പാലാ പിടിച്ചെടുക്കാൻ ഇടതുപക്ഷം ; മാണി സി.കാപ്പന്‍ എന്‍.സി.പി സ്ഥാനാര്‍ഥി

പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി .കാപ്പനെ സ്ഥാനാര്‍ഥിയാക്കാന്‍ എന്‍.സി.പി യോഗത്തില്‍ ധാരണ. തീരുമാനം എല്‍.ഡി.എഫിനെ അറിയിക്കും. ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് ഉണ്ടാകും.

പാലാ കെ.എം.മാണിയുടെ സ്വന്തം മണ്ഡലമായിരുന്നത് യുഡിഎഫിന് മുന്‍തൂക്കം നല്‍കുന്നുണ്ടെങ്കിലും വാശിയേറിയ പോരാട്ടത്തിനാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. മാണിയുടെ വിയോഗത്തെ തുടര്‍ന്ന് വരുന്ന തിരഞ്ഞെടുപ്പില്‍ സഹതാപ വോട്ടുകൾക്കുള്ള സാധ്യത ഇടതുമുന്നണിയോ മല്‍സരിക്കുന്ന എന്‍സിപിയോ തള്ളിക്കളയുന്നില്ല. എന്നാല്‍ സ്ഥാനാര്‍ഥിയെ ചൊല്ലിയുള്ള കേരള കോണ്‍ഗ്രസിലെ തര്‍ക്കം എന്‍സിപിക്ക് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോസ് കെ. മാണിയും പി.ജെ.ജോസഫും തമ്മില്‍ കൂടുതല്‍ ഇടഞ്ഞാല്‍ യുഡിഎഫ് വോട്ടുകള്‍ ചോരുമെന്നാണ് ഇടതുമുന്നണി കണക്കു കൂട്ടുന്നത്. ലോക്സഭയിലുണ്ടായ കനത്ത പരാജയത്തില്‍നിന്നു മുക്തരാവാന്‍ വിജയമോ നില മെച്ചപ്പെടുത്തലോ പാലായില്‍ ഇടതുമുന്നണിക്ക് അനിവാര്യമാണ്.

കഴിഞ്ഞ തവണ കെ.എം.മാണിയുടെ ഭൂരിപക്ഷം നാലായിരത്തിലേക്കു കുറയ്ക്കാന്‍ മാണി സി കാപ്പനു കഴിഞ്ഞുവെന്നത് ഇടതുക്യാംപിന് ആശ്വാസമാകുന്ന ഘടകമാണ്. നിഷ ജോസ് കെ മാണി യുഡിഎഫ് സ്ഥാനാര്‍ഥിയായാല്‍ ജോസഫ് വിഭാഗവും കോണ്‍ഗ്രസിലെ ഒരു വിഭാഗവും തങ്ങളെ തുണയ്ക്കുമെന്നാണ് എന്‍സിപിയുടെ പ്രതീക്ഷ.മാണി സി.കാപ്പനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് എന്‍സിപിയില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടുവെങ്കിലും എതിർപ്പു തള്ളിയാണ് തീരുമാനം. സംസ്ഥാന നിര്‍വാഹക സമിതിയംഗം സാബു ഏബ്രഹാം മാണി സി കാപ്പനെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.അതേസമയം പാലാ നിയമസഭാ ഉപതിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേരളാ കോൺഗ്രസിൽ വെടിനിർത്തൽ ധാരണയുണ്ടാക്കിയതായി റിപ്പോർട്ടുണ്ട് .

Top