പഴനി വാഹനാപകടം: മരിച്ച മലയാളികളുടെ എണ്ണം ഏഴായി

പാലക്കാട്: പഴനി ആയക്കുടിയിൽ ലോറിയും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. കോരുത്തോട് പുതുപ്പറമ്പിൽ‌ സജിനി ബാബുവാണ് ആശുപത്രിയിൽ മരിച്ചത്. മുണ്ടക്കയം കോരുത്തോട് 116 ഏക്കർ ഭാഗത്ത് പാറയിൽ ശശി (62), ഭാര്യ വിജയമ്മ (60), ശശിയുടെ സഹോദരി ലേഖ (50), ഭർത്താവ് സുരേഷ് (52), മകൻ മനു (27) ശശിയുടെ മകൻ ജിനുവിന്‍റെ മൂത്തമകൻ അഭിജിത്ത് (17), എന്നിവർ നേരത്തെ മരിച്ചിരുന്നു.

ഇന്നു പുലർച്ചെ 12.30നു പഴനിക്കടുത്ത് സിന്ധലാടംപെട്ടി പാലത്തിനു സമീപത്ത് ഇവർ സഞ്ചരിച്ചിരുന്ന വാൻ ചരക്കുലോറിയുമായി ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.30നാണ് ഇവർ കോരുത്തോട്ടിൽനിന്നും പ‍ഴനിയിലേക്ക് പുറപ്പെട്ടത്. ശശിയുടെ സ്വന്തം വാഹനമായ മാരുതി ഓംമ്നിയിലായിരുന്നു യാത്ര. നാട്ടുകാരും ബന്ധുക്കളും സംഭവസ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പഴനിക്കടുത്ത് ആയിക്കുടിയില്‍ രാത്രി 12.30 ഓടെയാണ് അപകടം നടന്നത്. കോട്ടയം സ്വദേശികള്‍ സഞ്ചരിച്ച വാന്‍ തമിഴ്നാട് രജിസ്ട്രേഷനിലുളള ഒരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പെട്ടവരെ നാട്ടുകാരാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ആസ്പത്രിയില്‍ വെച്ചാണ് അഭിജിത്തും ലേഖയും മരിച്ചത്. ബാക്കിയുള്ളവര്‍ സംഭവസ്ഥലത്തും മരിച്ചു.ഇന്നലെ വൈകീട്ടോടെയാണ് കോട്ടയം സ്വദേശികളായ കുടുംബം പഴനിയിലേക്ക് യാത്ര തിരിച്ചത്.

Top