നേഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: ക്രൈംബ്രാഞ്ച് അന്വേഷണത്തിനു സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹറ ഉത്തരവിട്ടു; തട്ടിപ്പുകാര്‍ കുടുങ്ങി…! വ്യാജ രേഖ നിര്‍മ്മാണം, മനുഷ്യ കടത്ത്, വിദേശ ജോലി തട്ടിപ്പ് എന്നീ കുറ്റകൃത്യങ്ങള്‍

കോട്ടയം :അയര്‍ലന്റിലേ നേഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹറ ഉത്തരവിട്ടു. അയര്‍ലന്റില്‍ താമസിക്കുന്ന ഒലിവര്‍ പ്‌ളേസ്‌മെന്റ് എന്ന റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെ ഉടമകളായ ഇന്നസെന്റ് കുഴിപ്പള്ളി, സജി പോള്‍, ഒലിവര്‍ പ്‌ളേസ്‌മെന്റ് ഏറ്റുമാനൂര്‍ ഉടമ റെജി പ്രോത്താസീസ് എന്നിവര്‍ക്കെതിരെയാണ് ഡി.ജി.പിക്ക് പരാതി നല്കിയിരിക്കുന്നത്.

പരാതിക്കാര്‍ കഴിഞ്ഞ 10വര്‍ഷങ്ങളായി പല പേരുകളിലും മറ്റുമായി അയര്‍ലന്റിലേക്ക് നേഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് നടത്തുകയും നിയമ വിരുദ്ധമായി നേഴ്‌സുമാരില്‍ നിന്നും വന്‍ തുക കൈക്കലാക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. അയര്‍ലന്റിലേ തൊഴിലുടമ റിക്രൂട്ട്‌മെന്റ് ചിലവുകള്‍ മുഴുവന്‍ ഇവര്‍ക്ക് നല്കുന്നത് വാങ്ങിയ ശേഷമാണ് ഫ്രീയായി നറ്റത്തേണ്ട റിക്രൂട്ട്‌മെന്റില്‍ 5യും 10ലക്ഷവും 15 ലക്ഷവും വരെ വാങ്ങിയിരിക്കുന്നത്. ഒലിവര്‍ റിക്രൂട്ടിങ്ങ് ഏജന്‍സിയും മറ്റ് 5ഓളം വിവിധ സ്ഥാപനങ്ങളും ചേര്‍ന്ന് 500 കോടി രൂപ മലയാളി നേഴ്‌സുമാരില്‍ നിന്നും സമാഹരിച്ച വന്‍ സാമ്പത്തിക തട്ടിപ്പാണ് നടന്നതെന്നും ഡി.ജി.പി ക്രൈംബ്രാഞ്ച അന്വേഷണത്തിന് ഉത്തരവിട്ട കുറിപ്പില്‍ നോട്ട് ചെയ്യുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊതു പ്രവര്‍ത്തകനായ നവാസ് പായിച്ചറ ഡി.ജി.പി ലോകനാഥ് ബഹറയുമായി കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് 30 മിനുട്ടോളം കൂടികാഴ്ച്ച നടത്തുകയും, 3പേജുകളില്‍ ടൈപ്പ് ചെയ്ത പരാതിയും അനുബന്ധ രേഖകളും കൈമാറുകയായിരുന്നു. ഡെയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ്, പ്രവാസി ശബ്ദം, ഓണ്‍ലൈനുകള്‍ പുറത്തുവിട്ട വാര്‍ത്തയാണ് വന്‍ തട്ടിപ്പ് പുറം ലോകത്ത് എത്തിച്ചത്. 16വരെ വന്ന ഞങ്ങളുടെ വാര്‍ത്തകളും ഡി.ജി.പി ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി പരിഗണിക്കുകയും, ബന്ധപ്പെട്ടവര്‍ക്ക് കൈമാറുകയും ചെയ്തു.

NURSING SCAM COMPLAINT PAYICHIRA

ഏറ്റുമാനൂരിലേ ഒലിവര്‍ പ്‌ളേസ്‌മെന്റ് എന്ന റിക്രൂട്ടിങ്ങ് ഏജന്‍സി കേരളത്തില്‍ നിന്നും ഒടുവില്‍ പണം വാങ്ങി കൊണ്ടുവന്ന നേഴ്‌സുമാര്‍ക്ക് ഇപ്പോഴും തൊഴില്‍ ഇല്ല. 3 മാസമായി ഇവര്‍ പണിയില്ലാതെ നരകിക്കുന്നു. ഐറീഷുകാരനായ തൊഴില്‍ ഉടമ നല്കിയ ചിലവിനായുള്ള ധന സഹായം പോലും അയര്‍ലന്റിലേ ഒലിവര്‍ പ്‌ളേസ്‌മെന്റ് ഉടമകളായ ഇന്നസന്റ് കുഴിപ്പിള്ളില്‍ , സജി പോള്‍ എന്നവരും ചേര്‍ന്ന് വാങ്ങിക്കുകയായിരുന്നു.നേഴ്സുമാര്‍ തണുത്ത് രാജ്യത്ത് ആരും സംരക്ഷണമില്ലാതെ ചിലവിനു പോലും പണം ഇല്ലാതെ കഷ്ടപ്പെടുന്നു .വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ അവരെ ഭീഷണിപ്പെടുത്തി ഇന്നസെന്റും സജി പോളും അതി ക്രൂരതയാണ് ചെയ്തിരിക്കുന്നത് .

