തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭം കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ചുംബന സമരനേതാക്കളായ രശ്മി നായരും രാഹുൽ പശുപാലനും ഉൾപ്പെടെ 13 പ്രതികൾക്കെതിരെയാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. തിരുവനന്തപുരം പോക്സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കുറ്റപത്രം നൽകിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗീക വ്യാപാരത്തിനായി ബംഗളൂരുവിൽ നിന്ന് കേരളത്തിൽ എത്തിച്ചു. ഓൺലൈൻ വഴി പ്രതികൾ സെക്സ് റാക്കറ്റ് നടത്തിയിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
നാല് വര്‍ഷം മുമ്പ് ഓപ്പറേഷന് ബിഗ് ഡാഡി എന്ന പേരില്‍ നടത്തിയ അന്വേഷണത്തിന് ഒടുവില്‍ എടുത്ത കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. രശ്മി, രാഹുല്‍ എന്നിവരുള്‍പ്പടെ 13 പേര്‍ക്കെതിരെയാണ് കുറ്റപത്രം. 2015ലാണ് ഓപ്പറേഷന് ബിഗ് ഡാഡിയില്‍ രശ്മി ആര്.നായരും രാഹുല്‍ പശുപാലനും നെടുമ്ബാശ്ശേരിയില്‍ അറസ്റ്റിലായത്.
പ്രായപൂര്‍ത്തിയാകാത്ത ബംഗളൂരു സ്വദേശിനികളെ പ്രതികള്‍ ലൈംഗികവ്യാപാരത്തിനായി കേരളത്തിലെത്തിച്ചെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നത്. ഓണ്‍ലൈന്‍ വഴി പ്രതികള്‍ സെക്സ് റാക്കറ്റ് നടത്തിയിരുന്നെന്നും കുറ്റപത്രത്തിലുണ്ട്. നെടുമ്ബാശ്ശേരിയില്‍ വച്ചായിരുന്നു രശ്മിയേയും രാഹുലിനെയും അറസ്റ്റ് ചെയ്തത്. ഐജി എസ് ശ്രീജിത്ത് ഐപിഎസ് ആയിരുന്നു ഓപ്പറേഷന് ബിഗ് ഡാഡിക്ക് നേതൃത്വം നല്‍കിയത്.
ചുംബന സമരം എന്ന മേല്‍വിലാസത്തിന്റെ പുറത്തായിരുന്നു രശ്മിയുടെ സോഷ്യല്‍ മീഡിയാ വിപ്ലവവും. കേരളത്തിലെ ആദ്യത്തെ ബിക്കിനി മോഡല്‍ താനാണെന്ന് അവകാശപ്പെട്ടായിരുന്നു രശ്മി രംഗത്തെത്തിയത്. ഫേസ്ബുക്കില്‍ അനേകം ടോപ്ലസ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് രശ്മി സ്വയം വിവാദം ക്ഷണിച്ചു വരുത്തി. വിവാദങ്ങളെ ആഘോഷമാക്കി സ്വയം വളരുകയും മാര്‍ക്കറ്റ് ചെയ്യുകയും ചെയ്യുന്ന തന്ത്രമായിരുന്നു രശ്മി പിന്തുടര്ന്നു പോന്നതും. ഇങ്ങനെ സെല്‍ഫ് മാര്‍ക്കറ്റിംഗിന് പിന്നിലുള്ള ലക്ഷ്യം കൂടി വെളിപ്പെടുത്തുന്നതായിരുന്നു രശ്മിയും ഭര്‍ത്താവും പെണ്‍വാണിഭത്തിന് അറസ്റ്റിലായി എന്നത്.
കൊച്ചി നഗരത്തിലെ വന്‍കിട ഹോട്ടലുകള്‍ കേന്ദ്രീകരിച്ച എസ്കോര്‍ട്ട് നടത്തുകയായിരുന്നു രശ്മിയെന്നാണ് പൊലീസിന്റെ വാദം. ഇതിനായി കൊച്ചു സുന്ദരി എന്ന ഫേസ്ബുക്ക് കമ്മ്യൂണിറ്റി പേജും ഇവര്‍ ഉപയോഗപ്പെടുത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഫോട്ടോകളും അശ്ലീല കഥകളും കമന്റുകളുമാണ് പേജില്‍ ഉണ്ടായിരുന്നത്. തുടക്കത്തില്‍ ബിക്കിനി മോഡല്‍ എന്നാണ് രശ്മി ആര് നായര്‍ അറിയപ്പെടുന്നത്. പ്ലേബോയുടെ മോഡലായിരുന്നു താനെന്നും രശ്മി അവകാശപ്പെടുന്നു. കൊല്ലം സ്വദേശിനിയാണ് രശ്മി. പത്തനാപുരത്ത് നിന്നും ചെന്നൈയില്‍ എത്തിയപ്പോഴാണ് മോഡലിംഗില്‍ സജീവമായത്.
മോഡല്‍സ് വ്യൂ എന്ന ഇന്റര്‍നാഷണല്‍ മാഗസിനില്‍ സൗത്ത് ഇന്ത്യന്‍ മോഡലിന്റെ ചിത്രമാണ് ആദ്യം ക്ലിക്കായത്. അത് കരിയറില്‍ ഒരു ബ്രേക്കായി മാറുകയാരുന്നു. ഉയരം കുറവ് പക്ഷേ അഞ്ചടി ഉയരക്കാരിയാണ് രശ്മി. ഉയരമൊന്നും മോഡലിങില്‍ പ്രശ്നമില്ല എന്നാണ് രശ്മി പറയുന്നത്. ഐ ടി ജോലി ഉപേക്ഷിച്ചത് മോഡലിങില്‍ സജീവമാകാന്‍ വേണ്ടിയാണെന്നുമാണ് രശ്മി പറഞ്ഞിരുന്നത്. വിവാദങ്ങള്‍ക്ക് തിരി കൊളുത്തുമ്ബോഴും രശ്മിക്ക് അതിലൊന്നും അല്പം പോലും ഭയമില്ലാതെ നേരിടുന്ന പ്രകൃതക്കാരിയാണ് രശ്മി. മറ്റേതൊരു പ്രൊഫഷനേയും പോലെയാണ് മോഡലിംഗും. തൊഴിലിന്റെ ഭാഗമായുള്ള ചിത്രങ്ങള്‍ ഞാന്‍ പേജില്‍ അപ് ലോഡ് ചെയ്യാറുണ്ട്. എല്ലാ ചിത്രങ്ങളും ഞാന്‍ ഇതിന് മുമ്ബും പോസ്റ്റ് ചെയ്തിട്ടുണ്ട്. മോഡലിങ് എന്റെ ജോലിയാണെന്നുമായിരുന്നു രശ്മി വാദിച്ചിരുന്നത്.2015 നവംബര്‍ 17 ന് രാത്രിയില്‍ ആയിരുന്നു രശ്മി നായരേയും രാഹുല്‍ പശുപാലനേയും അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്.