മഴ ശക്തമാകുന്നു; 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; അറബികടലിൽ രൂപപ്പെട്ട ന്യുന മർദ്ദം തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിച്ചു; കൂടുതൽ ജാഗ്രത വേണം

തിരുവനന്തപുരം: മഴ ശക്തമാകുന്നു. കാലാവസ്ഥ നിരീക്ഷണ വകുപ്പ് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. കോട്ടയം ഒഴികെയുള്ള മറ്റ് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപം കൊണ്ട ന്യൂനമര്‍ദങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ശക്തികൂടിയ ന്യൂനമര്‍ദമായി മാറിയേക്കും. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍ – ഗോവ തീരത്തിന് സമീപത്തായാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മിന്നലോടുകൂടിയ മഴ തുടരാനാണ് സാധ്യത.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ക്വാറിയിങ്, മൈനിങ് പ്രവര്‍ത്തനങ്ങളും മലയോര, കായലോര, കടലോര മേഖലയിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതവും വിനോദ സഞ്ചാരവും നിരോധിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധനം തുടരുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.

Top