സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ധൂര്‍ത്ത് വിജിലന്‍സ് അന്വേഷിക്കട്ടെ; അഞ്ജുവിനെ വിമര്‍ശിച്ച് മുന്‍ പ്രസിഡന്റ് പത്മിനി

36a1fa6c_img_2528

തിരുവനന്തപുരം: യുഡിഎഫിന്റെ ചില താല്‍പര്യങ്ങള്‍ക്ക് പത്മിനി വഴങ്ങാത്തതു കൊണ്ടാണ് പ്രസിഡന്റ് സ്ഥാനത്ത് അഞ്ജു ബോബി ജോര്‍ജ്ജിനെ മാറ്റാന്‍ കാരണമായതെന്ന കൗണ്‍സിലംഗത്തിന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്. ഇതിനിടയില്‍ അഞ്ജുവിനെതിരെ മുന്‍ പ്രസിഡന്റ് പത്മിനി പ്രതികരിച്ചു.

മുന്‍ ഭരണസമിതിയുടെ നേട്ടങ്ങള്‍ സ്വന്തമാക്കിയ അഞ്ജു എട്ടുകാലി മമ്മൂഞ്ഞ് ചമയരുതെന്ന് പത്മിനി പറയുന്നു. കൗണ്‍സിലിലെ ധൂര്‍ത്ത് അവസാനിപ്പിക്കണമെന്നും പത്മിനി തോമസ് ആവശ്യപ്പെട്ടു. ആറുമാസത്തിനുള്ളില്‍ കൗണ്‍സില്‍ നടപ്പാക്കിയ പദ്ധതികളെന്ന പേരില്‍ അഞ്ജു കായികമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയവയെല്ലാം മുന്‍ ഭരണസമിതിയുടേതാണ്. ഒളിമ്പിക്സ് മെഡല്‍ ലക്ഷ്യം വെച്ച് വിദേശപരിശീലകന്റെ സേവനം ലഭ്യമാക്കിക്കൊണ്ടുള്ള എ ലൈറ്റ് സ്‌കീം പദ്ധതി കഴിഞ്ഞ ഭരണസമിതി തുടങ്ങിയതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാര്യവട്ടം എല്‍എന്‍സിപിയില്‍ ഒരു വര്‍ഷം മുമ്പേ തുടങ്ങിയ പദ്ധതിയില്‍ ആദ്യം അത്ലറ്റിക്സ് മാത്രമായിരുന്നു ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ പിന്നീട് നീന്തല്‍, വോളിബാള്‍, ഫെന്‍സിങ് എന്നിവക്കും വിദേശ പരിശീലകരെ ഏര്‍പ്പെടുത്തി. കായികതാരങ്ങള്‍ക്ക് പ്രതിമാസം 10,000 രൂപ നല്‍കുന്ന അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ് പദ്ധതിയും ക്വാളിറ്റി ട്രെയിനിങ് കിറ്റുമെല്ലാം മുന്‍ ഭരണസമിതിയുടെ നേട്ടങ്ങളാണെന്നും പത്മിനി പറയുന്നു.

ഗണേഷ്‌കുമാര്‍ കായികമന്ത്രിയായിരുന്ന കാലത്താണ് ഇവ ആരംഭിച്ചത്. ഭരണസമിതിയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുള്ള പോസ്റ്റുകളില്‍ ഇത്തരം പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തെ സ്പോര്‍ട്സ് കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളും വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന അഞ്ജുവിന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നെന്നും പത്മിനി പറഞ്ഞു.

Top