ന്യൂഡൽഹി: പ്രധാനമന്ത്രി മോദിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി രംഗത്ത്. മോദിക്കെതിരെ സംസാരിക്കുന്നവരെയൊക്കെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയാണ്. എല്ലാവരും തെരുവിലിറങ്ങിയാല്‍ താമസിപ്പിക്കാന്‍ ജയില്‍ തികയാതെ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജയിലുകളില്‍ ആളുകളെ നിറയ്ക്കാനുള്ള പരിപാടി എപ്പോള്‍ ഏത് സമയത്താണ് ആരംഭിക്കേണ്ടതെന്ന് ഞങ്ങള്‍ തീരുമാനിക്കുന്ന ദിവസം വരുമെന്ന് നരേന്ദ്രമോദിയോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,എല്ലാവരും തെരുവുകളിലേക്കിറങ്ങിയാല്‍ ജയില്‍ തികയാതെ വരുമെന്നും ഉവൈസി പറയുകയുണ്ടായി.പൗരത്വ നിയമത്തിനെതിരെ നാടകം കളിച്ച വിദ്യാർത്ഥിയുടെ അമ്മയ്‌ക്കെതിരെയും സ്‌കൂളിലെ പ്രധാനദ്ധ്യാപികയ്‌ക്കെതിരെയും കേസെടുത്ത സംഭവത്തിൽ ആണ് പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഒവൈസി രംഗത്ത് വന്നത് .
‘മോദിക്കെതിരെ ആരെങ്കിലും സംസാരിച്ചാൽ അവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുകയാണ്. ജയിലുകളിൽ ആളുകളെ നിറയ്ക്കാനുള്ള പരിപാടി എപ്പോൾ ഏത് സമയത്താണ് ആരംഭിക്കേണ്ടതെന്ന് ഞങ്ങൾ തീരുമാനിക്കുന്ന ദിവസം വരുമെന്ന് നരേന്ദ്രമോദിയോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു,എല്ലാവരും തെരുവുകളിലേക്കിറങ്ങിയാൽ ജയിൽ തികയാതെ വരുമെന്നും ഉവൈസി പറഞ്ഞു.
‘ഇന്ത്യയിലെ എല്ലാ ജയിലുകളിലും മൂന്നു ലക്ഷം ജനങ്ങളെ പാർപ്പിക്കാനേ സൗകര്യമുള്ളു. ഞങ്ങളെല്ലാവരും കൂടി തെരുവുകളിലേക്കിറങ്ങിയാൽ ഇന്ത്യയിലെ ജയിലുകൾ തികയാതെ വരും. ഒന്നുകിൽ നിങ്ങൾ ഞങ്ങളെ ജയിലിൽ പാർപ്പിക്കണം,അല്ലെങ്കിൽ വെടിവെക്കണം,’ ഉവൈസി പറഞ്ഞു. യുണൈറ്റഡ് മുസ്‌ലിം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരത്വ ഭേദഗതിയ്‌ക്കെതിരെ നടന്ന സ്ത്രീകളുടെ പ്രതിഷേധ കൂട്ടായ്മയിൽ സംസാരിക്കവെയാണ് ഒവൈസി ഇക്കാര്യം വ്യക്തമാക്കിയത്.
പൗരത്വ നയമത്തിനെതിര അവസരിപ്പിച്ച നാടകത്തിൽ സ്‌കൂളിലെ വിദ്യാർത്ഥിയായ ആറാം ക്ലാസുകാരി അവതരിപ്പിച്ച ഒരു കഥാപാത്രം പറയുന്ന സംഭാഷണം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുന്നതാണെന്ന് ആരോപിച്ചുകൊണ്ട് സാമൂഹികപ്രവർത്തകനായ നീലേഷ് രക്ഷയാൽ ആണ് കർണാടക പൊലീസിന് പരാതി നൽകിയത്.’ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ നിയമഭേദഗതിയും കൊണ്ടുവന്ന’ പ്രധാനമന്ത്രിയെ അപമാനിക്കുന്ന വാക്കുകൾ ഉൾകൊള്ളുന്ന നാടകം അവതരിപ്പിക്കാൻ സ്‌കൂൾ അനുമതി നൽകിയെന്നും അതിനായി സ്‌കൂൾ അധികൃതർ കുട്ടികളെ ഉപയോഗപ്പെടുത്തിയെന്നുമാണ് നീലേഷ് തന്റെ പരാതിയുടെ ആരോപ്പിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124(എ), 153(എ) എന്നീ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.