന്നു. താന്‍ മാത്രമല്ല, ആശ്രമത്തിലെ പല സന്യാസിനികളും ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്.Gurmeeth

തിരിച്ചറിഞ്ഞാല്‍ കൊല്ലപ്പെടുമെന്ന ഭയമുള്ളതിനാലാണ് കത്തില്‍ പേരു പറയാത്തത്. ദേരാ ആശ്രമത്തിലെ സന്യാസിനികളെ ആത്മവിശ്വാസത്തിലെടുക്കാന്‍ കഴിഞ്ഞാല്‍ നിയമത്തിനു മുന്നില്‍ അവര്‍ എല്ലാം തുറന്നുപറയും. മെഡിക്കല്‍ പരിശോധനക്ക് വിധേയരാക്കിയാല്‍ ഞങ്ങളില്‍ എത്രപേര്‍ ഇപ്പോഴും കന്യകമാരായിട്ടുണ്ട് എന്ന് കണ്ടെത്താം. 30-40 സ്ത്രീകളെങ്കിലും ഇത്തരം പീഡനങ്ങളെതുടര്‍ന്ന് ജീവഭയം നേരിടുന്നവരാണെന്ന് പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്.പത്താമത്തെ സിഖ് ഗുരു, ഗുരു ഗോബിന്ദ് സിങ്ങായി സ്വയം ചമഞ്ഞുള്ള ചിത്രവുമായി 2007 മെയ് മാസത്തില്‍ ഇയാളുടെ പരസ്യം പ്രത്യക്ഷപ്പെട്ടതോടെ സിഖ് മതമൗലികവാദികള്‍ ഇയാള്‍ക്കെതിരെ തിരിഞ്ഞു. ദേരാ വാസികളും സിഖ് മതവിശ്വാസികളും നിരന്തരം ഏറ്റുമുട്ടി. അന്വേഷണം നടക്കുന്ന ഏതെങ്കിലും കേസുകളില്‍ ഗുര്‍മീത് അറസ്റ്റ് ചെയ്യപ്പെട്ടാല്‍ എന്ത് സംഭവിക്കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു അന്നത്തെ അക്രമസംഭവങ്ങളെല്ലാം.

പക്ഷെ സിബിഐ പിന്നോട്ട് പോയില്ല. ബലാത്സംഗക്കേസിലും രണ്ട് കൊലപാതക കേസിലും ഗുര്‍മീതിനെ സിബിഐ പ്രതിചേര്‍ത്തു. ഏറ്റവും ശക്തമായ തെളിവ് സിബിഐക്ക് ലഭിക്കുന്നത് 2007ല്‍ ഗുര്‍മീതിന്റെ മുന്‍ ഡ്രൈവറില്‍ നിന്നുമാണ്. ഇയാളുടെ അടുത്ത അനുയായികളില്‍ ഒരാളായിരുന്ന ഖട്ടാ സിങ് ഒളി ക്യാമറയില്‍ കുടുങ്ങുകയായിരുന്നു. ഏഴ് പേരെയെങ്കിലും ഗുര്‍മീതിന്റെ കൂട്ടാളികള്‍ വധിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഖട്ടാ സിങിന്റെ മൊഴി. ആശ്രമത്തില്‍ ലൈംഗികാതിക്രമങ്ങള്‍ സ്ഥിരമാണെന്നും നിരവധി പേരെ ബലം പ്രയോഗിച്ച് വന്ധീകരിച്ചിട്ടുണ്ടെന്നും ഖട്ടാ സിങ് സമ്മതിച്ചു.

സിഖ് ഗുരുവായി വേഷമിട്ടതില്‍ മാപ്പ് പറയാനും ഗുര്‍മീത് തയാറായില്ല. ദേര സച്ചാ സൗദ വളരും തോറും ആരോപണങ്ങള്‍ പെരുകി. ആദ്യമായി കോടതിയിലെത്തിയപ്പോള്‍ ഗുര്‍മീതിനെ അനുയായികള്‍ അനുഗമിച്ചത് 50 കാറുകളിലായിരുന്നു. തലവനെ തൊട്ടാല്‍ കലാപം എന്ന് ഭീഷണിപ്പെടുത്തി അന്നും നഗരത്തില്‍ 1.25 ലക്ഷം അനുയായികള്‍ തമ്പടിച്ചിരുന്നു.ദേര സച്ചാ സൗദയ്ക്കും ഗുര്‍മീതിനെതിരെയും ഉയരുന്ന ആരോപണങ്ങളെല്ലാം രാഷ്ട്രീയപ്രേരിതമാണെന്നാണ് ആദ്യം മുതലേ ആശ്രമത്തിന്റെ നിലപാട്.അനധികൃതമായി ആയുധങള്‍ ശേഖരിക്കുന്നു എന്നത് ഉള്‍പ്പടെ നിരവധി ക്രിമിനല്‍ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും എന്നിട്ടും ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് വിധിക്കുന്നത് വരെ ആരും തൊടാന്‍ ഭയക്കുന്ന ആള്‍ദൈവമായി ദേര സച്ചാ സൗദയില്‍ ഗുര്‍മീത് റാം റഹീം സിങ് വിരാജിക്കുകയായിരുന്നു.

Top