കൊച്ചി: കണ്ണൂർ പാലത്തായി പീഡനക്കേസിൽ പ്രതി പത്മരാജൻറെ ജാമ്യാപേക്ഷ ശരിവച്ച് ഹൈക്കോടതി.തലശ്ശേരി പോക്സോ കോടതി വിധിച്ച ജാമ്യമാണ് ഹൈക്കോടതി ശരിവെച്ചത്. പത്മരാജൻറെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പോക്സോ കേസുകളിൽ ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ആവശ്യമായ പൊതു മാർഗ്ഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചു.
പാലത്തായി പീഡന കേസിൽ പ്രതി പത്മരാജന് ജാമ്യം അനുവദിച്ച പോക്സോ കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. പോക്സോ വകുപ്പും ബലാത്സംഗക്കുറ്റവും ചുമത്താതെ ബിജെപി നേതാവ് കൂടിയായ പ്രതി പത്മരാജന് ജാമ്യം അനുവദിച്ച പോക്സോ കോടതി ഉത്തരവിനെതിരെയയിരുന്നു കുട്ടിയുടെ മാതാവ് ഹൈകോടതിയെ സമീപിച്ചത്.
ജൂലൈ 16നാണ് പ്രതിക്ക് പോക്സോ കോടതി ജാമ്യം അനുവദിച്ചത്.
ഇരയുടെ വ്യക്തമായ മൊഴിയും മെഡിക്കൽ സർട്ടിഫിക്കറ്റും ഉണ്ടായിട്ടും പ്രതിക്ക് ജാമ്യം ലഭിക്കാൻ സഹായകമായ വിധം പോക്സോ വകുപ്പുകൾ ഒഴിവാക്കിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയതെന്നായിരുന്നു ഹർജിയിലെ ആരോപണം. എന്നാൽ കീഴ് കോടതി ഉത്തരവിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു.
കുട്ടി പറയുന്ന കാര്യങ്ങൾ പരസ്പര വിരുദ്ധമാണെന്ന് കൗൺ സിംലിംഗിൽ ബോധ്യപ്പെട്ടതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഇതും പരിഗണിച്ചാണ് ഹർജിയിൽ കോടതി വിധി പറഞ്ഞത്. പോക്സോ കേസുകളിൽ ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ആവശ്യമായ പൊതു മാർഗ്ഗനിർദ്ദേശങ്ങളും ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.