പേജ്LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/![]()
പത്തനംതിട്ട: തൊട്ടടുത്ത വീട്ടിലെ യുവതിയുമായുള്ള അടുപ്പം കാമുകി അറിഞ്ഞു. അവൾ അത് യുവതിയുടെ ഭർത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഭയന്നു പോയ യുവാവും യുവതിയും ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച ശേഷം തൊട്ടടുത്ത കുളത്തിൽ ചാടി മരിക്കുന്നതിന് തീരുമാനിച്ചു. ഇരുവരും കുളത്തിലേക്ക് ചാടിയതിന് പിന്നാലെ യുവതിയുടെ ഭർത്താവ് സ്ഥലത്തെത്തി അവരെ രക്ഷിച്ചു. നീന്തൽ അറിയാത്ത യുവാവ് മുങ്ങിമരിക്കുകയും ചെയ്തു.
തൊട്ടടുത്ത വീട്ടിലെ യുവതിയായ വീട്ടമ്മയുമായുള്ള അടുപ്പം കാമുകി അറിഞ്ഞതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. അവള്‍ അത് വീട്ടമ്മയുടെ ഭര്‍ത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഭയന്നു പോയ യുവാവും യുവതിയും ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച ശേഷം തൊട്ടടുത്ത കുളത്തില്‍ ചാടി മരിക്കുന്നതിന് തീരുമാനിച്ചു. ഇരുവരും കുളത്തിലേക്ക് ചാടി മരണത്തിലേക്ക് മുങ്ങിത്താണു.
Also Read : മരണമടഞ്ഞ കാമുകന്റെ ബീജം ഉപയോഗിച്ച് ഗര്‍ഭിണിയാകാന്‍ പെണ്‍കുട്ടിക്ക് അനുമതി
എന്നാല്‍ പിന്നാലെ യുവതിയുടെ ഭര്‍ത്താവ് സ്ഥലത്തെത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഭര്‍ത്താവ് അവരെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചു. പക്ഷെ യുവാവിന്റെ കാര്യം ഭാര്യയപ്പോള്‍ ഓര്‍ത്തതുപോലുമില്ല. അതോടെ നീന്തല്‍ അറിയാത്ത യുവാവ് മുങ്ങിമരിക്കുകയും ചെയ്തു. ഇന്നലെ ഓമല്ലൂര്‍ പറയനാലിയില്‍ നടന്ന സംഭവം ഓര്‍ത്ത് നാട്ടുകാര്‍ പലതും പറയുന്നുണ്ട്. അതിന്റെ പിന്നാമ്പുറക്കഥ ഇതാണ്.
ഓമല്ലൂര്‍ പറയനാലി പടിഞ്ഞാറേമുറി സുരേഷിന്റെ മകന്‍ സുമേഷ് കാര്‍ത്തികും (വിഷ്ണു22), അയല്‍വാസിയായ ഭര്‍തൃമതിയുമാണ് ഇന്നലെ രാവിലെ ജീവനൊടുക്കാന്‍ വേണ്ടി ഓമല്ലൂര്‍പ്രക്കാനം റോഡരികിലെ പറയനാലികുളത്തില്‍ ചാടിയത്. സുമേഷ് കുളത്തില്‍ മുങ്ങിമരിച്ചു. എന്നാല്‍, തൊട്ടടുത്ത പടവില്‍ പിടിച്ചു കിടന്നതിനാല്‍ യുവതി മരിച്ചില്ല.
ഇരുവരും തയ്യാറെടുപ്പുകളോടെയാണ് ആത്മഹത്യയ്ക്ക് എത്തിയത്. താനും മറ്റൊരാളും ജീവിതം അവസാനിപ്പിക്കുകയാണെന്ന് ഫേസ് ബുക്കിലൂടെ സഹോദരിയെയും മറ്റു രണ്ടുപേരെയും അറിയിച്ചു കൊണ്ട് സുമേഷ് പോസ്റ്റിട്ടിരുന്നു. ഇതിന് പുറമേ ആത്മഹത്യാക്കുറിപ്പും തയാറാക്കി വച്ചു. ഇതേ പോലെ തന്നെ വീട്ടില്‍ ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച ശേഷമാണ് യുവതിയും കുളത്തിന് അരികില്‍ എത്തിയത്. പുലര്‍ച്ചെ ഇവരെ കാണാതെ വന്നപ്പോള്‍ അന്വേഷണം തുടങ്ങി. ഇതിനിടെ ഇവര്‍ എഴുതി വച്ച ആത്മഹത്യാക്കുറിപ്പ് കണ്ടു കിട്ടി.
