ബാര്‍ക്കോഴ ഉള്‍പ്പെടെയുളള അഴിമതികള്‍ പെണ്‍വാണിഭത്തിലും ഗ്രൂപ്പ്‌പോരിലും മൂടിവയ്‌ക്കാന്‍ നീക്കമെന്ന് ആരോപണം

തിരുവനന്തപുരം: കെ.എം മാണിയും കെ ബാബുവും പ്രതിപട്ടികയില്‍ ആരോപണവിധേയരായിരിക്കുന്ന ‘ബാര്‍ കോഴക്കേസും അഴിമതിയും മൂടിവെക്കാന്‍ ”ഓണ്‍ലൈന്‍ പെണ്‍ വാണിഭക്കേസില്ലൊടെ ശ്രദ്ധ തിരിച്ചു വിടാന്‍ ശ്രമം നടക്കുന്നു എന്ന് ആരോപണം .ഇതിലൂടെ സര്‍ക്കാരിനെ പ്രതികൂലമായി ബാധിക്കുന്ന കേസുകളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍ നീക്കമാണ് നടക്കുന്നത് . ബാര്‍ക്കോഴ സര്‍ക്കാരിന്റെ നിലനില്‍പ്പിന്‌ തന്നെ ഭീഷണിയായി മാറിയ സാഹചര്യത്തിലാണ്‌ ഓണ്‍ലൈന്‍ പെണ്‍വാണിഭം പൊങ്ങിവരുന്നത്‌. അതുകൊണ്ട്‌ കഴിയുന്നത്ര ഇത്‌ ചര്‍ച്ചയാക്കി, അഴിമതി ആരോപണങ്ങളില്‍ നിന്നുള്ള ശ്രദ്ധ തിരിച്ചുവിടാനാണ്‌ സര്‍ക്കാര്‍ നീക്കം. ഓണ്‍ലൈന്‍ പെണ്‍വാണിഭം ചര്‍ച്ചയായതുമൂലം ആഭ്യന്തരമമന്ത്രിക്കെതിരെ ഉയര്‍ന്ന ചില ആരോപണങ്ങളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകള്‍ക്ക്‌ മാത്രമല്ല, യു.ഡി.എഫിന്‌ തന്നെ ബാര്‍കോഴ കേരള സമൂഹത്തില വലിയ ചര്‍ച്ചയാകുന്നതിനോട്‌ താല്‍പര്യമില്ല.reshmi-rahul (6

