തിരുവനന്തപുരം: കെഎം മാണി യുഡിഎഫ് വിടുമെന്ന് സ്വപ്‌നത്തില്‍ പോലും ഉമ്മന്‍ചാണ്ടി വിചാരിച്ചില്ല. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനം വേദനാജനകമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ബാര്‍ കേസില്‍ പലതവണ മാണിയെ രക്ഷിക്കാന്‍ നോക്കിയ ആളാണ് ഉമ്മന്‍ചാണ്ടിയെന്നാണ് ആരോപണം. മാണിയെ കുറ്റവിമുക്തനാക്കാനാണ് ഉമ്മന്‍ചാണ്ടി പരിശ്രമിച്ചത്. എന്നിട്ടും മാണി ആ നന്ദി കാണിച്ചില്ല. ബാര്‍ കോഴക്കേസിന്റെ അന്വേഷണത്തിലെ ചില തെറ്റിദ്ധാരണകള്‍ മാണിക്കുണ്ടായിരുന്നെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ബാര്‍ കേസില്‍ കേസില്‍ വിജിലന്‍സ് കോടതിക്ക് കൊടുത്ത രണ്ട് അന്വേഷണ റിപ്പോര്‍ട്ടിലും മാണിയെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ മാണിക്ക് ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ നിലനില്‍ക്കുകയാണ്. അതിനാലാണ് ഇത്തരമൊരു നിലപാട് ഉണ്ടാകാന്‍ ഇടയായതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അതേസമയം, ആത്മാഭിമാനമുണ്ടെങ്കില്‍ മാണി രാജി വയ്ക്കണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ ആവശ്യപ്പെട്ടു. മുന്നണി വിടുകയും തദ്ദേശ സ്ഥാപനങ്ങളില്‍ ധാരണ നിലനിറുത്തുകയും ചെയ്യുന്നത് ശരിയല്ല. മുന്നണി വിട്ടു പോയ സ്ഥിതിക്ക് തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനങ്ങള്‍ മാണി ഗ്രൂപ്പ് രാജി വയ്ക്കണമെന്നും തങ്കച്ചന്‍ പറഞ്ഞു.
കോണ്‍ഗ്രസിന് ഇനി മുതല്‍ ശുക്രദശ ആയിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എന്‍.പ്രതാപന്‍ പറഞ്ഞു. മാണിയെ പിന്തുണച്ചതാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്കിടയാക്കിയതെന്നും പ്രതാപന്‍ ചൂണ്ടിക്കാട്ടി.