ഗെയിം, മ്യൂസിക് എന്നീ ആപ്ലിക്കേഷന്‍ വഴി ഇന്ത്യന്‍ സുരക്ഷാ സംവിധാനത്തിലേക്ക് ഭീകരര്‍ നുഴഞ്ഞുകയറും!

hack-hacking

ദില്ലി: കാറുകള്‍ നിര്‍മ്മിച്ച് ഓടിച്ച് കയറ്റി ആക്രമണം നടത്താന്‍ ഐഎസ് ഭീകരര്‍ പദ്ധതിയിടുന്നുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ ഐഎസിന്റെ പുതിയ പദ്ധതിയും പുറത്ത്. ആപ്ലിക്കേഷന്‍ വഴി നുഴഞ്ഞു കയറാനുള്ള ശ്രമമാണ് ഇപ്പോള്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ ശ്രമിക്കുന്നത്.

ഗെയിം, മ്യൂസിക് ആപ്ലിക്കേഷനുകള്‍ വഴി ഇന്ത്യന്‍ സുരക്ഷാ സംവിധാനത്തിലേക്ക് നുഴഞ്ഞുകയറാനാണ് ശ്രമം. കേന്ദ്രസര്‍ക്കാരാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്. ടോപ് ഗണ്‍, എംപിജങ്കി, വിഡിജങ്കി, ടോക്കിങ് ഫ്രോഗ് തുടങ്ങിയ ആപ്ലിക്കേഷനുകളാണ് ഇവയില്‍ ചിലതെന്നും സര്‍ക്കാര്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോലി സാധ്യതകളും ചാരപ്രവര്‍ത്തനം നടത്തിയാല്‍ സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തും മുന്‍ സൈനികരെ കുടുക്കുന്നതിനും ഇവര്‍ ശ്രമിക്കുന്നുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി ഹരിഭായ് പ്രതിഭായ് ചൗധരി ലോക്‌സഭയില്‍ അറിയിച്ചു.

2013-16 കാലയളവില്‍ സൈനികരായിരുന്ന ഏഴുപേരാണ് ചാരവൃത്തിക്ക് അറസ്റ്റിലായത്. സ്മാര്‍ട്ട്‌ഫോണുകളിലും ആപ്പുകളിലുമുള്ള മാല്‍വെയറുകളുടെ സാന്നിധ്യത്തിന് ഐഎസ്‌ഐയെ സംശയിക്കണം. സൈബര്‍ അറ്റാക്കുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്‍കരുതലുകളെടുക്കണമെന്നും കാട്ടി സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിവിധ മന്ത്രാലയങ്ങള്‍ക്കും കത്തയച്ചിട്ടുണ്ടെന്നും ചൗധരി പറഞ്ഞു.

Top