അഭിഭാഷകയെ അപമാനിച്ച രാഹുല്‍ പശുപാലനെതിരെ കുറ്റപത്രം

കൊച്ചി: അഭിഭാഷയെ സാമൂഹ്യ സൈറ്റിലൂടെ അപമാനിച്ച സംഭവത്തില്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായ രാഹുല്‍ പശുപാലനെതിരെ കുറ്റപത്രം. ഹൈക്കോടതി അഭിഭാഷകയായ രാജേശ്വരിയെ അപമാനിച്ച കേസിലാണ് അറസ്റ്റ്.

രാജേശ്വരിയുടെ പ്രൊഫൈല്‍ പേജില്‍ നിന്നുള്ള ചിത്രമെടുത്ത് പുതിയ പേജുണ്ടാക്കി മോശം കമന്റുകള്‍ ഇടുകയായിരുന്നു രാഹുല്‍ പശുപാലന്‍. ഇതിനെതിരെ പ്രതികരിക്കേണ്ടെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ മറ്റൊരാള്‍ക്ക് ഈ അവസ്ഥ ഉണ്ടാകരുതെന്ന് കരുതിയാണ് പരാതി നല്കിയതെന്ന് രാജേശ്വരി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഹുല്‍ പശുപാലന്‍ സംവിധാനം ചെയ്യാനിരുന്ന സിനിമയുടെ നിമ്മാതാവ് രാജേശ്വരിയുടെ സുഹൃത്താണ്. രാഹുല്‍ പശുപാലന്‍ എഴുതിയ തിരക്കഥ രാജേശ്വരിക്ക് സുഹൃത്ത് വായിക്കാന്‍ നല്കി. എന്നാല്‍ സിനിമയ്ക്ക് യോജിച്ച തിരക്കഥയല്ല ഇതെന്ന് രാജേശ്വരി സുഹൃത്തിനെ അറിയിച്ചു.തന്റെ സൃഷ്ടിപരതയെ അപമാനിച്ചതായാണ് രാഹുല്‍ പശുപാലന്‍ ഇതിനെ കണ്ടത്. ഇതാണ് അപമാനിക്കാന്‍ കാരണമായത്.

Top