ലോസ് ആഞ്ചല്‍സ്: എണ്‍പത്തിയൊന്‍പതാം അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള 2017-ലെ ഓസ്‌കര്‍ പുരസ്‌കാരം മൂണ്‍ലൈറ്റ് നേടി. മികച്ച സംവിധായകന്‍ ലാ ലാ ലാന്‍ഡ് ഒരുക്കിയ ഡാമിയന്‍ ഷാസെലാണ്. മാഞ്ചെസ്റ്റര്‍ ബൈ ദ് സീ എന്ന ചിത്രത്തിലെ അഭിനയത്തിന് കാസെ അഫ്‌ലെക്ക് മികച്ച നടനുള്ള പുരസ്‌കാരം നേടിയപ്പോള്‍ ലാ ലാ ലാന്‍ഡിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച എമാ സ്റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. 14 നോമിനേഷനുകള്‍ നേടിയ ലാ ലാ ലാന്‍ഡ് ആകെ ആറു പുരസ്‌കാരങ്ങള്‍ നേടി. ആജീവനാന്ത നേട്ടത്തിനുള്ള പുരസ്‌കാരം ജാക്കി ചാനാണ്. ആദ്യമായാണ് ജാക്കി ചാന് അക്കാദമി അവാര്‍ഡ് കിട്ടുന്നത്.
മികച്ച സഹനടന്‍: മഹേര്‍ഷാല അലി (ചിത്രം: മൂണ്‍ലൈറ്റ്)

മികച്ച സഹനടി: വയോലാ ഡേവിസ്, ചിത്രം: ഫെന്‍സസ്

- മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റൈലിങ്: അലെസാന്ദ്രൊ ബെര്‍റ്റലാസി, ജോര്‍ജിയോ ഗ്രിഗോറിണി, ക്രിസ്റ്റഫര്‍ നെല്‍സണ്‍
- വസ്ത്രാലങ്കാരം: കോളീന്‍ അറ്റ്വുഡ് (ഫന്റാസ്റ്റിക് ബീസ്റ്റ്‌സ് ആന്‍ഡ് വേര്‍ ടു ഫൈന്‍ഡ് ഥെം)
- ആലിസ് ഇന്‍ വണ്ടര്‍ലാന്‍ഡ് (2011), മെമോയ്‌സ് ഓഫ് എ ഗെയ്ഷ (2006), ഷിക്കാഗോ (2003) എന്നീ ചിത്രങ്ങള്‍ക്കാണ് കോളീന്‍ അറ്റ്വുഡിന് ഇതിന് മുന്‍പ് അവാര്‍ഡ് ലഭിച്ചത്.
- ഡോക്യുമെന്ററി ഫീച്ചര്‍: ഒ.ജെ: മെയ്ഡ് ഇന്‍ അമേരിക്ക (സംവിധാനം: എസ്ര എഡെല്‍മാന്‍, കാരലിന്‍ വാട്ടര്‍ലോ)
- സൗണ്ട് എഡിറ്റിങ്: സിവിയന്‍ ബെല്ലെമേര്‍ (അറൈവല്‍)
- സൗണ്ട് മിക്‌സിങ്: കെവിന്‍ ഒ കോണല്‍, ആന്‍ഡി റൈറ്റ്, റോബര്‍ട്ട് മെക്കന്‍സി, പീറ്റര്‍ ഗ്രേസ് (ഹാക്‌സോ റിഡ്ജ്)
മികച്ച ചിത്രം, നടന്‍, നടി എന്നിങ്ങനെ 24 വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക. 14 നോമിനേഷനുകള്‍ നേടിയ ലാ ലാ ലാന്‍ഡ് ആണ് ഇത്തവണത്തെ ശ്രദ്ധാകേന്ദ്രം. ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര തുടര്‍ച്ചയായി രണ്ടാം തവണയും ഓസ്‌കറില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്. ട്രംപിന്റെ യാത്രാ വിലക്കുള്ളതിനാല്‍ വിദേശ ഭാഷാ ചിത്ര വിഭാഗത്തില്‍ നോമിനേഷന്‍ നേടിയ ഇറാനില്‍ നിന്നുള്ള ദ സെയില്‍സ്മാന്റെ സംവിധായകനോ അണിയറ പ്രവര്‍ത്തകരോ പുരസ്‌കാര ച്ചടങ്ങിനെത്തില്ല. പകരം നാസയില്‍ ജോലി ചെയ്യുന്ന ഇറാനില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ ചിത്രത്തെ പ്രതിനീധികരിച്ചെത്തും. ലിയനാര്‍ഡോ ഡി കാപ്രിയോ, ബ്രീ ലാര്‍സണ്‍ തുടങ്ങിയ പ്രമുഖ ഹോളിവുഡ് താരങ്ങളെല്ലാം റെഡ് കാര്‍പ്പറ്റിലെത്തും. ജിമ്മി കിമ്മലാണ് പരിപാടിയുടെ അവതാരകന്‍
