ഹണിപ്രീത് സിംങ് മുങ്ങി !’പപ്പയുടെ മാലാഖ’ യ്ക്കു വേണ്ടി ഹരിയാന പോലീസിന്റെ ലുക്കൗട്ട് നോട്ടീസ്

ന്യൂഡല്‍ഹി: ബലാത്സംഗ വീരന്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്റെ ദത്തു പുത്രി ‘പപ്പയുടെ മാലാഖ’ മുങ്ങി !.. ഗുര്‍മീത് റാം റഹിം സിംഗിന്‍റെ വളര്‍ത്തു മകളായ ഹണിപ്രീത് ഇന്‍സാനെതിരെ ലുക്ക് ഒൗട്ട് നോട്ടീസ്. ഹരിയാന പോലീസാണ് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.ജയിലിലേക്ക് കൊണ്ടു പോകുന്ന വഴി ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ലുക്ക് ഒൗട്ട് നോട്ടീസ്. വിധിക്കുശേഷം കോടതിക്കു പുറത്തിറങ്ങിയ ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ശ്രമം നടന്നിരുന്നതായി പോലീസ് അറിയിച്ചിരു.ഗുര്‍മീതിന് തടവ് ശിക്ഷ വിധിക്കപ്പെട്ടതിന് പിന്നാലെ ഒളിവില്‍ പോയ ഹണിപ്രീതിനെ കണ്ടെത്താന്‍ ഇതുവരെ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. പോലീസ് തെരയുന്നതിനിടയില്‍ ഹണിപ്രീത് ഒളിവിലാണെന്നും ഒരു ദേരാ വിശ്വാസിയുടെ റോഹ്താക്കിലെ വീട്ടില്‍ ഉണ്ടെന്നുമെല്ലാം അഭ്യൂഹം പരക്കുന്നുണ്ട്.കഴിഞ്ഞ വെള്ളിയാഴ്ച വിചാരണ നടന്ന പഞ്ചകുല കോടതി വളപ്പിലേക്ക് രാം റഹീമിനെ കൊണ്ടുവന്ന ഹെലികോപ്റ്ററില്‍ ഹണിപ്രീതിന്റെ സാന്നിദ്ധ്യം വന്‍ വിവാദം വിളിച്ചു വരുത്തിയിട്ടുണ്ട്. കോടതിയിലേക്ക് ദേരാ സച്ചാ സൗദാ തലവന്‍ എത്തുമ്ബോള്‍ കൂട്ടത്തില്‍ ഹണിപ്രീത് സിംഗ് ഹെലികോപ്റ്ററില്‍ ഇരിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ ഇക്കാര്യത്തില്‍ അവര്‍ക്ക് അനുമതി നല്‍കിയതാരാണെന്ന അന്വേഷണത്തിലാണ് ഹരിയാന പോലീസ്്.

കോടതിയില്‍ ദേരാ തലവന് കിട്ടിയ പ്രത്യേക പരിഗണനയും വന്‍ വിവാദമായി മാറിയിട്ടുണ്ട്.രാം റഹീം ജയിലിലായതോടെ ദേരാ സച്ചയെ ഹണിപ്രീത് നയിക്കുമെന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നു. വിശ്വാസികളായിരുന്ന രണ്ടു സ്ത്രീകളെ ബലാത്സംഗത്തിന് വിധേയമാക്കി എന്ന കുറ്റത്തിന് 20 വര്‍ഷത്തെ തടവുശിക്ഷയാണ് ലഭിച്ചത്. ഇതോടെയാണ് ഹണിപ്രീതും വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാല്‍ ഹണിപ്രീത് ഗുര്‍മീതിന്റെ ഭാര്യയാണ് എന്ന് ആരോപിച്ച്‌ ഇവരുടെ ആദ്യ ഭര്‍ത്താവ് രംഗത്ത് വന്നിരുന്നു. 2011 ലാണ് ഹണിപ്രീത് വാര്‍ത്തകളില്‍ നിറഞ്ഞത്.തന്റെ ഭാര്യയെ ദേരാ തലവന്‍ ഗുര്‍മീത് ലൈംഗികമായി ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ച്‌ ഭര്‍ത്താവ് പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിക്കുകയുകയായിരുന്നു. പിന്നീട് ഇയാള്‍ പരാതി പിന്‍ വലിക്കുകയും കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കുകയും ചെയ്തു.

Top