പിന്നാലെ സംശയം തോന്നി കുളത്തിന് അരികില്‍ പോയി നോക്കിയപ്പോഴാണ് യുവതി അവശനിലയില്‍ കുളത്തില്‍ കിടക്കുന്നത് ഭര്‍ത്താവ് കണ്ടത്. ഇയാള്‍ ഉടന്‍ തന്നെ ഇവരെ വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീട് സംശയം തോന്നിയ നാട്ടുകാരില്‍ ഒരാള്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു.അവര്‍ എത്തി നടത്തിയ തെരച്ചിലിലാണ് സുമേഷിന്റെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹത്തിന്റെ കഴുത്തില്‍ മുറിവുണ്ടായിരുന്നത് ദുരൂഹതയ്ക്ക് വക നല്‍കി. ഇതേപ്പറ്റി നാട്ടുകാര്‍ ആക്ഷേപമുന്നയിച്ചെങ്കിലും ആത്മഹത്യ എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പൊലീസ്.
മറ്റൊരു പെണ്‍കുട്ടിയുമായി സുമേഷ് അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് മനസിലാക്കിയിട്ടുണ്ട്. അതേസമയം, തന്നെ ഭര്‍തൃമതിയുമായും ബന്ധം തുടര്‍ന്നു. ഇക്കാര്യം കാമുകി മനസിലാക്കുകയും നാട്ടില്‍ ചിലരോടൊക്കെ പറയുകയും ചെയ്തു. ഈ വിവരം യുവതിയുടെ ഭര്‍ത്താവിനെ അറിയിക്കുമെന്ന് സുമേഷിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ സുമേഷും യുവതിയും മാനസികമായി തകരുകയും ഒരുമിച്ച് മരിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. യുവതിയെയും സുമേഷിന്റെ കാമുകിയെയും ഇന്ന് പൊലീസ് ചോദ്യം ചെയ്‌തേക്കും.
സുമേഷിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്
ഞാന്‍ എന്റെ ജീവിതം ഇവിടെ അവസാനിപ്പിക്കുകയാണ്. ഞാന്‍ എന്റെ ജീവിതം ഇങ്ങനെ അവസാനിപ്പിക്കാന്‍ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. പക്ഷേ, പെണ്ണൊരുമ്പെട്ടാല്‍ എന്ന് പറഞ്ഞുള്ള അറിവു മാത്രമേ ഇതുവരെ ഉള്ളാരുന്നൂ. ഈ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാന്‍ അത് അനുഭവിക്കുകയായിരുന്നു. ഒരു പെണ്ണ് കാരണം രണ്ടു വീടുകള്‍ തകര്‍ന്നു. പലരുടെയും ജീവിതം ഇല്ലാതായി. പലര്‍ക്കും ഇപ്പോള്‍ മനസിലായിക്കാണും ഞാന്‍ ആരെപ്പറ്റിയാണ് പറയുന്നതെന്ന്. എന്റെ പല കൂട്ടുകാര്‍ക്കും ഇവളെ അറിയാം. ഇന്ന് ഇപ്പോള്‍ ഇവള്‍ കാരണം ജീവിതം ഇല്ലാതായ ഒരാള്‍ കൂടി എന്നോടൊപ്പമുണ്ട്. ഞങ്ങള്‍ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചവര്‍ അല്ല. പക്ഷേ, സാഹചര്യം കൊണ്ട് ജീവിതം ഇല്ലാതായവര്‍ ആണ്. ഇനി ഈ ലോകത്ത് ജീവിക്കുന്നതില്‍ അര്‍ഥമില്ല. എനിക്കും എന്റെ കൂടെയുള്ളയാള്‍ക്കും എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ആ പെണ്‍കുട്ടിക്കു മാത്രമായിരിക്കും.