ഓസ്‌കര്‍ നാമനിര്‍ദ്ദേശത്തിന്റെ എണ്ണത്തില്‍ ഹോളിവുഡിലെ എക്കാലത്തെയും ഹിറ്റുകളായ ടൈറ്റാനിക്ക്, ഓള്‍ എബൗട്ട് ഈവ് എന്നീ ചിത്രങ്ങളുടെ റെക്കോഡുകള്‍ക്കൊപ്പമെത്തിയിരുന്നു ലാ ലാ ലാന്‍ഡ്. ഈ സിനിമ എത്ര അവാര്‍ഡുകള്‍ വാരിക്കുട്ടുമെന്നതാണ് ഇത്തവണ ഓസ്‌കറിനെ കൂടുതല്‍ ശ്രദ്ധയാകര്‍ഷിപ്പിക്കുന്നത്. 89-ാമത് അക്കാദമിപുരസ്‌കാരങ്ങള്‍ക്കായുള്ള നാമനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച ചിത്രം, സംവിധായകന്‍, നടന്‍, നടി, ഗാനം എന്നിവയുള്‍പ്പെടെ 14 വിഭാഗങ്ങളിലെ പുരസ്‌കാരങ്ങള്‍ക്കാണ് സംഗീതപ്രാധാന്യമുള്ള ഹാസ്യ- പ്രണയ ചിത്രമായ ലാ ലാ ലാന്‍ഡിനെ പരിഗണിച്ചിട്ടുള്ളത്. ഡാമിയന്‍ ഷസേലാണ് ചിത്രത്തിന്റെ സംവിധായകന്‍. റയാന്‍ ഗോസ്ലിങ്, എമ്മ സ്റ്റോണ്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
എട്ടുനാമനിര്‍ദ്ദേശങ്ങള്‍ നേടിയ ‘മൂണ്‍ലൈറ്റാ’ണ് ഓസ്‌കര്‍വേദിയില്‍ ലാ ലാ ലാന്‍ഡിന്റെ പ്രധാന എതിരാളിയെന്നാണ് വിലയിരുത്തല്‍. ഇവയ്ക്കുപുറമേ മാഞ്ചസ്റ്റര്‍ ബൈ ദ സീ, അറൈവല്‍ എന്നീ ചിത്രങ്ങളും വെല്ലുവിളിയാണ്. നേരത്തേ, ഗോള്‍ഡന്‍ഗ്ലോബില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വിഭാഗങ്ങളിലെല്ലാം പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി ലാ ലാ ലാന്‍ഡ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഏഴുപുരസ്‌കാരങ്ങളാണ് ഗോള്‍ഡന്‍ ഗ്ലോബില്‍ ലാ ലാ ലാന്‍ഡ് സ്വന്തമാക്കിയത്. സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ സുപരിചിതനായ ഇന്ത്യന്‍വംശജന്‍ ദേവ് പട്ടേലും ഓസ്‌കര്‍ നാമനിര്‍ദ്ദേശപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ‘ലയണ്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരത്തിനാണ് ദേവ് പട്ടേലിനെ പരിഗണിച്ചിട്ടുള്ളത്.
പ്രധാന നാമനിര്‍ദ്ദേശങ്ങള്‍
മികച്ച ചിത്രം: ലാ ലാ ലാന്‍ഡ്, മൂണ്‍ലൈറ്റ്, മാഞ്ചസ്റ്റര്‍ ബൈ ദ സീ, അറൈവല്‍, ഫെന്‍സസ്, ലയണ്‍, ഹിഡെന്‍ ഫിഗേഴ്സ്, ഹാക്സാ റിഡ്ജ്, ഹെല്‍ ഓര്‍ ഹൈ വാട്ടര്‍.
മികച്ച നടന്‍: റയാന്‍ ഗോസ്ലിങ്(ലാ ലാ ലാന്‍ഡ്), കാസെ അഫ്ലെക്ക് (മാഞ്ചസ്റ്റര്‍ ബൈ ദ സീ), ഡെന്‍സെല്‍ വാഷിങ്ടണ്‍(ഫെന്‍സസ്), ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡ്(ഹാക്സാ റിഡ്ജ്) വിഗ്ഗൊ മോര്‍ട്ടെന്‍സെന്‍(കാപ്റ്റന്‍ ഫെന്റ്‌റാസ്റ്റിക്).
