ധാക്ക: ബംഗ്ലാദേശ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട തീവ്രവാദിയുമായി ബോളിവുഡ് സുന്ദരി ശ്രദ്ധാകപൂറിന് എന്താണ് ബന്ധം? 20 ലധികം വിദേശികളെ കൊലപ്പെടുത്തിയ തീവ്രവാദി ശ്രദ്ധാകപൂറുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. എന്നാല്‍, ഇയാള്‍ ശ്രദ്ധയുടെ വലിയ ആരാധകനായിരുന്നുവെന്നാണ് മറ്റൊരു വിവരം.
ശ്രദ്ധയുമായി ഇയാള്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നുമുള്ള വിവരം ഇയാളുടെ ഫേസ്ബുക്ക് പേജില്‍ നിന്നുമാണ് വ്യക്തമായിരിക്കുന്നത്. ഹോളി ആര്‍ട്ടിസാന്‍ ബേക്കറിയില്‍ വിദേശികളെ ബന്ദികളാക്കിയ ശേഷം വധിച്ച സംഘത്തിലെ നിബ്രാസ് ഇസ്ളാമെന്ന ഭീകരനാണ് ശ്രദ്ധയുടെ ആരാധകന്‍. മികച്ച വിദ്യാഭ്യാസമുള്ള ബംഗ്ളാദേശിലെ ഒരു ധനാഡ്യകുടുംബത്തില്‍ അംഗമായ ഇയാള്‍ ശ്രദ്ധാ കപൂറുമായി കണ്ടുമുട്ടിയതിന്റെ ദൃശ്യങ്ങളാണ് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2015 ല്‍ നടിയുമായി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നല്ല വിദ്യാഭ്യാസം സിദ്ധിച്ച മികച്ച നിലയില്‍ ജീവിച്ചിരുന്ന കുടുംബത്തിലെ അംഗമായി ഈ യുവാവിനെ ബ്രെയിന്‍ വാഷ് ചെയ്ത് ഭീകരനാക്കി മാറ്റുകയായിരുന്നെന്നാണ് ബംഗ്ളാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മലേഷ്യയിലെ മോനാഷ്, ധാക്കയിലെ നോര്‍ത്ത് സൗത്ത് സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥിയായിരുന്നയാളാണ് നിബ്രാസ്. ശ്രദ്ധാകപൂര്‍ നിങ്ങള്‍ സുന്ദരിയാണെന്നും തന്റെ കയ്യില്‍ പിടിച്ചപ്പോള്‍ എന്നുമുള്ള തലക്കെട്ടോടെയാണ് ഫോട്ടോ നല്‍കിയിട്ടുള്ളത്.
ഇയാളെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചു കൊന്നു. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് റെസ്റ്റോറന്റിലേക്ക് ഒമ്പതു തീവ്രവാദികള്‍ അള്ളാഹു അക്ബര്‍ വിളിയോടെ കടന്നുവന്നത്. പിന്നീട് സ്ഫോടനം നടത്തുകയും വെടിവെയ്ക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് രണ്ടു ദിവസത്തേക്ക് രാജ്യവ്യാപകമായി ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ക്രിമിനലുകള്‍ക്കെതെരേ ഒരുമയോടെ കൈകോര്‍ക്കാന്‍ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ജനങ്ങളോട് ആഹ്വാനം ചെയ്തിരിക്കുകയാണ്.