കാമഭ്രാന്തന്മാര്‍ക്ക് പ്രായമൊരു പ്രശ്‌നമേ അല്ല. പിഞ്ചുകുഞ്ഞെന്നില്ല പ്രായമായ സ്ത്രീയെന്നില്ല. ഇന്ന് എല്ലാവരും ഏതുനിമിഷവും പീഡനത്തിനിരയാകാം. ഒരു വയസ്സുള്ള പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്ന വാര്‍ത്ത എല്ലാവരെയും നടുക്കിയിരിക്കുകയാണ്. അയല്‍വാസിയുടെ ക്രൂരതയ്ക്കാണ് പിഞ്ചുകുഞ്ഞ് ഇരയായത്. ഡല്‍ഹി പ്രീത് വിഹാറിലാണ് സംഭവം. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടക്കുന്നത്. പുറത്ത് ഇരിക്കുകയായിരുന്നു പെണ്‍കുട്ടി. അവളുടെ അമ്മ വീട് വൃത്തിയാക്കുന്നതിന്റെ തിരക്കിലായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട പ്രതി കുട്ടിയെ റൂമിലേക്ക് എടുത്തുകൊണ്ട് വരികയായിരുന്നു. കുട്ടിയുടെ അമ്മയാണ് പോലീസിന് പരാതി നല്‍കിയത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
Tags: rape