എല്ലാ രാജ്യാന്തര യാത്രക്കാരേയും നിരീക്ഷിക്കണം, സമ്പർക്കപ്പട്ടികയിലുള്ളവർക്ക് 72 മണിക്കൂറിനകം പരിശോധന; ജാ​ഗ്രതപാലിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് ഒമൈക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. പരിശോധന കൂട്ടണം, രാജ്യാന്തര യാത്രക്കാരെ നിരീക്ഷണം തുടങ്ങി വിവിധ നിർദേശങ്ങൾ അടങ്ങുന്ന കത്ത് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ അയച്ചു.

ഇന്നലെയാണ് വിദേശത്ത് നിന്ന് കർണാടകയിൽ എത്തിയ രണ്ടു പേർക്ക് ഒമൈക്രോൺ സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് ജാഗ്രത വർധിപ്പിക്കാൻ കേന്ദ്രം നിർദേശിച്ചത്. പരിശോധന കൂട്ടി വ്യാപനം പ്രതിരോധിക്കാൻ നടപടികൾ സ്വീകരിക്കണം. രാജ്യാന്തര യാത്രക്കാരെ നിരീക്ഷിക്കണം തുടങ്ങിയ നിർദേശങ്ങളാണ് കത്തിൽ ഉള്ളത്. നേരത്തെ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ളവരെ നിരീക്ഷിക്കാനാണ് കേന്ദ്രം നിർദേശിച്ചിരുന്നത്. എന്നാൽ രാജ്യത്ത് ഒമൈക്രോൺ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ രാജ്യാന്തര യാത്രക്കാരെ മുഴുവനും നിരീക്ഷിക്കാൻ കേന്ദ്രം നിർദേശിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോവിഡ് സ്ഥിരീകരിച്ചാൽ സമ്പർക്കപ്പട്ടികയിലുള്ളവരെ 72മണിക്കൂറിനകം ആർടി- പിസിആർ പരിശോധനയ്ക്ക് വിധേയമാക്കി എന്ന് ഉറപ്പാക്കണം. രാജ്യത്ത് ചില മേഖലകളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടതായുള്ള ആശങ്ക നിലനിൽക്കുന്നതായി കേന്ദ്രം വ്യക്തമാക്കി. അതേസമയം ഒമൈക്രോണിനെ നേരിടാൻ സജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പാർലമെന്റിൽ പറഞ്ഞു. ഒമൈക്രോണിന്റെ വ്യാപനതോതിനെ കുറിച്ച് വ്യക്തമായ വിവരം ലഭിക്കേണ്ടതുണ്ട്. നിലവിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. ഇതിനെ നേരിടാൻ കേന്ദ്രവും സംസ്ഥാനങ്ങളും സജ്ജമെന്നും മൻസൂഖ് മാണ്ഡവ്യ അറിയിച്ചു.

Top