ക്രൈംബ്രാഞ്ച് അന്വേഷത്തിനുത്തരവിട്ട പരാതിയില്‍ പറയുന്ന പ്രധാന കാര്യങ്ങള്‍:

കേരളത്തില്‍ നിന്നും നിരവധി നേഴ്‌സുമാരേ വ്യാജ ഐ.ഇ.എല്‍.ടി.എസ് രേഖകള്‍ ഉണ്ടാക്കി നല്കി വിദേശത്തേക്ക് കടത്തി. ഒരു വ്യാജ ഐ.ഇ.എല്‍.ടി.എസിനു 25 മുതല്‍ 30 ലക്ഷം രൂപവരെയാണ് നേഴ്‌സുമാരില്‍ നിന്നും വാങ്ങിച്ചത്. ഇവരില്‍ നിരവധി പേര്‍ പിടിക്കപ്പെട്ടു. ചിലര്‍ ജോലിക്ക് ചെന്നതിന്റെ അടുത്ത ദിവസം തന്നെ പോലീസ് പിടിയിലായ സംഭവം ഉണ്ടായി. നിരവധി പേര്‍ നാട്ടിലേക്ക് മടങ്ങി. എല്ലാം രഹസ്യമായി. തട്ടിപ്പിനു കൂട്ടു നിന്നതിനാല്‍ 30 ലക്ഷവും യാത്രാ കൂലിയും ഒക്കെ പോയ നേഴ്‌സുമാരും കുടുംബവും എല്ലാം രഹസ്യമാക്കി വയ്ക്കും. ഇത് വീണ്ടും വീണ്ടും റിക്രൂട്ടിങ്ങ് ഏജന്‍സിക്ക് തട്ടിപ്പിനായി കളമൊരുക്കി. ഒലിവര്‍ പ്‌ളേസ്‌മെന്റ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതായി ആരോപിക്കുന്നു. ദുബൈയില്‍ വരെ കൊണ്ടുപോയി നേഴ്‌സുമാരേ വ്യാജ ഐ.ഇ.എല്‍.ടി.എസ് എടുപ്പിച്ചിട്ടുണ്ട്. അവിടെ വ്യാജ സര്‍ട്ടിഫികറ്റ് കൊടുക്കന്ന മാഫിയയുമായി അടുത്ത ബന്ധമാണ് കേരലത്തിലേ റിക്രൂട്ടിങ്ങ് കമ്പിനിക്കുള്ളത്.ജനുവരി പതിനാലിനും വ്യാജ ഐ.ഇ.എല്‍.ടി.എസ് സര്‍ട്ടിഫിക്കറ്റില്‍ പിടിക്കപ്പെട്ട ഒരു നേഴ്‌സ് അയര്‍ലന്റിലെ ലൂക്കനില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചയയ്ച്ചിരുന്നു .അവരും വന്നത് ഒലിവര്‍ പ്‌ളേസ്‌മെന്റ് വഴി എന്നായിരുന്നു .

 

കിടപ്പാടവും, ആഭരണവും, കെട്ടുമാലയടക്കം പണയം വയ്ച്ചാണ് നൂറുകണക്കിനു പേര്‍ ഏജന്റുമാര്‍ക്ക് പണം നല്കിയത്. ഫ്രീയായി ലഭിക്കേണ്ട റിക്രൂട്ട്‌മെന്റിന്റെ ഇടയില്‍ നിന്ന് ഇവര്‍ 5-10 ലക്ഷം വരെ കോഴ വാങ്ങിക്കാന്‍ തുടങ്ങി. ഇവര്‍ക്ക് നോര്‍ക്കയുടേയും, കേന്ദ്ര, സംസ്ഥാന സര്‍ക്കാരിന്റേയും അനുമതി ഇല്ല. അയര്‍ലന്റിലെ അധികൃതരേ പറ്റിക്കാന്‍ ഹെഡ് ഓഫീസ് കേരളത്തിലും, നാട്ടിലേ അധികൃതരേ പറ്റിക്കാന്‍ ഹെഡ് ഓഫീസ് അയര്‍ലന്റിലും എന്നു കള്ളം പറയും. അങ്ങിയ മലയാളി പ്രവാസികളായ ഏതാനും പേര്‍ പ്രവാസ ജീവിതത്തിനായി എത്തുന്നവരേ കൊള്ളയടിച്ചു. കേരളത്തിലേ റിക്രൂട്ടിങ്ങ് ഏജന്‍സിയുടെ ആസ്തികള്‍ നൂറുകണക്കിന് കോടിയാണ്. ഭൂമി, തോട്ടം, ഫ്‌ളാറ്റുകള്‍, ഷോപ്പിങ്ങ് കോമ്പ്‌ളക്‌സ്, വാഗമണില്‍ നിയമ വിരുദ്ധമായി പണിയുന്ന കോടികളുടെ റിസോട്ട്..എന്നിങ്ങനേ പോകുന്നു കുന്നു കൂടുന്ന സമ്പത്ത്..nursing scam4