മികച്ച നടി: നതാലി പോര്‍ട്ട്മാന്‍ (ജാക്കി), എമ്മ സ്റ്റോണ്‍(ലാ ലാ ലാന്‍ഡ്), ഇസബെല്ല ഹുപ്പെര്‍ട്ട് (എല്ലെ), മെറില്‍ സ്ട്രീപ്പ്(ഫ്ലോറന്‍സ് ഫോസ്റ്റര്‍ ജെന്‍കിന്‍സ്), റുത്ത് നെഗ്ഗ(ലൗവിങ്)
ഓസ്‌കര്‍ വേദിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ആദ്യ പ്രതികരണം ഉയര്‍ന്നു. മികച്ച മേക്കപ്പിനുള്ള പുരസ്‌കാരം നേടിയ അലെസാന്ദ്രൊ ബെര്‍റ്റലാസിയാണ് താന്‍ ഒരു കുടിയേറ്റക്കാരനാണെന്ന് വേദിയില്‍ പ്രത്യേകം എടുത്തു പറഞ്ഞത്. താന്‍ ഇറ്റലിയില്‍ നിന്ന് വന്ന കുടിയേറ്റക്കാരനാണെന്ന് അദ്ദേഹം എല്ലാവരെയും ഓര്‍മിപ്പിച്ചു. നേരത്തെ ട്രംപിന്റെ വിസാ നയത്തിനോടുള്ള പ്രതിഷേധ സൂചകമായി ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങില്‍ താന്‍ പങ്കെടുക്കില്ലെന്ന് ഇറാനിയന്‍ നടി തരാനെ അലിദൂസ്തി അറിയിച്ചിരുന്നു. ഓസ്‌കാറിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള ദ സെയില്‍സ്മാന്‍ എന്ന ഇറാനിയന്‍ ചിത്രത്തിലെ നായികയാണ് തരാനെ. ഇറാനികള്‍ക്ക് വിസ അനുവദിക്കില്ലെന്ന ട്രംപിന്റെ നിലപാട് വംശീയ വിവേചനമാണെന്നും. സാംസ്‌കാരിക പരിപാടിയായാണെങ്കില്‍ കൂടി ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങ് താന്‍ ബഹിഷ്‌ക്കരിക്കുകയാണെന്നും തരാനെ ട്വിറ്ററില്‍ കുറിച്ചു.
അസ്‌കര്‍ ഫര്‍ഹാദി സംവിധാനം ചെയ്ത ദ സെയില്‍സ്മാന്‍ വിദേശ ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലാണ് മത്സരത്തിനുള്ളത്. 2012-ല്‍ അസ്‌കറിന്റെ ‘എ സെപറേഷന്‍’ എന്ന ചിത്രത്തിന് ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളിലുള്ളവര്‍ക്ക് അമേരിക്കയിലേക്ക് വിസ നല്‍കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുമെന്നതാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ഇറാന്‍, സിറിയ, സൊമാലിയ, ലിബിയ, സുഡാന്‍, യെമന്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് നിയന്ത്രണം ഏറ്റവും കൂടുതല്‍ ബാധമാകുന്നത്.

കഴിഞ്ഞവര്‍ഷം ഓസ്‌കാര്‍ വേദിയില്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ആയിരുന്നു
ശ്രദ്ധാകേന്ദ്രമെങ്കില്‍ ഇത്തവണ അത് ദീപിക പദുക്കോണ്‍ ആണ്. 2017ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ സിനിമായി ദീപിക അഭിനയിച്ച എക്‌സ് എക്‌സ് എക്‌സ്: റി്‌ട്ടേര്‍ണ്‍ ഓഫ് എക്‌സന്‍ഡര്‍ കേജ് മാറിയതിന് പിന്നാലെയാണ് താരത്തിന് പുതിയ അംഗീകാരം എത്തിയത്. ദീപികയുടെ സ്‌റ്റൈലിസ്റ്റ് എലിസബത്ത് സാള്‍സ്മാന്‍ ദീപിക ഓസ്‌കാര്‍ വേദിയിലുണ്ടാകുമെന്ന സൂചന നല്‍കിയത്. ഓസ്‌കാറുമായി ബന്ധപ്പെട്ട രണ്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ എലിസബത്ത് ഷെയര്‍ ചെയ്തു. എലിസബത്ത് ലോസ് ആഞ്ചലസില്‍ എത്തിയതായും അറിയിച്ചതോടെ ദീപികയുടെ സാന്നിധ്യമുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
ഹോളിവുഡില്‍ തരംഗമായി മാറിയ പുതിയ സിനിമ ദീപികയെ ഹോളിവുഡ് ആരാധകര്‍ക്കും സുപരിചിതയാക്കിയിട്ടുണ്ട്. ഇതുതന്നെയാണ് ദീപിയുടെ ഓസ്‌കാര്‍ അരങ്ങേറ്റത്തിനും കാരണമായിരിക്കുന്നത്. 310 മില്യണ്‍ ഡോളറാണ് ദീപികയുടെ സിനിമ ഇതുവരെയായി കലക്ട് ചെയ്തിരിക്കുന്നത്. അതായത് ഏകദേശം 2075 കോടി രൂപ. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കലക്ഷനും വിന്‍ ഡീസല്‍ നായകനായ ഈ സിനിമയ്ക്കാണ്. 54 കോടിരൂപ ഇന്ത്യയില്‍ നിന്നുമാത്രം സിനിമ കലക്ട് ചെയ്തു.


