ലോകത്തിലെ ഏറ്റവും ശക്തിയേറിയ വ്യോമ പ്രതിരോധ സംവിധാനവുമായി ഇന്ത്യ; പ്രതിരോധ സംവിധാനം സ്ഥാപിച്ചത് പഞ്ചാബിൽ; വെല്ലുവിളിച്ചത് പാക്കിസ്ഥാനെയും ചൈനയെയും

ഇൻഡോർ: ലോകത്തിലെ ഏറ്റവും ശക്തമായ വ്യോമ പ്രതിരോധ സംവിധാനം രാജ്യത്ത് സ്ഥാപിച്ച് പാക്കിസ്ഥാനെയും ചൈനയെയും വെല്ലുവിളിച്ച് ടീം ഇന്ത്യ. ഇന്ത്യയെ തകർക്കാൻ എത്തുന്ന ശത്രുവിന്റെ യുദ്ധ വിമാനങ്ങളെ കണ്ടെത്തി, തവിടുപൊടിയാക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ പഞ്ചാബിൽ ഇന്ത്യൻ സൈന്യം ഒരുക്കിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര വ്യോമപ്രതിരോധ സംവിധാനം പഞ്ചാബിൽ സ്ഥാപിച്ചു. റഷ്യയിൽ നിന്നും ലഭിച്ച എസ് 400 ട്രയംഫ് മിസൈലാണ് ഇന്ത്യ പഞ്ചാബിൽ സ്ഥാപിച്ചത്. പാകിസ്താനും ചൈനയും ഇന്ത്യയ്ക്ക് നേരെ തൊടുക്കുന്ന ക്രൂസ് മിസൈലുകളോ, യുദ്ധവിമാനങ്ങളോ, ഡ്രോണുകളോ ചാരമാക്കാൻ എസ് 400 ട്രയംഫ് മിസൈലിന് കഴിയും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റഷ്യയിൽ നിന്നും പ്രത്യേക പരിശീലനം നേടിയ സൈനികരാണ് എസ് 400 പ്രവർത്തിപ്പിക്കുന്നത്. 2018 ഒക്ടോബറിലാണ് 5.43 ബില്യൺ ഡോളറിന് റഷ്യയും ഇന്ത്യയും എസ്-400 മിസൈലുകൾ വിതരണം ചെയ്യാനുള്ള കരാറിൽ ഒപ്പുവച്ചത്. 400 കിലോമീറ്റർ വരെ അകലെയുള്ള ലക്ഷ്യസ്ഥാനങ്ങൾ നശിപ്പിക്കാനുള്ള കഴിവ് എസ് 400നുണ്ട്.

ദൂരക്കാഴ്ചയുള്ള റഡാറുകളാണ് എസ്400 ട്രയംഫ് മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ മറ്റൊരു പ്രത്യേകത. 600 കിലോമീറ്റർ അകലെ വരെയുള്ള കാര്യങ്ങൾ നിരീക്ഷിച്ചറിയാനുള്ള കഴിവാണ് ഇവയുടെ പ്രത്യേകത. അതിർത്തിമേഖലകളിൽ നിന്നും ഇന്ത്യയിലേക്ക് പറുന്നവരുന്ന ഏത് വസ്തുവും നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്താൻ റഡാറുകൾക്ക് കഴിയും.

പാകിസ്താൻ വ്യോമാക്രമണത്തിൽ പ്രധാനമായ അമേരിക്കൻ നിർമ്മിതമായ എഫ്16 യുദ്ധവിമാനത്തെ തകർക്കാനും എസ് 400നാകും. ശത്രുസേനകളുടെ കണ്ണിൽപ്പെടാതെ പറക്കാനുള്ള ശേഷിയുള്ള സ്റ്റെൽത് സ്വഭാവമുള്ള അമേരിക്കൻ നിർമ്മിത എഫ് 35നെ തകർക്കാനുള്ള കഴിവും മിസൈലിനുണ്ട്. ഏത് ആക്രമണവും നേരിടാൻ തങ്ങൾക്ക് കെൽപ്പുണ്ടെന്ന് പാകിസ്താനെയും ചൈനയെയും അറിയിക്കുകയാണ് വ്യോമപ്രതിരോധ സംവിധാനം പഞ്ചാബിൽ സ്ഥാപിച്ചതിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.

Top