മറ്റെന്തിനെക്കാളും അഴിമതിയെ സര്‍ക്കാര്‍ വല്ലാതെ ഭയപ്പെടുന്നുണ്ട്‌. സംസ്‌ഥാനത്തില്‍ മാത്രമല്ല, കേന്ദ്രത്തിലും ഇതാണ്‌ കോണ്‍ഗ്രസിന്റെ സ്‌ഥിതി. രണ്ടാം യു.പി.എസര്‍ക്കാരിന്റെ കാലത്തുണ്ടായ സംഭവങ്ങളാണ്‌ അഴിമതിയെന്നുകേള്‍ക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസിനെ പിടിച്ചുലയ്‌ക്കുന്നത്‌. ദേശീയതലത്തില്‍ തന്നെ ആകെ കോണ്‍ഗ്രസ്‌ ഇപ്പോള്‍ ഒരു പ്രതിക്ഷവയ്‌ക്കുന്നത്‌ കേരളത്തില്‍ മാത്രമാണ്‌. അവിടെയും അഴിമതി തിരിച്ചടിയുണ്ടാക്കുമെന്നത്‌ അവര്‍ക്ക്‌ സഹിക്കാനാവില്ല. രാഷ്‌ട്രീയസാഹചര്യം ഇതായിരിക്കുമ്പോഴാണ്‌ ബാര്‍ക്കോഴ കേസ്‌ ഉയര്‍ന്നുവന്നത്‌. ഇതിന്റെ പേരില്‍ കെ.എം. മാണിക്ക്‌ തന്റെ മന്ത്രിസ്‌ഥാനം ഒഴിയേണ്ടിവന്നു. എന്നാല്‍ കേസ്‌ അവിടം കൊണ്ടുതീരാതെ അടുത്തത്‌ എക്‌സൈസ്‌ മന്ത്രി കെ. ബാബുവിലേക്ക്‌ തിരിയുകയായിരുന്നു. മാണിക്കെതിരെ ഉയര്‍ന്നതിനെക്കാളൂം വ്യക്‌തമായ സാഹചര്യതെളിവുകള്‍ ബാബുവിന്റെ കേസിലുണ്ടെന്നാണ്‌ വിലയിരുത്തല്‍. അതിന്‌ തൊട്ടുപുറകില്‍ തന്നെ സോളാര്‍ മാതൃകയില്‍ മന്ത്രി രമേശ്‌ ചെന്നിത്തലയ്‌ക്കെതിരെ പോലീസ്‌ വകുപ്പിലെ നിയമനവുമായി ബന്ധപ്പെട്ട്‌ വലിയ ആരോപണം ഉയര്‍ന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തട്ടിപ്പിന്റെ പേരില്‍ പിടിയിലായ യുവതിയുടെ 164 മൊഴിയിലാണ്‌ രമേശിനെ പ്രതിക്കൂട്ടിലാക്കുന്നത്‌. മാത്രമല്ല, പേരുപറയാതിരിക്കാന്‍ എസ്‌.പി ഭീഷണിപ്പെടുത്തിയെന്നും പറയുന്നുണ്ട്‌. ഇതും വലിയ വിവാഭമാകേണ്ടിയിരുന്നതാണ്‌. ഇതിന്റെയെല്ലാം ചര്‍ച്ചകള്‍ സജീവമായിരുന്നപ്പോഴാണ്‌ ഓണ്‍ലൈന്‍ പെണ്‍വാണിഭം പൊങ്ങിവന്നത്‌. ഇത്‌ വെറുമൊരു പെണ്‍വാണിഭത്തിന്റെ സ്വഭാവമുള്ളതല്ല. ഈ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്‌ ചുംബനസമരത്തിന്റെ നായകനും നായകിയുമെന്നത്‌ തന്നെ കേസിന്റെ താല്‍പര്യം വര്‍ധിപ്പിക്കുന്നുണ്ട്‌. ഇത്‌ ആയുധമാക്കിയാണ്‌ ബാര്‍ക്കോഴയെ തല്‍ക്കാലം ഒതുക്കാന്‍ നീക്കം തുടങ്ങിയിരിക്കുന്നത്‌. കഴിഞ്ഞ കാലങ്ങളിലും ഇത്തരത്തില്‍ പെണ്‍വാണിഭസംഘങ്ങള്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്‌. എന്നാല്‍ അതൊന്നും വലിയ വാര്‍ത്താപ്രധാന്യമുണ്ടായിരുന്നതല്ല. ഇത്തരത്തില്‍ വാര്‍ത്താ പ്രാധാന്യമുണ്ടായിരുന്ന കേസുകള്‍ ഒരിടത്തും എത്തിയിട്ടുമില്ല. ബ്ലൂബ്ലാക്ക്‌മെയിലിംഗ്‌ കേസും സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ മയക്കുമരുന്ന്‌ ഉപയോഗിച്ച കേസുമൊക്കെ ഇത്തരത്തില്‍ ഉയര്‍ന്നുവന്നെങ്കിലും അതൊക്കെ ഒരുപരിധി കഴിഞ്ഞപ്പോള്‍ ചവറ്റുകുട്ടയിലേക്ക്‌ പോകുകയായിരുന്നു. അതേ നിലയിലുള്ള ഒരു കേസാണ്‌ ഇതും. എന്നാല്‍ കഴിയുന്നത്ര ഇതിനെ സജീവമായി നിര്‍ത്താനാണ്‌ സര്‍ക്കാരിന്റെയൂം പോലീസിന്റെയും നീക്കം. അതുകൊണ്ടുതന്നെ കഴിഞ്ഞ രണ്ടുദിവസമായി ഈ കേസിന്‌ വല്ലാത്ത പ്രാധാന്യം മാധ്യമങ്ങളില്‍ ലഭിക്കുന്നുണ്ട്‌. ദിവസംതോറും ഓരോ കഥകള്‍ ഇട്ടുകൊടുത്ത്‌ വിഷയം സജീവമായി നിര്‍ത്തുന്നതിനോടൊപ്പം മറ്റുവിഷയങ്ങള്‍ മുക്കുകയെന്നതാണ്‌ ലക്ഷ്യം. അതിലൂടെ ആരോപണങ്ങളില്‍ നിന്നും രക്ഷനേടുന്നതിനോടൊപ്പം വലിയ നേട്ടം കൈവരിച്ചുവെന്ന്‌ അവകാശപ്പെടാനും സര്‍ക്കാരിന്‌ കഴിയും.

കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ പെണ്‍വാണിഭവവും ചുംബനസമര നേതാക്കളും ചര്‍ച്ചയായതോടെ ബാര്‍ക്കോഴകേസുമായി ബന്ധപ്പെട്ട ചില നടപടികള്‍ തമസ്‌ക്കരിക്കപ്പെട്ടുവെന്നതാണ്‌ സത്യം. ബാബുവിനെതിരെയുള്ള കേസ്‌ ഡിവിഷന്‍ ബഞ്ചില്‍ എത്തിയതും തിരുവനന്തപുരം വിജിലന്‍സ്‌ കോടതി പരാതിഫയലില്‍ സ്വീകരിച്ചതും മാധ്യമങ്ങള്‍ക്ക്‌ വേണ്ട രീതിയില്‍ പ്രാധാന്യം നല്‍കാന്‍ കഴിഞ്ഞില്ല. അതോടൊപ്പം തന്നെ വീണ്ടും ചര്‍ച്ചയാകേണ്ടിയിരുന്ന ശരണ്യയുടെ മൊഴിയും വിസ്‌മൃതിയിലായി. ഈ മാസം 30ന്‌ നിയമസഭാസമ്മേളനം ആരംഭിക്കാനിരിക്കുകയാണ്‌. അതു കഴിയുന്നതുവരെയെങ്കിലും ഇത്തരം കേസുകള്‍ മുക്കിവയ്‌ക്കാനുള്ള നീക്കമാണ്‌ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുംനടക്കുന്നത്‌. അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ പെണ്‍വാണിഭം കഴിഞ്ഞാലുടന്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ്‌പോര്‌ പുറത്തുവരും. പരസ്‌പരം പോരടിച്ച്‌ ജനശ്രദ്ധ അതില്‍ നിര്‍ത്തുകയെന്നതാണ്‌ ലക്ഷ്യം.

Top