എലി’വിവാദം ; ഒരാള്‍ കുത്തേറ്റ്‌ മരിച്ചു; മറ്റൊരാള്‍ ഗുരുതരാവസ്‌ഥയില്‍

ന്യൂഡല്‍ഹി:ഗോമാംസ വിവാദവും ,ദല്‍ഹിയിലെ ദളിത് വിവാദത്തിനും ശേഷൗം എലിയെ തുറന്നുവിട്ടതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ന്യൂഡല്‍ഹിയില്‍ യുവാവ്‌ കുത്തേറ്റു മരിച്ചു. മറ്റൊരാള്‍ക്ക്‌ പരിക്കേറ്റു. ഡല്‍ഹിയിലെ ഗോകുല്‍പുരിയിലാണ്‌ നിസാര സംഭവത്തിന്റെപേരില്‍ അയല്‍ക്കാര്‍ തമ്മിലടിച്ചത്‌.റിസ്വാന്‍, മുഹമ്മദ്‌ അലി എന്നിവരാണ്‌ അയല്‍ക്കാരന്റെ ആക്രമണത്തിന്‌ ഇരയായത്‌. ഇരുവരും ചേര്‍ന്ന്‌ പുരയിടത്തില്‍നിന്നും ഒരു എലിയെ കെണിവെച്ച്‌ പിടിച്ചിരുന്നു. തുടര്‍ന്ന്‌ എലിയെ വിജനമായ സ്‌ഥലത്ത്‌ തുറന്നുവിടാനുള്ള ശ്രമമാണ്‌ തര്‍ക്കത്തിനിടയാക്കിയത്‌.
ഇതിനിടയില്‍ സ്‌ഥലത്തെത്തിയ അയല്‍ക്കാരന്‍ ഐലിയെ തുറന്നുവിടുന്നത്‌ തടഞ്ഞു. കെണിയില്‍നിന്നും പുറത്തുവരുന്ന എലി തന്റെ പുരയിടത്തിലേക്ക്‌ കടക്കാനുള്ള സാധ്യത ചൂണ്ടിക്കാണിച്ചായിരുന്നു ഇത്‌. എന്നാല്‍ യുവാക്കള്‍ നടപടിയില്‍നിന്നും പിന്നോട്ടു പോകാന്‍ തയ്യാറായില്ല. ഇതിന്റെപേരില്‍ അയല്‍ക്കാരനുമായി യുവാക്കള്‍ തര്‍ക്കത്തിലേര്‍പ്പെടുകയും വീട്ടില്‍പോയി കത്തിയുമായി തിരികെയെത്തിയ അയല്‍ക്കാരന്‍ ഇരുവരെയും ആക്രമിക്കുകയുമായിരുന്നു.ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ റിസ്വാന്‍(25) സംഭവസ്‌ഥലത്തുതന്നെ മരിച്ചു. നാല്‌ കത്തിക്കുത്തേറ്റ സുഹൃത്ത്‌ അലി ആശുപത്രിയില്‍ ചികിത്സയിലാണ്‌.
കൊലപാതകത്തിന്‌ ശേഷം അയല്‍ക്കാരന്‍ ഒളിവിലാണെന്ന്‌ പോലീസ്‌ പറഞ്ഞു. ഇയാളുടെ പേരുള്‍പ്പടെയുള്ള വിവരങ്ങള്‍ പോലീസ്‌ പുറത്തുവിട്ടിട്ടില്ല. യുവാക്കളും അയല്‍ക്കാരനുമായി മുമ്പും തര്‍ക്കങ്ങളുണ്ടായിട്ടുള്ളതായാണ്‌ പോലീസ്‌ റിപ്പോര്‍ട്ട്‌. സംഭവത്തില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത് പോലീസ്‌ അന്വേഷണം ആരംഭിച്ചു.

Top