വിദേശ മലയാളികള്‍ക്ക് ഇനി ഓണ്‍ലൈന്‍ വഴി കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പെടുക്കാം

കോണ്‍ഗ്രസ്സ് പാര്‍ട്ടി മെമ്പര്‍ഷിപ്പിന്റെ ഭാഗമായി കെ.പി.സി.സി. ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴി വിദേശ മലയാളികള്‍ക്ക് കോണ്‍ഗ്രസ്സ് പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസ്സന്‍ അറിയിച്ചു.

www.kpcc.org.in/membership എന്ന ലിങ്കിലൂടെ കെ.പി.സി.സി.യുടെ ഔദ്യോഗിക വെബ്സൈറ്റില്‍ കയറി മെമ്പര്‍ഷിപ്പിനുള്ള പ്രക്രിയപൂര്‍ത്തിയാക്കിയശേഷം വിദേശത്തെ ബാങ്ക് അക്കൗണ്ടില്‍നിന്ന് കെ.പി.സി.സി.യുടെ അക്കൗണ്ടിലേയ്ക്ക് മെമ്പര്‍ഷിപ്പ് തുകയായ നൂറുരൂപ (100 രൂപ)അടയ്ക്കാവുന്നതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഞ്ചുരൂപ (5 രൂപ) മെമ്പര്‍ഷിപ്പ് ഫീസായിട്ടും, തൊണ്ണൂറ്റിഅഞ്ചു രൂപ (95 രൂപ) കോണ്‍ഗ്രസ്സ് വര്‍ക്കേഴ്സ് ഫണ്ടിലേയ്ക്കാണ്. മെയ് 15 വരെയാണ് മെമ്പര്‍ഷിപ്പ് എടുക്കാനുള്ള കാലാവധി. വിദേശത്തുള്ള പ്രവര്‍ത്തകരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചാണ് കെ.പി.സി.സി. ഇത്തരമൊരു സൗകര്യം ഒരുക്കിയതെന്നും എം.എം. ഹസ്സന്‍ അറിയിച്ചു.

Top