കൊച്ചി:കോൺഗ്രസ് പാർട്ടിയെ പ്രതിസന്ധിയിലാക്കി സോളാർ പീഡന കേസിൽ കോൺഗ്രസ് നേതാക്കൾക്ക് എതിരെ എഫ്‌ഐആർ .സോളാര്‍ പീഡന കേസില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ച് സി.ബി.ഐ. തിരുവനന്തപുരം, കൊച്ചി സി.ജെ.എം കോടതികളിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. സ്ത്രീപീഡനം, സാമ്പത്തിക തട്ടിപ്പ് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, ഇപ്പോള്‍ ബി.ജെ.പി നേതാവായ എ.പി അബ്ദുള്ള കുട്ടി, എ.പി അനില്‍കുമാര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍.പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം സോളാർ പീഡന കേസിൽ താൻ കടുകുമണി തൂക്കം പോലും തെറ്റു ചെയ്തിട്ടില്ലെന്ന് എ പി അബ്ദുള്ളക്കുട്ടി. അന്വേഷണവുമായി പൂർണമായി സഹകരിക്കും. എല്ലാ അന്വേഷണവുമായും സഹകരിക്കും. തനിക്കെതിരെ കളിച്ചത് ആരാണെന്ന് മാധ്യമങ്ങൾക്കറിയാമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
സോളാർ ഇടപാട് സംബന്ധിച്ച സിബിഐ കേസ് കേന്ദ്രത്തിലെ ബിജെപി സർക്കാരും കേരളത്തിലെ സിപിഎം സർക്കാരും തമ്മിലെ അവിശുദ്ധ ബന്ധത്തിന്റെ തെളിവാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നിട്ടു൦ മുഖ്യമന്ത്രി ഒന്നും ചെയ്തില്ല. അന്തർസംസ്ഥാന ബന്ധമുള്ള കേസ് അല്ലെന്നിരിക്കെ സിബിഐ അന്വേഷണം അനാവശ്യമാണ്. കോൺഗ്രസ് നേതാക്കളെ അപകീ൪ത്തിപ്പെടുത്താനുള്ള നടപടിയുടെ ഭാഗമാണിത്. ആരോപണം സജീവമാക്കി നി൪ത്തുന്നതിനാണ് കേസ് എടുത്തത്. തട്ടിപ്പ് നടത്തുന്ന സ്ത്രീയുടെ പരാതിയിലാണ് സോളാർ കേസ്.
പരാതിക്കാരിയുടെ ആവശ്യപ്രകാരം ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകള്‍ സര്‍ക്കാര്‍ സി.ബി.ഐക്ക് കൈമാറിയിരുന്നു.നീണ്ട 8 മാസത്തെ കാല താമസത്തിന് ശേഷമാണ് സിബിഐ സോളാര്‍ പീഡന പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി , അബ്ദുള്ള കുട്ടി ,കെ സി വേണുഗോപാല്‍ എന്നീവര്‍ക്ക് എതിരെ തിരുവനന്തപുരം കോടതിയിലും , അടൂര്‍ പ്രകാശ് , ഹൈബി ഈഡന്‍ , എ.പി അനില്‍കുമാര്‍ എന്നിവര്‍ക്ക് എതിരെ എറണാകുളം കോടതിയിലുമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
പ്രതികള്‍ പല ഘട്ടങ്ങളിലായി സോളാര്‍ കേസിലെ ഇരയെ ലൈംഗികമായും , സാമ്പത്തികമായും ചൂഷണം ചെയ്തു എന്നാണ് എഫ്‌ഐആര്‍ പറയുന്നത്. പരാതിക്കാരിയുടെ ആവശ്യപ്രകാരം ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകള്‍ സര്‍ക്കാര്‍ സിബിഐ ക്ക് കൈമാറിയിരുന്നു , സിബിഐ തിരുവനന്തപുരം യൂണിറ്റാണ് സോളാര്‍ കേസ് അന്വേഷി്ക്കുന്നത്. പ്രതികള്‍ക്ക് എതിരെ ചില നിര്‍ണ്ണായക തെളിവുകള്‍ ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചിരുന്നു. ഇത് കേസില്‍ നിര്‍ണ്ണായകമാകും. സിബിഐ കേസ് എടുത്തതോടെ കേസിലെ അന്വേഷണം ആദ്യം മുതല്‍ ആരംഭിക്കേണ്ടതായി വരും. പ്രതികള്‍ക്ക് എതിരെ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനാവും സിബിഐമുന്‍തൂക്കം നല്‍കുക. എന്നാല്‍ ബിജെപി യുടെ ദേശീയ ഉപാദ്ധ്യക്ഷന്‍ അടക്കം പ്രതിയായ ഈ കേസില്‍ സിബിഐ ക്ക് രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് കേസന്വേഷണം എത്രമാത്രം നിഷ്പക്ഷമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും എന്നത് കാത്തിരുന്ന് കാണേണ കാര്യമാണ് .