മിൽമ ചെയർമാനും കോൺഗ്രസ് നേതാവുമായ പി.എ ബാലൻ മാസ്റ്റർ അന്തരിച്ചു ;മരണം സംഭവിച്ചത് മസ്തിഷകത്തിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടയിൽ

സ്വന്തം ലേഖകൻ

തൃശൂർ : മിൽമ ചെയർമാനും കോൺഗ്രസ് നേതാവുമായ പി എ ബാലൻ മാസ്റ്റർ (74) അന്തരിച്ചു. മസ്തിഷ്‌കത്തിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടയിലാണ് അന്ത്യം സംഭവിചച്ചത്. നിലവിൽ കർഷക കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്നു ബാലൻ മാസ്റ്റർ. മിൽമയുടെ സ്ഥാപക നേതാക്കളിലൊരാളാണ് ബാലൻ മാസ്റ്റർ. 30 വർഷത്തിലേറെ മിൽമയുടെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. അതിനു മുൻപ് മിൽമയുടെ എറണാകുളം മേഖല യൂണിയൻ ചെയർമാൻ ആയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഖില കേരള എഴുത്തച്ഛൻ സമാജം സംസ്ഥാന വൈസ് പ്രസിഡന്റ് ആയ ബാലൻ മാസ്റ്റർ മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ പ്രസിഡന്റ്, സംസ്ഥാന സഹകരണ യൂണിയൻ മെംബർ എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് തൃശൂർ അവിണിശേരിയിലെ വീട്ടുവളപ്പിൽ നടക്കും.

Top