കണ്ണൂര്‍: ആര്‍എസ്എസിനെ വെട്ടിലാക്കുന്ന പരാമര്‍ശവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ധനരാജിനെ വെട്ടി കൊലപ്പെടുത്താന്‍ ആര്‍എസ്എസ് നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നുവെന്നാണ് ജയരാജന്‍ പറയുന്നത്. കെ സുരേന്ദ്രന്റെ വായില്‍ നിന്ന് അറിയാതെ ഈ പേര് വീണതാണ്. ചാനല്‍ ചര്‍ച്ചകളിലൂടെ ധനരാജിനോടുള്ള പക ആര്‍എസ്എസ് നേതാക്കളില്‍നിന്നും മനസിലായിട്ടുണ്ട്.
ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ ധനരാജിനെ കൊലപ്പെടുത്താന്‍ ആര്‍എസ്എസ് നേരത്തെ പദ്ധതിയിട്ടിരുന്നതായി മനസ്സിലാക്കാം. ജില്ലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.
അതേസമയം കേസിലെ പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി കണ്ണൂര്‍ എസ്പി പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം വിപുലീകരിക്കുമെന്നും എസ്പി അറിയിച്ചു. പയ്യന്നൂരില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് പയ്യന്നൂരില്‍ ഇന്നു ഹര്‍ത്താല്‍ ആചരിക്കുകയാണ്.