1,2 പ്രതികളായ ഇന്നസന്റ് കുഴിപ്പള്ളില്‍ സജി പോള്‍ എന്നിവരാണ് വിവാദമായ ഒലിവര്‍ പ്‌ളേസ്‌മെന്റ് എന്ന റിക്രൂട്ടിങ്ങ് കമ്പ്‌നിയുടെ അയര്‍ലന്റിലേ കാര്യങ്ങള്‍ നോക്കുന്നത്.3 പ്രതി റെജി പ്രോത്താസീസ് ഏറ്റുമാനൂരിലേ ഇവരുടെ ഓഫീസില്‍ ഇരുന്ന് നേഴ്‌സുമാരില്‍ നിന്നും പണം വാങ്ങിച്ച് കാര്യങ്ങള്‍ ചെയ്യുന്നു.ഇതില്‍ ഇന്നസന്റ് എന്നയാളാണ് സൂത്രധാരന്‍. ഇയാള്‍ അയര്‍ലന്റില്‍ താലഗട്ട് ഹോസ്പിറ്റലില്‍ മെയില്‍ നേഴ്‌സാണ്. വ്യാജ രേഖ നിര്‍മ്മാണം, മനുഷ്യ കടത്ത്, വിദേശ ജോലി തട്ടിപ്പ് എന്നി കുറ്റകൃത്യങ്ങളാണ് പ്രതികള്‍ നടത്തിയത്.പ്രതികള്‍ക്ക് കണക്കില്‍ കവിഞ്ഞ സ്വത്ത് കേരളത്തില്‍ ഉണ്ട്.

അതേസമയം തട്ടിപ്പ് വാര്‍ത്ത പുറത്ത് വന്നതോടെ പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കാന്‍ വന്‍ ഗൂഡാലോചന നടത്തിയെന്നും തെളിവുകള്‍ പുറത്തുവന്നു .അതില്‍ പ്രധാനികള്‍ അയര്‍ലന്റിലെ 2 ബ്ലോഗ് എഴുത്തുകാരും ഇപ്പോള്‍ നേഴ്സുമാര്‍ ജോലിക്കായി എത്തിയിരിക്കുന്ന ലീമെറിക്കിലെ ഒരു ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ എന്നും പറയപ്പെടുന്നവരുമാണ് .അയര്‍ലന്റിലെ ബ്ലോഗ് പത്രത്തിന്റെ ഉടമ റജി .സി.ജേക്കബ് പ്രതികളുടെ പരസ്ത്യം ഇട്ടത് നേഴ്സിങ് തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു . പെയ്ഡ് വാര്‍ത്ത എഴുതിയിരിക്കുന്നു .മിക്ക എന്ന ഇന്ത്യന്‍ അസോസിയേഷനിലെ അനില്‍, ലിനോ വര്‍ഗ്ഗീസ്, പ്രദീപ് രാമനാഥ് എന്നിവര്‍ 4 നേഴ്സുമാരായ കുട്ടികളെ കണ്ട് എന്നും അവര്‍ക്ക് ജോലി, പേപ്പറുകള്‍ എല്ലാം ശരിയായി എന്നും റജി സി.ജേക്കബിന്റെ പാത്രത്തില്‍ പെയ്ഡ് വാര്‍ത്ത എഴുതിപ്പിച്ചതും ഗൂഡാലോചനയുടെ ഭാഗമാണ് .കുട്ടികളെ ഭയപ്പെടുത്തി അവര്‍ക്ക് അനുകൂലമായ ഫെയ്സ് ബുക്ക് ലൈവ് നടത്താന്‍ ‘നേഴ്സിങ് റിക്രൂട്ട്‌മെന്റ് നടത്തുന്ന അനിലും ഇന്നസെന്റും ബ്ലോഗ് പത്രക്കാരും ഗൂഡാലോചന നടത്തിയിരിക്കുന്നു .പോലീസ് അന്വോഷണത്തില്‍ ഇവരും പ്രതിപട്ടികയിലോ സാക്ഷികളായോ എത്തും .എന്തായാലും ഇവരെ ചോദ്യം ചെയ്യും .കൂടുതല്‍ അന്വേഷണം നടക്കുമ്പോള്‍ ഒരുപാട് പേര്‍ കുടുങ്ങും .

Top