ജറുസലേം: ലോകത്താകെ ഒമിക്രോൺ വകഭേദം ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുമായി ലോകരാജ്യങ്ങൾ. ഇസ്രയേൽ അതിർത്തി പൂർണമായും അടക്കും. രാജ്യത്തേക്ക് വിദേശികൾ കടക്കുന്നത് പൂർണമായും വിലക്കാനാണ് തീരുമാനം.
വിദേശികൾക്ക് വിലക്കേർപ്പെടുത്താനുള്ള നിർദേശം പരിഗണനയിലാണെന്നും 14 ദിവസമായിരിക്കും ഇതു നടപ്പാക്കുകയെന്നും ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അറിയിച്ചു. ഒമൈക്രോണിൻറെ പശ്ചാത്തലത്തിൽ വിദേശികൾക്ക് പൂർണമായി വിലക്കേർപ്പെടുത്തുന്ന ആദ്യ രാജ്യമാകും ഇസ്രയേൽ.
ഒമൈക്രോണിൻറെ പശ്ചാത്തലത്തിൽ വിദേശികൾക്ക് പൂർണമായി വിലക്കേർപ്പെടുത്തുന്ന ആദ്യ രാജ്യമാകും ഇസ്രയേൽ. ദക്ഷിണാഫ്രിക്കയിലെ ഗോട്ടെംഗ് പ്രവിശ്യയിൽ കണ്ടെത്തിയ വൈറസ് രാജ്യമൊട്ടുക്കു വ്യാപിക്കുകയാണ്.