നഴ്‌സുമാരുടെ സമരം :സർക്കാർ നടപടി ഉണ്ടാകും – MA.ബേബി.സർക്കാർ മുന്നോട്ടു വരണം – രമേശ് ചെന്നിത്തല

എബി പൊയ്ക്കാട്ടിൽ

മെൽബൺ : കേരളത്തിലെ സ്വകാര്യ നഴ്‌സുമാരുടെ വിലപ്പെട്ട സേവനത്തിനു ന്യായമായ വേതനം ഉറപ്പു വരുത്താൻ കേരളത്തിലെ ഇടതു പക്ഷ സർക്കാർ ബാധ്യസ്ഥമാണെന്നും അതിനുള്ള നടപടികൾ പിണറായി സർക്കാർ സ്വീകരിക്കുമെന്നും സി പി ഐ എം പോളിറ്റ് ബ്യുറോ അംഗം എം എ ബേബി ഉറപ്പു നൽകി . സമരം ചെയ്യുന്ന നഴ്‌സുമാർക്ക്‌ ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു മെൽബൺ ഇടതുപക്ഷ മതേതര കൂട്ടാഴ്മ മെൽബൺ റോയൽ പാർക്ക് ഗ്രൗണ്ടിൽ സംഘടിപ്പിച്ച യോഗത്തെ ഫോണിലൂടെ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു .ആരോഗ്യ മേഖലയിൽ ഡോക്റ്റര്മാര്ക്ക് തുല്യമായ അമൂല്യമായ സേവനമാണ് രാവും പകലുമായി ജോലിചെയ്യുന്ന നഴ്‌സുമാരുടെതും എന്നാൽ അവർക്ക് അർഹമായ വേതനം നൽകാൻ ഇന്നും ഭൂരിപക്ഷം മാനേജ്‌മെന്റുകളും തയാറാകുന്നില്ല , ഇത്തരം അനീതികൾക്കെതിരെ പ്രതികരിക്കുന്ന നഴ്‌സിംഗ് സമൂഹത്തോട് പിന്തുണ നൽകുവാൻ ആയിരകണക്കിന് കിലോമീറ്റർ അകലെയുള്ള ഓസ്‌ട്രേലിയിൽ നിന്നും അവിടെയുള്ള മതേതര ഇടതുപക്ഷ കൂട്ടാഴ്മ മുന്നോട്ടു വന്നതിൽ അഭിനന്ദനവും അതിലുപരി ധീരമായ നടപടിയുമാണെന്നു എം എ ബേബി പറഞ്ഞു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടുതൽ സമയം ജോലിയും കുറഞ്ഞ വേതനവും ലഭിക്കുന്ന നഴ്‌സുമാരുടെ സ്ഥിതി വളരെ പരിതാപകരമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു , സമര രംഗത്തുള്ളവർ ഉന്നയിക്കുന്ന ആവശ്യം തികച്ചും ന്യായമാണ് . സ്വകാര്യ ആശുപത്രി ഉടമകളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി ബുദ്ധിമുട്ടു അനുഭവിക്കുന്ന നഴ്‌സുമാരുടെ സമരം അടിയന്തിരമായി ഒത്തു തീർപ്പാക്കാൻ സർക്കാർ മുന്നോട്ടു വരണമെന്ന് രമേശ് ചെന്നിത്തല ഫോണിലൂടെ നൽകിയ സന്ദേശത്തിൽ പറഞ്ഞു .

സുപ്രിം കോടതി പറഞ്ഞ തുല്യ ജോലിക്ക് തുല്യ വേതനം ലഭിക്കുന്നത് വരെ നഴ്‌സുമാരുടെ അതിജീവനത്തിനായുള്ള സമരം തുടരുകതന്നെ ചെയ്യുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് ബെൽജോ അഭിപ്രായപ്പെട്ടു , സർക്കാർ സർവ്വീസിലെ പോലെ 28000 രൂപ പ്രതിമാസ അടിസ്ഥാന വേതനം ലഭിക്കന്നത് വരെ സമര രംഗത്തു ഉറച്ചു നിൽക്കുമെന്ന് ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് ശിഹാബ് സന്ദേശത്തിൽ പറഞ്ഞു .
ഷോർട്ട് നോട്ടീസിലൂടെ കൊടും തണുപ്പിലും മെൽബൺ നഗരത്തിന്റെ ഹൃദയ ഭാഗത്തു എത്തി ചേർന്ന മുഴുവൻ പേരെയും ഐക്യ ദാർഢ്യ കൂട്ടാഴ്മയിൽ അധ്യക്ഷത വഹിച്ച പ്രസിഡണ്ട് തിരുവല്ലം ഭാസി അഭിവാദ്യം ചെയ്തു . നൂറു കണക്കിന് മലയാളി സംഘടനകളും പതിനായിരത്തിലേറെ നഴ്‌സുമാർ ഓസ്‌ട്രേലിയിൽ ഉണ്ടായിട്ടും ഒരു മാസം പിന്നിട്ട നഴ്‌സുമാരുടെ സമരത്തിന് പിന്തുണ നൽകാൻപോലും നാളിതുവരെ ആരും രംഗത്തു വന്നിട്ടിട്ടില്ലെന്നു തിരുവല്ലം ഭാസി ചൂണ്ടി കാട്ടി .എങ്കിലും ചില നഴ്‌സുമാർ ഡ്യൂട്ടിക്കിടയിൽ സമരത്തിന് പിന്തുണ നൽകുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതു സമര രംഗത്തുള്ളവർക്ക് ആശ്വാസം പകരുന്നതായിരുന്നു .

പ്രിൻസിപ്പൽ സോളിസിറ്റർ ബിന്ദു കുറുപ്പ് , ഒഐസിസി ഓസ്ട്രേലിയ ജനറൽ സെക്രട്ടറി സോബൻ പൂഴിക്കുന്നേൽ , ട്രഷറർ അരുൺ പാലക്കലോടി , ഹയാസ് വെളിയം കോട് , ചാൾസ് മാത്യു ,ലോകൻ രവി എന്നിവർ സംസാരിച്ചു . മെൽബൺ ഇടതുപക്ഷ മതേതര കൂട്ടാഴ്മ വൈസ് പ്രസിഡണ്ട് ഗീതു എലിസബത്ത് സ്വാഗതവും , സ്റ്റേറ്റ് കോർഡിനേറ്റർ പ്രതീഷ് മാർട്ടിൻ നന്ദിയും പറഞ്ഞു . ബിനീഷ് കുമാർ , എബി പൊയ്ക്കാട്ടിൽ , ലിജോ ചിറാപുറത്തു , സോജൻ വർഗീസ് എന്നിവർ നേതൃത്വം നൽകി .

Top