സ്ഥാനാര്‍ത്ഥി പട്ടിക വൈകീട്ട്; ഉമ്മന്‍ ചാണ്ടിയും കെസി വേണുഗോപാലും മത്സരിക്കില്ല

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകിട്ടോടെ പ്രഖ്യാപിക്കും. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവര്‍ മത്സരിക്കില്ലെന്ന് ഉറപ്പായി.

മൂന്നു സീറ്റുകളില്‍ മാത്രമാണ് തര്‍ക്കം ശേഷിക്കുന്നത്. ഇടുക്കി, വയനാട് സീറ്റുകളില്‍ യഥാക്രമം ഡീന്‍ കുര്യാക്കോസിനേയും ടി.സിദ്ദിഖിനേയും മത്സരിപ്പിക്കണമെന്ന് എ ഗ്രൂപ്പ് നിലപാടെടുത്തു. ഡീനിനെ ഇടുക്കിയില്‍ മത്സരിപ്പിക്കണമെങ്കില്‍ വയനാട്ടില്‍ കെ.പി അബ്ദുള്‍ മജീദിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ഐ ഗ്രൂപ്പ് നിലപാടെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടില്‍ ഒരു സീറ്റ് വേണമെന്ന ഉറച്ച നിലപാട് ഐ ഗ്രൂപ്പ് എടുത്തതോടെ രണ്ട് പേര് വീതം തിരഞ്ഞെടുപ്പ് സമിതിക്ക് വിടാന്‍ തീരുമാനിച്ചത്. വടകരയാണ് തീരുമാനമാകാത്ത മൂന്നാമത്തെ മണ്ഡലം. ഇവിടെ കെഎസ്.യു പ്രസിഡന്റ് കെ.എം അഭിജിത്തോ ഒരു പുതുമുഖമോ സ്ഥാനാര്‍ഥിയായേക്കാം.

ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ തന്നെ മത്സരിക്കും. എറണാകുളത്ത് അവസാന നിമിഷം ഹൈബി ഈഡന് പകരം സിറ്റിങ് എംപി കെ.വി തോമസിന് തന്നെയാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ട്. പത്തനംതിട്ടയില്‍ ആന്റോ ആന്റണി തന്നെ മത്സരിക്കാനാണ് എല്ലാ സാധ്യതയും

ഇവര്‍ സ്ഥാനാര്‍ഥികളാകും
കാസര്‍കോട്: സുബ്ബയ്യറായ്
കണ്ണൂര്‍: കെ.സുധാകരന്‍
കോഴിക്കോട്: എം.കെ രാഘവന്‍
ആലത്തൂര്‍: രമ്യ ഹരിദാസ്
പാലക്കാട്; വി.കെ ശ്രീകണ്ഠന്‍
തൃശൂര്‍: ടി.എന്‍ പ്രതാപന്‍
ചാലക്കുടി: ബെന്നി ബെഹനാന്‍
ആലപ്പുഴ: ഷാനിമോള്‍ ഉസ്മാന്‍
മാവേലിക്കര: കൊടിക്കുന്നില്‍ സുരേഷ്
ആറ്റിങ്ങല്‍: അടൂര്‍ പ്രകാശ്
തിരുവനന്തപുരം: ശശി തരൂര്‍

അവസാന നിമിഷം മാറ്റങ്ങള്‍ക്ക് സാധ്യത
എറണാകുളം; കെ.വി തോമസ്/ ഹൈബി ഈഡന്‍
പത്തനംതിട്ട: ആന്റോ ആന്റണി/ മാത്യു കുഴല്‍നാടന്‍/പി.സി വിഷ്ണുനാഥ്
ഇടുക്കി: ഡീന്‍ കുര്യാക്കോസ്/ ജോസഫ് വാഴയ്ക്കന്‍
വയനാട്: ടി.സിദ്ദിഖ്/ കെ.പി അബ്ദുള്‍ മജീദ്

Top